Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൈബർ തെക്കിനിയിലെ നാഗവല്ലി 2

“ഹേ? പിന്നെ? നിന്നെ എങ്ങനെ കണ്ടുപിടിക്കും?”

“ആ, അതാണ് കളി. ചാറ്റ്റൂമിൽ ഞാൻ പല പേരുകളിൽ വന്ന് നിന്നെ പറ്റിച്ചിരുന്നത് ഓർമയുണ്ടോ? അതിനി ഏതായാലും നടക്കില്ലല്ലോ. സോ, ഒരു ലാസ്റ്റ് ഗെയിം. റൂൾസ് ഒക്കെ സിമ്പിളാണേ. ഫാൽക്കൺ പബ്ബിൽ ഞാനുണ്ടാവും. ഏത് സമയത്ത് എന്നൊന്നും പറയില്ല. ഫോൺ സ്വിച്ച് ഓഫ് ആയിരിക്കും. എന്നെ കണ്ടുപിടിക്കാൻ പറ്റുമോന്ന് നോക്ക്. ഈസി ടാസ്ക് ആണ്. യൂ ക്യാൻ ഡൂ ഇറ്റ്.”

സംഭവം കൊള്ളാം. എനിക്ക് രസം പിടിച്ചുതുടങ്ങി. ഞാൻ ചോദിച്ചു:

“ശരി, ജയിച്ചാൽ എന്ത് തരും?”

“അതൊക്കെയുണ്ട്.”

“നിന്നെ കണ്ടുപിടിച്ചാൽ അവിടെയുള്ള അത്രയും ആളുകളുടെ മുന്നിൽ വെച്ച് ഒരുമ്മ തരാമോ?”

“ആ, അതൊക്കെ ചിലപ്പോ തന്നെന്നിരിക്കും. നീയാദ്യം ജയിക്ക്.”

അതുകൂടി കേട്ടതോടെ ഞാൻ ത്രില്ലിന്റെ പരകോടിയിലെത്തി.

“എന്നാൽ നാളെ തരാനുള്ള ഉമ്മ പ്രാക്ടീസ് ചെയ്തോ മോളേ. പക്ഷെ, അതിന് മുമ്പ് ഇപ്പോ വല്ലതും കിട്ടിയാൽ നന്നായിരുന്നു. കുറേ പണിയെടുത്തതാണേ. ക്ഷീണിച്ചു.”

“ഉം… ശരിക്കും ഇപ്പോ ഇത് തരാൻ പാടില്ലാത്തതാണ്. പക്ഷെ, തന്നില്ലേൽ കുറ്റബോധം കാരണം ഉറക്കം വരില്ല. അതുകൊണ്ട് എന്റെ മോൻ ഇത് പിടിച്ചോ…”

അത്രയും പറഞ്ഞ് അവൾ ഫോൺ മൊത്തിപ്പിടിച്ച് എനിക്കൊരുമ്മ തന്നു.

“ഉമ്മാഹ്… ഐ ലവ്യൂ”

“ഉമ്മാഹ്… ലവ്യൂ, ഗുഡ് നൈറ്റ്.”

ഞാൻ ഫോൺ മേശപ്പുറത്ത് വെച്ചു. ജിന്റോ എപ്പോഴോ ഉറക്കം പിടിച്ചിരുന്നു. ഞാൻ പുറത്തേക്ക് നോക്കി കുറച്ചുനേരമിരുന്നു. നാളെ അഞ്ജലിയെ കാണുന്നതോർത്തപ്പോൾ എന്തെന്നില്ലാത്ത രോമാഞ്ചം തോന്നിപ്പോയി. ആകാശത്ത് നക്ഷത്രങ്ങളില്ലായിരുന്നു. മഴ പെയ്യാനുള്ള തയ്യാറെടുപ്പിലാണെന്ന് തോന്നുന്നു. നിലാവിനെ മറച്ചുകൊണ്ട് ഇരുണ്ട മേഘപാളികൾ എങ്ങോട്ടെന്നില്ലാതെ ഒഴുകിനടന്നു.

 

 

ഭാഗം 6 2021 ജൂൺ 29

 

അതിരാവിലെ ജിന്റോയുടെ ബൈക്കുമായിട്ടാണ് ഞാനിറങ്ങിയത്. ഗേൾഫ്രണ്ട് ചെന്നൈയിൽ വർക്ക് ചെയ്യുകയാണെന്നും അവളെ കാണാൻ പോവുകയാണെന്നും മാത്രമേ അവനോട് പറഞ്ഞുള്ളൂ. ഞങ്ങളുടെ പ്രണയകഥ എത്രത്തോളം സംഭവബഹുലമാണെന്നും അവളെ ആദ്യമായിട്ടാണ് കാണാൻ പോവുന്നതെന്നും ഞാനവനെ അറിയിച്ചില്ല. ചെന്നൈ നഗരത്തിലെത്തിയപ്പോഴേക്കും ആകാശം ഇരുണ്ടുമൂടി കനം തൂങ്ങിനിന്നിരുന്നു. എതിരെ വീശുന്ന കാറ്റിന് സുഖമുള്ള തണുപ്പ്. ആദ്യമായിട്ടാണ് ഇവിടെ. ഏതൊക്കെ റോഡ് എങ്ങോട്ടൊക്കെയാണെന്ന് ഒരു ധാരണയുമില്ല. ബൈക്ക് ഓരത്തേക്ക് അടുപ്പിച്ച് ഫോണിൽ ഗൂഗിൾ മാപ്പെടുത്ത് ഫാൽക്കൺ പബ്ബ് തപ്പി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025