Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 6

അഭി തന്റെ മുഖം ഉയർത്തി ജലജയുടെ കണ്ണുകളിൽ നോക്കി പറഞ്ഞു : എനിക്ക് ഇഷ്ടാണ് അവളെ ഒരുപാട്. ചെയ്തു പോയ തെറ്റിന് കാൽ പിടിച്ചു ഞാൻ മാപ്പ് പറയാണ്. ഇനിയും ചീത്ത വിളിച്ചോ, അടിച്ചോ, മിണ്ടാതിരിക്കരുത് എന്നോട്.

ജലജയുടെ കണ്ണ് നിറഞ്ഞു. ഒപ്പം അഭിയുടെയും.

…………………………………………………………………

ഫാത്തിമ അന്ന് തന്നെ കൊച്ചിയിലേക്ക് തിരിച്ചു പോയി. മഞ്ജിമ കൂടെ ഇല്ലാത്തതു കൊണ്ട് നല്ല തിരക്കാണ് ഫാത്തിമക്ക്.

ജോലി തിരക്കും, ജലജയോടും, അഭിയോടും സംസാരിച്ച ശേഷം കിടക്കാൻ പോകുമ്പോൾ ആണ് അമ്മ ഉഷ പറയുന്നത് ഒന്നിച്ചു കിടക്കാം എന്ന്…

സമയം കുറെ ആയി, പോത്തു പോലെ കിടന്ന് ഉറങ്ങുന്ന അമ്മ ഇന്ന് എന്തോ ആലോചിച്ചു മേപ്പൊട്ടു നോക്കി കിടക്കുന്നതു കണ്ടിട്ട് മഞ്ജിമ ചോദിച്ചു..

മഞ്ജിമ : അമ്മ ഉറങ്ങിയില്ലേ?..

ഉഷ : ഇല്ല…

മഞ്ജിമ : അമ്മയുടെ സങ്കടങ്ങൾ ഒക്കെ തീർന്നില്ലേ. എനിക്കൊരു ജീവിതം അല്ലെ, ഇതല്ലായിരുന്നോ അമ്മയുടെ കുറെ നാളുകൾ ആയുള്ള ആഗ്രഹം..

ഉഷയുടെ ശബ്ദം ഒന്നും കേട്ടില്ല മഞ്ജിമ…

മഞ്ജിമ : എന്താ അമ്മ ഒന്നും മിണ്ടാത്തെ?..

ഉഷ : നീ ഒരുപാട് മാറി എന്നറിയാം. പക്ഷെ ഇത്രക്കും മാറി എന്ന് വിചാരിച്ചില്ല….

മഞ്ജിമ : അമ്മ എന്താ പറഞ്ഞു വരുന്നത്… മനസിലായില്ല.

ഉഷ : എന്നാലും എന്റെ മോളെ, പാവം ജലജ. അവളോട് വേണമായിരുന്നോ ഈ പാവക്കളി.

മഞ്ജിമയുടെ നെഞ്ചോന്നു പിടഞ്ഞു. തൊണ്ടയിൽ നിന്നും വെള്ളം ഇറക്കാൻ പാട് പെടുന്ന പോലെ തോന്നി മഞ്ജിമക്ക്.

ഉഷ : നീയും ഫാത്തിമയും കൂടെ അവസാനം വന്നപ്പോൾ പറയുന്നത് ഞാൻ കേട്ടതാണ്. എന്നോട് ഇനി നുണ ഒന്നും പറയാൻ നിക്കണ്ട.

“”””” ബ്രേക്ഫാസ്റ് കഴിക്കാൻ വിളിക്കാൻ വേണ്ടി ഉഷ വന്നതായിരുന്നു മഞ്ജിമയുടെ റൂമിലേക്ക്. പെട്ടെന്നാണ് മഞ്ജിമ പറയുന്നത് കേട്ടത് : ഈ ഡ്രെസ്സ് ഓകെ അല്ലെ ഇത്ത..

ഫാത്തിമ : ഇതുകൊണ്ട് എന്താ നീ ഉദ്ദേശിക്കുന്നത്?. പത്തമത്തെ ഡ്രെസ്സ് ആണ് നീ ഇതു ഇട്ടു നോക്കുന്നത്.

മഞ്ജിമ : ഒരു നാടകത്തിൽ ഇടുന്ന ഡ്രസ്സിന് വരെ വലിയ സ്വാധീനം ചെലുത്താൻ പറ്റും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025