ആദി ഇതെല്ലാം കണ്ടുകൊണ്ട് വേഗം തന്നെ…
തൻ്റെ മറ്റേ കൈകൂടെ കസേരയുടെ പിടുത്തത്തിൽ നിന്നും മോചിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു …..
അപ്പോഴേക്കും ആ മൂന്നുപേർ ഷംസുദീൻ്റെയും ജോണിൻ്റെയും വർഗീസിൻ്റെയും അടുത്തെത്തിയിരുന്നു ….
അവരെ കണ്ടതും ….
എല്ലാവരും പേടികൊണ്ട് വിറച്ചു….
അവർ നോക്കിനിൽക്കെ കറുത്ത വസ്ത്രത്തിൽ വന്ന ഒരാൾ …
തൻ്റെ കൈയിലുള്ള വാളുകൊണ്ട് … ഷംസുദീനിൻ്റെ…
നെഞ്ചിലേക്ക് രണ്ടുമൂന്നു തവണ കുത്തി ഇറക്കി …..
അയാൾ ജീവനറ്റ് നിലം പതിച്ചു …..
വർഗീസും,,ജോണും ….
ഷംസുദീൻ്റെ അവസ്ഥ കണ്ട് അവരെ പേടിയോടെ നോക്കി …
ആ മൂന്നുപേരോടും … തങ്ങളുടെ ജീവനു വേണ്ടി യാചിച്ചു ….
എന്നാൽ അവർ അതൊന്നും ചെവി കൊണ്ടില്ല …..
അവർ വർഗീസിനെയും ജോണിനെയും ….
മുടിയിൽ പിടിച്ചു വലിച്ചെഴച്ച്…
ഗോഡൗണിൻ്റെ…. നടുഭാഗത്തേക്ക് കൊണ്ടുവന്നു …..
അതിനുശേഷം ആ മൂന്നുപേരും ആദിയെ തന്നെ നോക്കി നിന്നു…
അതിലെ ഒരുത്തൻ ആദിയുടെ നേരെ നടന്നു…..
ആദിയുടെ അടുത്തെത്തിയതും …
ആദി തന്നെ കെട്ടിയിട്ടിരുന്ന കസേരയിൽ നിന്നും എഴുന്നേറ്റ് ….
തൻ്റെ ചങ്ങലയിൽ ബന്ധിച്ചിട്ടുള്ള കൈയും കസേരയും …
കൂടെ വന്നവൻ്റെ തലയിലൂടെ അടിച്ചു ……
അയാൾ അടിയുടെ ശക്തിയിൽ നിലത്തു വീണു ….
അതോടെ ആദിയുടെ കൈയും കസേരയിലെ ബന്ധനത്തിൽ നിന്നും മോചിക്കപെട്ടു…….
അപ്പോഴേക്കും ബാക്കിയുള്ള രണ്ടുപേരും …
ആദിയുടെ നേരെ പാഞ്ഞടുത്തു ….
