“അതിരിക്കട്ടെ..നമുക്ക് എല്ലാര്ക്കും കൂടി ഒന്ന് പുറത്ത് പോയാലോ? ബീച്ചില്‍? തൊട്ടു മുമ്പിലെ ഈ ബീച്ചല്ല..കൊറച്ച് അകലെ..ഒരു ഇരുപത് മിനിറ്റ് ഡ്രൈവ്…സൂപ്പറാ അവിടെ. തിരക്കും ഇല്ല, ഇവിടുത്തെപ്പോലെ…”
പിന്നെ എല്ലാവരും ഞങ്ങളുടെ കാറില്‍ കയറി. ശ്രീലക്ഷ്മി പറഞ്ഞത് പോലെ അവിടെ ആരുമില്ലായിരുന്നു.
ഇത്ര നല്ല ഒരു ബീച്ചിലേക്ക് ആളുകള്‍ വരാത്തത് എന്ത് എന്ന് ഞാന്‍ ചിന്തിച്ചദ്ഭുതപ്പെട്ടു.
“കടലില്‍ നീന്താം എല്ലാര്ക്കും?”
മനു അഭിപ്രായപ്പെട്ടു.
“പിന്നല്ലാതെ!”
മമ്മി പറഞ്ഞു.
“ഇത്രേം നല്ല ബീച്ചില്‍ വന്നിട്ട് മേല്‍ നനയ്ക്കാതെ പോകാനോ? അല്ലെ ശ്രീ?”
“ഓക്കേ, എനിക്ക് കുഴപ്പമില്ല…”
“പക്ഷെ ഡ്രസ്സൊക്കെ നനഞ്ഞാല്‍?”
ഞാന്‍ ചോദിച്ചു.
“അതിനെന്താ?
ശ്രീലക്ഷ്മി പറഞ്ഞു.
“നിങ്ങള്‍ ഇട്ടിരിക്കുന്നത് ഇട്ടോണ്ട് വെള്ളത്തില്‍ ഇറങ്ങ് …. വീട്ടിലേക്ക് ഇരുപത് മിനിറ്റ് ഡ്രൈവല്ലേയുള്ളൂ..അവിടെ ചെന്നിട്ടു നിങ്ങക്ക് രണ്ടാക്കും വേറെ ഡ്രെസ്സ് ഞാന്‍ തരാം…”
ഞാനും മനുവും ബോക്സര്‍ മാത്രമിട്ട് വെള്ളത്തില്‍ ഇറങ്ങി. മമ്മിയും ശ്രീലക്ഷിമിയും അത് കണ്ട് ചിരിച്ചു.
ഞങ്ങളെ അവര്‍ അല്‍പ്പ സമയം നോക്കി നിന്നു.
“ഇവിടെയെങ്ങും ആരും നോക്കാന്‍ വരില്ല…”
