Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 6

ആകെ അന്തം വിട്ടു കുന്തം പോലെ ഇരുന്ന അഭിയോട് പോയി മഞ്ജിമ ചോദിച്ചു : ആരാ? എന്താ?..

അഭി കാര്യങ്ങൾ മഞ്ജിമയോട് പറഞ്ഞു.

അഭി സ്വയം ചോദിക്കുന്നത് മഞ്ജിമ കേട്ടു ” ഫോട്ടോ ഓകെ, പക്ഷെ കല്യാണം, ലീവ് ഇതൊക്കെ എന്താ “..

മഞ്ജിമ മനസ്സിൽ ചോദിച്ചു ” ഇനി ഇത്ത എങ്ങാനും ആണോ. എയ് വഴി ഇല്ലല്ലോ. ഞാൻ ആദ്യമേ പറഞ്ഞിട്ടുള്ളത് ആണ് അഭിയുടെ ജോലി സ്ഥലത്തു ഒരു രീതിയിലും എട പെടരുത് എന്ന് “….

 

ഉച്ചക്ക് അഭിക്കു മഞ്ജിമ ചോറ് വിളമ്പി കൊടുക്കുമ്പോൾ ആണ് ജലജ വെയിലത്ത്‌ വണ്ടി ഓടിച്ചു ക്ഷീണിച്ചു കയറി വരുന്നത്.

അമ്മയെ കണ്ട ഉടനെ മുഖം താഴ്ത്തി, ചോറിൽ വിരലിട്ടു ഇളക്കാൻ തുടങ്ങി അഭി.

മഞ്ജിമ വളരെ സിംപിൾ ആയി ചോദിച്ചു : അമ്മേ,, എന്തായി പോയിട്ട്..

ജഗിൽ നിന്നും വെള്ളം മട മട എന്ന് കുടിച്ചു ശ്വാസം വിട്ടു തന്നെ നോക്കാതിരിക്കുന്ന അഭിയെ നോക്കി പറഞ്ഞു : എന്തുണ്ടാവാൻ, വളർത്തു ദോഷം ഉള്ള മക്കൾ ഉണ്ടായാൽ, വല്ലവന്റെയും വീട്ടിൽ പോയി നിന്ന് തൊഴുതു മാപ്പ് ഇറക്കിയല്ലേ പറ്റൂ…

മഞ്ജിമക്ക് മനസ്സിലായി എന്തായിരിക്കും സിറ്റുവേഷൻ ഉണ്ടായിരിക്കുക എന്ന്. എന്നാൽ അഭിക്ക് മനസ്സിലായില്ല.

മഞ്ജിമ : അമ്മ….

ജലജ : ഉഷ ചേച്ചിയോ?.. മറ്റന്നാൾ ഇങ്ങോട്ട് വരുന്നുണ്ട് അപ്പുവിനെയും കൂട്ടി. നീ പേടിക്കണ്ട. ഉഷാച്ചിക്ക് ഓകെ ആണ് എല്ലാം.

മഞ്ജിമക്ക് കൂടെ പ്ലേറ്റ് കൊടുത്തു ജലജ പറഞ്ഞു : നീ കൂടി ഇരി മോളെ. ഇവന്റെ കാര്യം ഒന്നും നോക്കണ്ട. ഇവന് ബാക്കി ഉള്ളവരുടെ കാര്യം ഒന്നും അറിയണ്ടല്ലോ.

അഭി പതിയെ എഴുന്നേറ്റു. ജലജ മഞ്ജിമ അഭിയെ നോക്കുന്നത് കണ്ടു. മഞ്ജിമയുടെ കണ്ണിൽ ഭക്ഷണം പൂർത്തിയാക്കാതെ എഴുന്നേൽക്കുന്ന തന്റെ മകനോട് ഉള്ള സ്നേഹവും കണ്ടു.

ജലജ അഭിയെ നോക്കി പറഞ്ഞു : ഇരിക്കട അവിടെ. തിന്നിട്ടു പോയാൽ മതി.

അഭി ഒരക്ഷരം മിണ്ടാതെ ആരുടെയും മുഖത്ത് നോക്കാതെ ഭക്ഷണം കഴിക്കുന്നത്‌ കണ്ട് ചിരി വന്നു മഞ്ജിമക്ക്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025