Kambikuttan Malayalam

Sex stories Kambikuttan kambikathakal

യുഗം 4

***************
വൈകിട്ട് ഓടി നടപ്പാണ് ഗംഗ ഉടുത്തിട്ടും ഉടുത്തിട്ടും മതിയാവാത്ത പോലെ സാരിയും വാരി പിടിച്ചോണ്ടാണ് നടപ്പു. ഇച്ചേയി ഹോസ്പിറ്റലിൽ നിന്നിറങ്ങി എന്ന് വിളിച്ചുപറഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് പെണ്ണിന്റെ ഒരുക്കം, ഒരു മഞ്ഞ ഓയിൽ സാരിയും മഞ്ഞയിൽ തന്നെ ചെറിയ വർക്കുള്ള ബ്ലൗസും ഇടയ്ക്കു താഴെ പോയി എന്തേലുമൊക്കെ ചെയ്യും പിന്നെയും മുകളിൽ വന്നു കണ്ണാടിക്കു മുമ്പിൽ നിന്നും സാരി ഉടുക്കാൻ നോക്കും, സാരി അഴിഞ്ഞു പോവുകയും ചെയ്യും. രണ്ടു മൂന്ന് തവണ ഇങ്ങനെ ആയപ്പോൾ ഞാൻ എഴുനേറ്റു അവളുടെ അടുത്തേക്ക് ചെന്നു, തിരിച്ചു നിർത്തി നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.
“പതിയെ ചെയ്താൽ മതി മോളെ സമയം ഉണ്ട് നീ എന്തിനാ ഇങ്ങനെ ധൃതി പിടിക്കുന്നെ.”
“എനിക്കറിയില്ലട സന്തോഷം കൊണ്ടാ ഒന്നും ചെയ്യാൻ പറ്റുന്നില്ല ആദ്യമായിട്ടാ ഇങ്ങനെ ഒക്കെ പുറത്തു കൊണ്ട് പോവാൻ ഒരാള്, എനിക്കൊന്നും ചെയ്യാൻ പറ്റാത്ത പോലെ.”
കണ്ണിലെ കണ്ണീരു തുടച്ചു ചിരിച്ചോണ്ട് അവൾ പറഞ്ഞപ്പോൾ ഞാൻ മുട്ടുകുത്തി അവളുടെ സാരിയുടെ ഞൊറിവെല്ലാം ശേരിയാക്കി.
അവൾ എന്റെ തലയിൽ തലോടി നിന്നു സാരി കുത്തി അവളുടെ വട്ട പൊക്കിളിൽ ഒന്നുമ്മ വെച്ചപ്പോൾ മുകളിൽ എരിവ് വലിക്കുന്ന ശബ്ദം എണീറ്റ് അവളെ തിരിച്ചു കണ്ണാടിക്കു നേരെ നിർത്തി, മേശയിൽ ഇരുന്ന മാല കഴുത്തിൽ ഇട്ടു കൊടുത്തു, ഒപ്പം പിൻകഴുത്തിൽ ഒരു ചുംബനവും ഒന്ന് കിടുത്ത പെണ്ണ് എന്റെ നെഞ്ചിൽ ചാരിയപ്പോൾ അവളുടെ തല ചെരിച്ചു ചുണ്ടിൽ ഒന്ന് ചുംബിച്ചു ഞാൻ അടർത്തി മാറ്റി.
“മതി ഇപ്പോൾ എന്റെ ഗംഗ കുട്ടി സുന്ദരി ആയി.”
കവിളിൽ പിച്ചി ഞാൻ പറഞ്ഞപ്പോൾ എന്റെ കൈ തട്ടി കവിളിൽ ഒരുമ്മ തന്നു അവൾ പുറത്തേക്ക് ഓടി.
താഴെ അപ്പോഴേക്കും ഇച്ചേയി എത്തിയിരുന്നു.
“ദൈവമേ ഇതാരാ എന്റെ ഗംഗ എന്ത്യെ”.
ഇച്ചേയിയുടെ കമെന്റ് കേട്ട ഗംഗ ഒന്ന് ചൂളി പിന്നെ ഓടിപ്പോയി ഇഛേയിക്കൊരുമ്മ കൊടുത്തു.
“വേഗം വാ ഇച്ചേയി നമുക്ക് പോവണ്ടേ”
മുകളിൽ നിന്നും താഴേക്ക് വരുന്ന ഹരിയെ കണ്ടതും വാസുകി പെട്ടെന്ന് മുഖം വെട്ടിച്ചു. “ഞാൻ ഫ്രഷ് ആയി വരാം”.
വാസുകിയുടെ മാറ്റം ഗംഗയ്ക്ക് മനസ്സിലായില്ലെങ്കിലും ഹരിക്ക് മനസ്സിലായി.
കാറിൽ ഇരുന്നപ്പോഴും വാസുകി നിശബ്ദ ആയിരുന്നു ഗംഗ ചിലച്ചോണ്ടേ ഇരുന്നു ഹരി ഡ്രൈവിങ്ങിൽ ശ്രെദ്ധ കൊടുത്തും,
ഒരു നല്ല ഹോട്ടലിൽ നിന്നും ഫുഡ് കഴിക്കുമ്പോഴും വാസുകിയുമായി കണ്ണിടയുമ്പോളെല്ലാം അവർ തല തിരിക്കുന്നു അധികം സംസാരിക്കുന്നുമില്ല ഗംഗയുടെ ചോദ്യങ്ങൾക്കെല്ലാം യാന്ത്രികമായി ഉത്തരം പറയുന്നു എന്ന് മാത്രം.
തീയേറ്ററിൽ കോർണറിലെ മൂന്ന് സീറ്റാണ് കിട്ടിയത് ഏറ്റവും അറ്റത്തു വാസുകി പിന്നെ ഗംഗ അത് കഴിഞ്ഞു ഞാനും ഗംഗ സിനിമ തുടങ്ങിയതെ എന്റെ കൈയിൽ ചുറ്റി തോളിൽ ചാരി ആയി ഇരിപ്പ്, ഞാനും അവളോട് ചേർന്ന് ഇരുന്നു, ഇടയ്ക്കു എന്റെ കൈയിൽ തോണ്ടി എന്റെ തോളിൽ മുത്തിയും, ഇടയ്ക്കു എന്റെ കവിളിൽ ഉമ്മ തന്നും അവൾ അവളുടെ ആഗ്രഹം സാധിച്ചതിന്റെ സന്തോഷം എന്നിൽ തീർക്കുകയായിരുന്നു.വാസുകി ഈ സമയം ഞെരി പിരി കൊള്ളുകയായിരുന്നു. സിനിമ ഓടിയെങ്കിലും അവൾക്കൊന്നും ആസ്വദിക്കാൻ കഴിഞ്ഞില്ല ഇടയ്ക്കു അവളുടെ കണ്ണുകൾ ഇടത്തേക്ക് പാളുന്നുണ്ടായിരുന്നു. പ്രണയ ജോഡികളെ പോലെ ഇരുന്ന അവരുടെ നിമിഷങ്ങൾ അവളെ അസ്വസ്‌തം ആക്കുന്നുണ്ടായിരുന്നു.
“ഗംഗ പോകാം എനിക്ക് തല വേദനിക്കുന്നു”.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025