Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 6

കണ്ണുകൾ നിറഞ്ഞിരുന്നു എങ്കിലും, ജലജയുടെ പിറകിൽ നിന്നിരുന്ന മഞ്ജിമയുടെ ചുണ്ടുകളിൽ ഉണ്ടായിരുന്നത് പുഞ്ചിരി ആയിരുന്നു. വിജയത്തിന്റെ പുഞ്ചിരി.

ജലജ അലറി : കൊച്ചിന് വയറ്റിൽ ഉണ്ടാക്കി കൊടുത്തിട്ട് മിണ്ടാതെ നിക്കുന്നോടാ?…

അഭി നിന്ന നിൽപ്പിൽ ഇല്ലാതായി എന്ന് പറയാം. വിയർത്തു കുളിച്ചു. ആകെ അന്തം വിട്ടു. കണ്ണ് രണ്ടും പുറത്തു ചാടി.

ജലജ : പറയടാ, നിന്റെ നാവിറങ്ങി പോയോ….

വാക്കുകൾ കിട്ടാതെ പരതി അഭി : അമ്മേ, ഞാൻ,,,,, അത്….. അങ്ങിനെ……

അഭിക്ക് കണ്മുന്നിൽ മഞ്ജിമയുമായി ചിലവിട്ട നിമിഷങ്ങൾ ഓർമ വന്നു. മനസ്സിനുള്ളിൽ തെളിഞ്ഞു കൊണ്ടിരുന്നു. പക്ഷെ,, ഗർഭം…………

മിനിഞ്ഞാന്ന് രാത്രി, അടുത്ത ആഴ്ച നമുക്ക് ഒന്നിച്ചു നിന്റെ അമ്മയെ കാണാം പോവാം അടുത്ത ആഴ്ച എന്ന് പറഞ്ഞ മഞ്ജു ആണ് തന്റെ മുന്നിൽ നിൽക്കുന്നത്….. അഭി ഓർത്തു.

അഭി തല കുനിച്ചു നിന്ന്,പഴയത് ഒക്കെ ഓർത്തു.

ജലജ തൊട്ടടുത്തു വന്നു പിന്നെയും കൊടുത്തു രണ്ട് മൂന്നെണ്ണം. പക്ഷെ അഭി തല ഉയർതാനോ തടയാനോ പോയില്ല. തല കുനിച്ചു നിന്നു കൊണ്ടു….

അഭിക്കു ആകെ മരവിപ്പായിരുന്നു മനസ്സു മൊത്തം. താൻ ഇപ്പോൾ കേട്ടത് തന്റെ കുട്ടി വളരുന്നുണ്ട് മഞ്ജിമയുടെ വയറ്റിൽ എന്നാണ്.

തല്ലി ക്ഷീണിച്ച ജലജ, മകനായ അഭിയെ കെട്ടിപിടിച്ചു, കരഞ്ഞു കൊണ്ട് പറഞ്ഞു : എന്ത് പണിയാട കുട്ടാ നീ കാണിച്ചേ. ഇങ്ങനെ ആണോ നിന്നെ ഞാൻ വളർത്തിയെ. മാനം കളഞ്ഞില്ലേ നീ

അഭി നിന്ന നിൽപ്പിൽ തന്നെ നിന്നു, ഒന്നും ചെയ്യാനാവാതെ, പറയാൻ ആവാതെ..

മഞ്ജിമ കലങ്ങിയ കണ്ണുമായി ജലജയുടെ തോളിൽ കൈ വച്ചു. ജലജ പതിയെ തിരിഞ്ഞു.

മഞ്ജിമ കലങ്ങിയ കണ്ണുകളുമായി പറഞ്ഞു : അമ്മായി, അവന്റെ തെറ്റല്ല. എന്റെ ആണ്. പറ്റി പോയി. ഞാൻ ആണ് കുറ്റക്കാരി. കുട്ടിക്കാലം മുതൽ ഞാൻ എന്റെ അമ്മയെ പോലെ ഞാൻ അമ്മായിയെ കണ്ടിട്ടുള്ളു. എല്ലാറ്റിനും മാപ്പ്. ആരും ഒന്നും അറിയില്ല. ഞാൻ ഇപ്പോൾ തന്നെ ഇറങ്ങിയേക്കാം.

മഞ്ജിമയുടെ കണ്ണിൽ നിന്ന് കണ്ണുനീർ, ധാര, ധാര ആയി പൊടിഞ്ഞു, കവിളിലൂടെ ഊർന്ന് ഇറങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025