Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീലത്താമര

“ഭായ് .. നിങ്ങൾ കരുതുന്ന പോലെ അത്ര എളുപ്പമല്ല ഇവിടെ ഒരു അക്കോമഡേഷൻ കണ്ടെത്താൻ .. 3000 രൂപയ്ക്ക് ബെഡ് സ്പേസ് കിട്ടും പക്ഷേ ഞാനത് റെക്കമന്റ് ചെയ്യില്ല , പിന്നെ ഇപ്പോ എന്താണ് ഒരു വഴി .. ഒരു വഴിയുണ്ട് , താൻ കാറിൽ കേറ് ”
അല്പ നേരത്തെ ആലോചനയ്ക്ക് ശേഷം ചേട്ടൻ പറഞ്ഞു.

ടെക്നോപാർക്ക് കടന്ന് മെയിൻ റോഡിലേക്ക് കയറി അറിയാത്ത വഴികളിലൂടെ കാർ മുന്നോട്ടു നീങ്ങി , ആദ്യമായി കറങ്ങുന്ന പമ്പരം കാണുന്ന കുട്ടിയുടെ കൗതുകത്തോടെ വഴിക്കാഴ്ചകൾ ഞാൻ ആസ്വദിച്ചു. ജിബിഷ്‌ ചേട്ടൻ കൊച്ചിക്കാരനാണ് ഭാര്യ ആതിര , ടെക്നോപാർക്കിൽ തന്നെയുള്ള മറ്റൊരു ഐടി കമ്പനിയിൽ സോഫ്റ്റ്‌ വെയർ എൻജിനീയറാണ്. അവരുടേത് ലവ് മാരേജ് ആയിരുന്നു കൂടെ പഠിച്ചു പ്രണയിച്ച പെണ്ണിനെ തന്നെ വിവാഹം കഴിക്കാൻ ഭാഗ്യം സിദ്ധിച്ച അപൂർവം ചിലരിൽ ഒരാൾ. രണ്ടു വയസ്സുള്ള ഒരു കുഞ്ഞു മോളും ഉണ്ട് , കുഞ്ഞിനെ നോക്കാനായി നാട്ടിൽ നിന്ന്
ചേട്ടന്റെ അച്ഛനും അമ്മയും അവരോടൊപ്പമുണ്ട്. പ്രണയ വിവാഹം ആയതു കൊണ്ട് തന്നെ ഭാര്യ വീട്ടുകാരുമായി അത്ര അടുപ്പത്തിൽ ആയിട്ടില്ല.

“നമ്മൾ ഇപ്പോൾ പോകുന്നത് ചേട്ടന്റെ വീട്ടിലേക്ക് ആണോ ?”
അതിരു കടന്ന ആകാംക്ഷയിൽ ഞാൻ ചോദിച്ചു.

“അതൊരു വല്ലാത്ത ചോദ്യം ആയിപ്പോയല്ലോ ഭായ് … അച്ഛനും അമ്മയും ഭാര്യയും കുഞ്ഞും ഒക്കെയായി കഴിയുന്ന ഒരു കൊച്ച് ഫ്ളാറ്റാണ് എന്റേത്. പുറത്തു നിന്ന് ഒരാളെ അക്കോമഡേറ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ് .. മാത്രവുമല്ല വീട്ടുകാർ സമ്മതിക്കുകയുമില്ല “.

ഞാൻ മൗനം തുടരുന്നതിനിടയിൽ ചേട്ടൻ പറഞ്ഞു,

“ഞാനിവിടെ ട്രെയിനിയായി വരുന്ന സമയത്ത് ഒരു വീട്ടിൽ പേയിങ് ഗസ്റ്റ് ആയി താമസിച്ചിട്ടുണ്ട് ആ വീട്ടിലേക്കാണ് നമ്മൾ പോകുന്നത് “.

അല്പ സമയത്തിനുള്ളിൽ കാർ ഒരു ഇരുനില വീടിന്റെ മുൻപിൽ ചെന്ന് നിന്നു. ഒറ്റ നോട്ടത്തിൽ തന്നെ അല്പം കാശുകാർ താമസിക്കുന്ന ഒരു കോളനിയാണ് അതെന്ന് വ്യക്തം.

ഗേറ്റ് തുറന്ന് ചേട്ടനോടൊപ്പം അകത്തേക്ക് കേറാൻ തുടങ്ങിയ ഞാൻ ‘ പട്ടിയുണ്ട് സൂക്ഷിക്കുക ‘ എന്ന ബോർഡ് കണ്ട് ഒരു നിമിഷം പകച്ചു നിന്നു.

“പേടിക്കേണ്ട ബോർഡ് മാത്രമേയുള്ളൂ പട്ടി ഇല്ല “

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025