ആദി ടേബിളിൻ്റെ തൊട്ടെടുത്തുള്ള കസേരയിൽ ഇരുന്നു ….
ആദി-“” ഇപ്പോ മാർഷ്യൽ ട്രെനിങ്ങിനു പിള്ളേർ കുറവാണല്ലേ ….””
അർജുൻ-“” ഇപ്പോ കുറവാ ….
പിന്നെ വരുന്ന പിള്ളേർ ആണെങ്കിൽ
മര്യാദക്ക് പഠിക്കുന്നുമില്ലാ ….”””
ആദി-“” ഒന്നുടെ ഉഷാറാക്ക് ….
കുറച്ച് പബ്ലിസിറ്റി കൊടുക്ക് ….
പിള്ളേർ ഇടിച്ചു കയറും …”””
അർജുൻ-“” അങ്ങനെ എന്തേലും ഒക്കെ നോക്കണം ….
എന്നാലേ ഈ ഫീൽഡിലൊക്കെ പിടിച്ചു നിൽക്കാൻ പറ്റുള്ളൂ ….””
ആദി-“” ഹ്മ്മ്.. അർജുനേട്ടാ ….
എൻ്റെ ജോലി കാര്യം എന്തായി ….???””
അർജുൻ-“” അതൊക്കെ ശരിയായടാ ചെക്കാ …..
നമ്മൾ വിചാരിച്ചാൽ നടക്കില്ലേ …
നീ അവിടെ ചെന്ന് ഇന്റർവ്യൂ അറ്റൻഡ് ചെയ്യണം ….
അത് പാസായാൽ ജോലി ഉറപ്പ് ….
സാലറി അധികമൊന്നും ഉണ്ടാവില്ല …
ഒരു 30-35 ഒക്കെ കിട്ടുള്ളൂ ….”””
ആദി -“” എൻ്റെ അർജുനേട്ടാ ….
അതൊക്കെ ധാരാളം …..
എന്തായാലും ഇന്റർവ്യൂ കഴിഞ്ഞാൽ ജോലി കിട്ടുമല്ലോ അതുമതി …”””
അർജുൻ-“” ബാംഗ്ലൂരിലാണ് ഇന്റർവ്യൂ
ചിലപ്പോ മുംബൈയിൽ ആയിരിക്കും ആദ്യം പോസ്റ്റിങ്ങ് ആവുന്നത് …
അങ്ങനെയാണ് അവൻ പറഞ്ഞത് ….”””
ആദി-“” അതൊന്നും കുഴപ്പമില്ല ….
എവിടെയായാലും ഞാൻ ജോലി ചെയ്യും …”””
അർജുൻ-“” നീ എന്നാൽ മറ്റന്നാൾ പോയിക്കോ …ബാംഗ്ലൂരിലേക്ക് ….
അവിടെ എൻ്റെ ഫ്രണ്ടിൻ്റെ ഫ്ലാറ്റിൽ നിൽക്കാം …
