ചന്ദ്രശേഖർ- “” ആമി … ഇപ്പോ എങ്ങനെയുണ്ട്….തലവേദന …. കുറവുണ്ടോ …??”””
ആമി -“”” ഇപ്പോ മാറി അച്ചാ ….”””
മല്ലിക -“”” എൻ്റെ കൊച്ച് ആകെ പേടിച്ചു ….”””
ആമി – “”ഇല്ലാ അമ്മേ ….
ഇടം വലം രണ്ടു തടിയന്മാർ ഇല്ലേ …
പിന്നെ ഞാൻ എന്തിനാ പേടിക്കുന്നേ …?? “””
അഭി പെട്ടന്ന് തന്നെ ആമിയുടെ കൈയിൽ പിച്ചി ….
ആമിയോട് …. കൃത്രിമദ്ദേശ്യം കാണിച്ചു ….. അതോടെ വിഷ്ണുവും അഭിയുടെ ഒപ്പം കൂടെ ഇതെല്ലം കണ്ടുകൊണ്ട് സജീവ്……..
സജീവ്- “” മൂന്നും കണക്കാ …..”””
ശേഖരൻ -“” അത് പിന്നെ എൻ്റെ പേരക്കുട്ടികൾ അല്ലേ …””
സൗഭാഗ്യ- “””അച്ഛനും കണക്ക് തന്നെ ….
പിള്ളേർക്ക് വളം വെച്ച് കൊടുത്തോളോ ….”””
വിഷ്ണു -“”” അതെ എല്ലാവരും ഒന്ന് മിണ്ടാതിരുന്നേ …..
ആമിയുടെ അഭിപ്രായം അറിയണ്ടേ ….???
ആമി -“””എന്ത് അഭിപ്രായമാണ് വിഷ്ണുവേട്ടാ …..??? “”””
വിഷ്ണു – “””അഭി ഒന്നും പറഞ്ഞില്ലേ നിന്നോട് …???”””
ആമി -“””ഇല്ലാ ഒന്നും പറഞ്ഞില്ല ….
എന്താ അഭിയേട്ടാ …???”””
അഭി -“””” വിഷ്ണു നീ തന്നെ പറഞ്ഞു കൊടുക്ക് ….”””
വിഷ്ണു -“””ആമി നമ്മൾ കുറച്ചു ദിവസം കഴിഞ്ഞാൽ …..
ഒരു സ്ഥലം വരെ പോകുന്നു …
ഒരു ചെറിയ ഉല്ലാസ യാത്ര …..””””
ആമി- “” ആഹഹാ കൊള്ളാലോ ….
