ഞാൻ വേഗം തന്നെ പോയിവരാം …””
ചന്ദ്രശേഖർ-“” വേഗം പോയിട്ട് വാന്നോളോ …
നമ്മുക്ക് ഒന്ന് ഇരിക്കണം …..
ബസ്സിനെസ്സിനെ കുറിച്ചൊക്കെ ഒന്ന് വിലയിരുത്തണം …”””
സജീവ്-“” ഞാൻ വേഗം വരാം ….
ഇനി ഇവിടെ തന്നെ ഉണ്ടാവുമല്ലോ …
നമ്മുക്ക് എല്ലാം ശരിയാക്കാം ….
ചന്ദ്രേട്ടാ ഞാൻ ഈ കാർ എടുക്കുന്നുണ്ട് ……””
ചന്ദ്രശേഖർ – “” അതൊക്കെ ചോദിക്കന്നോ …???
ആമി നീ ആ താക്കോൽ ഇങ് എടുത്തേ …””
ആമി താക്കോൽ കൊണ്ടുവന്ന് സജീവന് കൊടുത്തു….
അതോടെ സജീവ് പുത്തൻപുറക്കലിൽ നിന്നും ഇറങ്ങി ….
തൻ്റെ ലക്ഷ്യ സ്ഥാനത്തേക്ക് നീങ്ങി …….
സജീവ് നേരെ തൻ്റെ പഴയ സുഹൃത്തുക്കളെ കണ്ടു …
തൻ്റെ ആവശ്യം അവരെ അറിയിച്ചു …..
അയാളെ അന്വേഷിച്ചു അവർ യാത്രയായി ….
എന്നാൽ അവർക്ക് അയാളെ കുറിച്ച് …
ഒന്നും തന്നെ കണ്ടുപിടിക്കാനായില്ല ……
താൻ പണ്ട് സഞ്ചരിച്ച വഴികളിലൂടെ …..
സജീവ് സഞ്ചരിച്ചുകൊണ്ടിരിന്നു …..
എന്നാൽ നിരാശ ആയിരുന്നു ഫലം ….
അതോടെ കുറച്ചു ദിവസത്തെ അന്വേഷണത്തിനു ഒടുവിൽ ….
സജീവ് നേരെ പുത്തൻപുരക്കിലോട്ട് തിരിച്ചു ….
************************************
നവമി തിയ്യതിക്ക് രണ്ടുദിവസം മുൻപ്
രാമപുരത്തുനിന്നും അർജുൻ തിരക്കേ എത്തിയിരുന്നു …..
ആദിയോട് ജോലിയുടെ കാര്യം സംസാരിക്കുവാൻ …
