Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാദസരം 2

ഇപ്പൊ എന്താ ടെൻഷൻ .എന്റെ അസുഖമാണോ .വേണ്ടാട്ടോ എനിക്കിഷ്ടല്ല സിഗരറ്റിന്റെ സ്മെൽ മാത്രല്ല അതെത്ര കേടാണെന്നു അനുവേട്ടനാറിയോ അനുവേട്ടന്റെ ആ നല്ല ശബ്ദം എന്തിനാ വെറുതെ കേടാക്കുന്നെ
ശരീരം മുഴുവൻ നല്ല വേദന .
അനുവേട്ടൻ ഒരു പാട്ട് പാടിതരുവോ .എത്ര നാളായി അനുവേട്ടന്റെ പാട്ടൊന്നു കേട്ടിട്ട് .
ഞാൻ ഇപ്പൊ അങ്ങിനെ പാടാറൊന്നുമില്ല.
ഓ വല്യ ജാഡയാണെങ്കിൽ വേണ്ട .പരിഭവത്തോടെ എന്റെ എതിർവശത്തേക്കു തിരിഞ്ഞിരുന്നു.അതെനിക്കും ഒരു സൗകര്യമായിരുന്നു.അവളുടെ മുഖത്തു നോക്കി എനിക്ക് പാടാൻ ചെറിയ ചമ്മൽ ഉണ്ടായിരുന്നു.ആരെങ്കിലും പാടാൻ പറയുമ്പോ അവരുടെ മുഖത്തു നോക്കി പാടുന്നതിൽ എന്തോ ഒരു വല്ലായ്ക തോന്നാറുണ്ട്.ഞാൻ മെല്ലെ ബൈസ്റ്റാൻഡർ കോട്ടിൽ മതിലിൽ ചാരിയിരുന്നിട്ടു കാല് നീട്ടിവെച്ചു .എന്നിട്ടു മെല്ലെ പാടി

ചുംബനപ്പൂ കൊണ്ട് മൂടീയെന്റെ തമ്പുരാടീ നിന്നെ ഉറക്കാൻ ………ഉമ്മ തൻ ഉണ്മയ കണ്ണുനീരാനുരാഗ തേനെന്നു ചൊല്ലി ഞാൻ ഊട്ടാം ……

എന്റെ തൊണ്ട ഇടറുന്നതു ഞാൻ അറിഞ്ഞു.അവൾ ഇപ്പൊ എന്റെ സൈഡിലേക്ക് തിരിഞ്ഞു എന്നെ തന്നെ നോക്കിയിരിക്കുകയാണ് എന്ന് എനിക്കറിയാമായിരുന്നു. കണ്ണുകൾ നിറഞ്ഞിരുന്നു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിയുമായിരുന്നില്ല .കണ്ണുകൾ അടച്ചിരുന്നു ഞാൻ അവൾക്കു വേണ്ടി പാടി.

പാട്ടു തീർന്നതും ഉച്ചയിൽ കൈ കൊട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നതു. ഞാൻ ഇരുന്നിരുന്ന ബെഡിന്റെ അങ്ങേ തലക്കൽ ഇരുന്നു കൈ കൊട്ടുന്ന ലതയെ കണ്ട്‌ ഞാൻ ഞെട്ടി.ഇവളെപ്പോ വന്നു.അകെ നാണക്കേടായി ഞാൻ മനസ്സിൽ പറഞ്ഞു.

ഭാവഗായകന്റെ കണ്ണൊക്കെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നല്ലോ .ഇവിടെ വേറൊരാളുടെ കണ്ണുകൾ നിറയുന്നതും ഞാൻ കണ്ടു .ലത ആര്യയെ നോക്കി കണ്ണിറുക്കി.

ഞാൻ അകെ ചമ്മി .അത് പിന്നെ ഇത്രയ്ക്കു ഫീൽ ഉള്ള പാട്ടു കേട്ടാൽ ആരുടെയും കണ്ണ് നിറയും അല്ലാതെ വേറൊന്നും കൊണ്ടല്ല.ആര്യ സ്വയം ന്യായീകരിക്കാൻ എന്നോണം പറഞ്ഞു.

എനിക്കിപ്പോ നിന്നോട് കുറച്ചു കുശുമ്പോക്കെ തോന്നുന്നുണ്ട് കേട്ടോ .എന്ന് ലത പറഞ്ഞപ്പോ നീ കൂടുതൽ ഒന്നും പറയേണ്ട എന്നെയൊന്നു ബാത്‌റൂമിൽ പോവാൻ ഹെല്പ് ചെയ്യുമോ എന്ന് ചോദിച്ചു കൊണ്ട് ആര്യ കട്ടിലിൽ നിന്നും എണീക്കാൻ ശ്രമിച്ചു ഇപ്പോഴും അവളുടെ അവസ്ഥ അത്ര നല്ലതല്ല എന്ന് നന്നായി അറിയാവുന്നതു കൊണ്ട് ഞാൻ പിടിക്കുവാനായി എണീറ്റു .

ഞാൻ ഉള്ളപ്പോ അത് വേണ്ട ഞാൻ ഇല്ലാത്തപ്പോ നിങ്ങൾ രണ്ടാളും എന്തുവേണേങ്കിലും ആയിക്കോളൂ എന്ന് പറഞ്ഞുകൊണ്ട് ലത അവളെ പിടിച്ചു .

ഇവൾ നാക്കിനെല്ലിലാണ്ടു ഓരോന്ന് പറയുന്നതൊന്നും അനുവേട്ടൻ കാര്യാക്കണ്ടട്ടോ .ബാത്റൂമിലേക്കു പോകുന്ന വഴിക്കു ആര്യ എന്നെ നോക്കി പറഞ്ഞു.ആ കണ്ണുകളിൽ നിഴലിച്ചിരുന്നു ഭാവം എന്താണെന്നു വായിച്ചെടുക്കാനാവാതെ ഞാൻ കുഴഞ്ഞു

ആര്യക് കുടിക്കാൻ കുറച്ചു ചൂടുവെള്ളം വേണം എന്ന് പറഞ്ഞാണ് ലത എന്നെ വിളിച്ചെഴുനേൽപിച്ചതു .ഞാൻ പോയി വാങ്ങിയിട്ട് വരം.അനുവേട്ടൻ ആര്യയെ ഒന്ന് ശ്രദ്ധിച്ചോളു .ഏട്ടൻ ചെന്നാൽ ആ മേഴ്‌സി സിസ്റ്റർ തരില്ല.ഒരു മുരടൻ സ്വഭാവമാണ്.ആണുങ്ങളെ കണ്ടാൽ അവർക്കു അലർജിയാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025