Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 6

മഞ്ജിമയുടെ ചിരി കണ്ട് ജലജ പറഞ്ഞു : ഇപ്പോൾ മനസിലായല്ലോ, ഇവനെ എങ്ങനെ ആണ് ഡീൽ ചെയ്യേണ്ടത് എന്ന്. ഇനി നീ വേണം നോക്കാൻ.

മഞ്ജിമയുടെ മുഖത്ത് പുഞ്ചിരി ആയിരുന്നു എങ്കിൽ, അഭിയുടെ മുഖത്ത് ഒരു നാണം ആയിരുന്നു. മഞ്ജിമ മാത്രം മനസിലാക്കി അത്.

…………………………………………………………………

രണ്ട് ദിവസം കൊണ്ട് ജലജ മനസിലാക്കി, മഞ്ജിമ ചെറിയ പുള്ളി ഒന്നും അല്ല ഇപ്പോൾ എന്ന്. അല്ലെങ്കിൽ മഞ്ജിമ അറിയിച്ചു കൊടുത്തു എന്നുള്ളതാണ് സത്യം.

തന്റെ റൂമിൽ ഫോണിൽ ഇംഗ്ലീഷിലും, തമിഴിലും, അറിയാത്ത വേറെ ഏതോ ഭാഷയിൽ ഒക്കെ സംസാരിച്ചു ജോലിക്കാര്യവും, ബിസിനസ്സിന്റെ കാര്യവും, വായിൽ കൊള്ളാത്ത പൈസയുടെ കാര്യവും, ഒപ്പം ഫാഷനെ കുറിച്ചും എല്ലാം സംസാരിക്കുന്നതു കാതോർത്തു കേട്ടു ജലജ.

മഞ്ജിമയുടെ മുഖത്ത് നിന്നും ജലജ മനസിലാക്കി, തന്റെ ജോലിയിൽ ഉള്ള മഞ്ജിമയുടെ ആത്മാർത്ഥത എത്ര ആണ് എന്ന്.

ഒന്ന് ഫ്രീയായപ്പോൾ ജലജ, മഞ്ജിമയുടെ ജോലിക്കാര്യങ്ങളെ കുറിച്ച് ചോദിച്ചു .

മഞ്ജിമ തന്റെ ജോലിക്കാര്യത്തെ കുറിച്ച് ചുരുക്കി പറഞ്ഞു കൊടുത്തു ജലജയോട്. കൂടെ തന്നെ വളരെ അധികം ഇഷ്ടപ്പെടുന്ന തന്റെ ബോസ് ഫാത്തിമയുടെ കാര്യവും. തനിക്കു പുതു ജീവിതം തന്ന ഫാത്തിമയെ കുറിച്ച് നന്നായി പൊക്കി പറഞ്ഞു കൊടുത്തു ജലജയോട്.

അമ്മയുടെ കൂടെ, ഫാത്തിമ ഇത്ത കൂടെ വന്നോട്ടെ എന്ന് മഞ്ജിമ ചോദിച്ചപ്പോൾ യാതൊരു തടസ്സവും പറഞ്ഞില്ല ജലജ.

……………………………………………………………….. അഭി പതിവ് പോലെ ഒരു കാഴ്ചക്കരൻ ആയി ഇരുന്നു, കൂടെ തൊട്ടടുത്തു അപ്സര കൂടെ ഉണ്ട്. അതായതു മഞ്ജിമയുടെ കുട്ടി. ഈ രണ്ട് പേർക്ക് മാത്രമേ അഭിപ്രായങ്ങൾ ഒന്നും ഇല്ലാതിരുന്നുള്ളു.

ഗോൾഡൻ സാരിയിൽ അണിഞ്ഞൊരുങ്ങി, ഉഷയെയും, അപ്സരെയും കൂട്ടി ആയിരുന്നു ഫാത്തിമ ജലജയുടെ വീട്ടിലേക്കു വന്നത്.

വന്ന് കയറിയ വഴി ഫാത്തിമയെ കെട്ടിപിടിച്ചു അശ്ലീഷിച്ച മഞ്ജിമയെ കണ്ട് ജലജ മനസിലാക്കി, ഒരു ബോസ് എന്നതിൽ ഉപരി അവർ തമ്മിൽ ബന്ധം ഉണ്ട് എന്ന് ( ശരിക്കുള്ള ആഴം, പക്ഷെ ജലജക്ക് ഊഹിക്കാൻ പോലും കഴിയാവുന്നതല്ല ).

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025