Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 6

……………………………………………………….. തലേദിവസം

ഒരു ദിവസം മുൻപേ വന്ന്, മഞ്ജിമയുടെ വീട്ടിൽ നിന്നു ഫാത്തിമയും മഞ്ജിമയും. അവിടെ നിന്നും രാവിലെ ഇറങ്ങി അഭിയുടെ വീട്ടിലേക്കു. ഫാത്തിമ തന്റെ കാറിൽ അഭിയുടെ വീടിനു കുറച്ച് മാറി തന്റെ വണ്ടി നിർത്തി മഞ്ജിമക്ക് ഒരു ബെസ്റ്റ് ഓഫ് ലക്ക് പറഞ്ഞു ഫാത്തിമ. കൂടാതെ ചോദിച്ചു : ടെൻഷൻ ഉണ്ടോ ഡീ??.

മഞ്ജിമ : പിന്നെ, നല്ല രീതിക്കു ഉണ്ട്. അഭിനയിച്ചു ഫലിപ്പിക്കണ്ടേ ഓരോന്നും.

ഫാത്തിമ : ഓ പിന്നെ, അതൊക്കെ നിനക്ക് സിംപിൾ അല്ലെ..

മഞ്ജിമ : ആണ്, പക്ഷെ അമ്മായിയുടെ മുന്നിൽ,, എന്തോ…

ഫാത്തിമ : ഡോണ്ട് വറി,,, പോയി വാ, ഒരേ ഒരു വഴിയിൽ തുടങ്ങിയതല്ലേ നമ്മൾ, ഇപ്പോൾ മൂന്നു വഴികൾ ഉണ്ട് മുൻപിൽ. ചിൽ…

മഞ്ജിമ : പോയി വരാം എന്നാൽ…

ഫാത്തിമ : എങ്ങോട്ട് വരാൻ. അവിടെ തന്നെ നിന്ന്, കല്യാണം ഒക്കെ സെറ്റ് ആക്കിയ ശേഷമേ വരാവൂ തിരിച്ചു..

മഞ്ജിമ പുഞ്ചിരിച്ചു കൊണ്ട് : ശരി ഇത്ത എന്നാൽ..

കാർ ഇറങ്ങി അൻപത് മീറ്റർ നടന്നു മഞ്ജിമ. വെളുത്ത ലേറ്റസ്റ്റ് മോഡൽ ചുരിദാർ ധരിച്ചു, ആര് കണ്ടാലും ഒന്ന് നോക്കി പോവുന്ന രീതിയിൽ തന്നെ ആയിരുന്നു മഞ്ജിമ മേക്കപ്പ് ഇട്ടിരുന്നതും.

വാതിൽ തുറന്ന ശേഷം തന്റെ മുന്നിൽ നിൽക്കുന്ന ആളെ മനസിലാക്കി എടുക്കാൻ കുറച്ച് പാട് പെട്ടു ജലജ.

തുറന്ന വാ, കൈ കൊണ്ട് പൊത്തി മഞ്ജിമയെ അടി മുടി നോക്കി ജലജ പറഞ്ഞു : അയ്യോ, മഞ്ചൂ, നീ തന്നെ ആണോ ഇതു. ആളാകെ മാറി പോയല്ലോ. കണ്ടിട്ട് മനസ്ടിലാവുന്നേ ഇല്ല.

ചുണ്ടിൽ പുഞ്ചിരി വരുത്തി മഞ്ജിമ : അതെ അമ്മായി. ഞാൻ തന്നെ ആണ്..

” കേറി വാ ” എന്നും പറഞ്ഞു മഞ്ജിമയെ കൈ പിടിച്ചു കൊണ്ട് തന്റെ വീട്ടിനുള്ളിലേക്ക് കയറ്റി ഇരുത്തി ജലജ.

” ചായ, കാപ്പി അല്ലെങ്കിൽ ഇപ്പോൾ 11 ആയില്ലേ സമയം, ചോറാവം “… ജലജ തന്റെ ആദിത്യ മര്യാദ കാണിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025