Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആരോഹി

പകരം നാണം ആണ് നിറഞ്ഞത്.

ലഞ്ച് റൂമിൽ നിന്നും പുറത്തേക്ക് നടക്കുന്നതിനിടയിൽ ഞാൻ വിളിച്ചു പറഞ്ഞു.

“ഞാൻ കാബിനിൽ കാണും. ഇനി അവിടെ വന്നിരുന്നു കരഞ്ഞാലുണ്ടല്ലൊ.”

ഞാൻ കാബിനിൽ എത്തി കുറച്ച് കഴിഞ്ഞപ്പോഴാണ് ആരോഹി അവിടേക്ക് നടന്ന വന്നത്.

shrug ഇട്ട് മറയ്ക്ക പെട്ട അവളുടെ കൈകൾ കണ്ട അവിടെ നിന്നവന്മാരുടെ മുഖത്ത് ഒരു നിരാശ പടർന്നു. അത് ആയുഷിന്റെ മുഖത്ത് ഒരു ചിരി പടർത്തി.

കാബിനിലേക്ക് കയറി ഇരുന്ന ആരോഹിയുടെ മുഖത്തും ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

പിറ്റേ ദിവസം ഓഫീസിൽ ഞാൻ കുറച്ച് ലേറ്റ് ആയിട്ടാണ് എത്തിയത്. രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ബൈക്ക് സ്റ്റാർട്ട് ആകുന്നില്ല. പിന്നെ ബസിൽ കയറി വന്നപ്പോൾ കുറച്ച് ലേറ്റ് ആയി.

ഓഫീസിൽ എത്തി HR നെ കണ്ടു വിവരം പറഞ്ഞു കാബിനിലേക്ക് പോയി ഇരുന്നപ്പോൾ ആരോഹി എന്റെ കാബിനിലേക്ക് വന്നു.

ഒരു കോഫി ബ്രൗൺ കളർ ലോങ്ങ് സ്കർട്ടും ബ്ലാക്ക് ടോപ്പും ആയിരുന്നു അവളുടെ വേഷം. ആ കളർ കോമ്പിനേഷൻ അവൾക്ക് ശരിക്കും ചേരുന്നുണ്ടായിരുന്നു.

അവൾ അടുത്ത്‌ എത്തിയ ഉടനെ ഞാൻ പറഞ്ഞു.

“ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ..”

എന്റെ വാക്കുകൾ അവളെ സന്തോഷിപ്പിച്ചു എന്ന് തോന്നുന്നു. നാണത്തിൽ കലർന്ന ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു.

അവളുടെ പുഞ്ചിരി കണ്ടപ്പോൾ ഞാൻ മനസ്സിലോർത്തു.. സ്വന്തം സൗന്ദര്യത്തെ മറ്റൊരാൾ പുകഴ്ത്തുകയെന്നത് ഏതൊരു പെണ്ണിന്റെയും ബലഹീനത ആണ്. എത്ര ബലം പിടിച്ച്‌ നടക്കുന്ന പെണ്ണിന്റെ മനസും അത് കേൾക്കുമ്പോൾ ഒന്ന് ഇളകും. ഇവിടെയും മറിച്ചല്ല.

അവൾ ഒരു കവർ എന്റെ നേരെ നീട്ടി.

“എന്താ ഇത്?”

“നീ ഇന്നലെ എനിക്ക് വാങ്ങിത്തന്ന shrug .”

“അതെനിക്കെന്തിനാ തിരിച്ച്‌ തരുന്നത്. നിനക്കായി വാങ്ങിയതല്ലേ അത്.”

അവൾ കവർ നീട്ടിയ കൈ പിൻവലിച്ചു.

“ഒരാൾ വാങ്ങി തരുന്ന സാധനം ഇങ്ങനെ തിരിച്ചു തരുന്നത് നല്ല സ്വഭാവം അല്ല കേട്ടോ.”

അത് കേട്ടതും അവളുടെ മുഖം ഒന്ന് മങ്ങി.

സ്വരം താഴ്ത്തി അവൾ പറഞ്ഞു.

“സോറി..”

എനിക്ക് ചിരിയാണ് വന്നത്.

“ഓഫീസിൽ സകലരുടെയും മുന്നിൽ ബലം പിടിച്ച്‌ നടക്കുന്ന താൻ ഇത്രയേ ഉള്ളോ.. എന്തെങ്കിലും പറഞ്ഞാലുടനെ ഡൌൺ ആകും.”

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025