Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആരോഹി

“ഇതിപ്പോൾ നിന്റെ കൂടെ കൂടിയതിൽ പിന്നെ മാസംതോറും എന്റെ സാലറി കൂടാതെ വീട്ടിനു എങ്ങോട്ടു പൈസ വാങ്ങേണ്ട അവസ്ഥ ആണല്ലോടാ.”

“ഓക്കേ ഓക്കേ.. എങ്കിൽ ഇന്ന് എന്റെ ചിലവ്”

“ഓഹ്.. അത്ര വലിയ ത്യാഗം ഒന്നും മോൻ സഹിക്കണ്ട.. നിന്നെ വിളിച്ച് കൊണ്ട് വന്നത് ഞാൻ അല്ലെ.. അപ്പോൾ ഞാൻ വാങ്ങി തന്നുകൊള്ളാം.”

അവൾ എന്നെയും കൊണ്ട് മാക് ഡോണാഡ്‌സിലേക്ക് നടന്നു.

അവളാണ് ബർഗർ ഓർഡർ ചെയ്യാനായി പോയത്. ഞാൻ ഒരു കസേരയിലേക്ക് ഇരുന്നു.

ബിൽ കൗണ്ടറിന്റെ അടുത്ത് തന്നെ ഒരു ടേബിളിൽ കുറച്ച് കോളേജ് പയ്യന്മാർ ഇരിപ്പുണ്ടായിരുന്നു. ബിൽ പേ ചെയ്യാനായി അവൾ കൈ ഉയർത്തിയപ്പോൾ അവന്മാരുടെ നോട്ടം അവളിലേക്ക് തിരിഞ്ഞു.

പറയുമ്പോൾ എറണാകുളം ആണ് സിറ്റി ആണ്. ഒട്ടുമിക്ക പെൺപിള്ളേരും അവർക്ക് ഇഷ്ട്ടമുള്ള വസ്ത്രമാണ് ധരിക്കുന്നതും. പക്ഷെ വസ്ത്ര സ്വാതന്ത്രത്തെക്കുറിച്ചും സ്ത്രീ സ്വാതന്ത്രയത്തെക്കുറിച്ചും നാലാൾ കൂടുന്നിടത്ത് വീമ്പു പറയുന്ന മലയാളികൾ തന്നെ അവസരം കിട്ടുമ്പോൾ അവളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കും.

അവന്മാരുടെ നോട്ടം എന്നെ അസ്വസ്ഥനാക്കി. ബർഗർ ഓർഡർ ചെയ്തു കഴിഞ്ഞ ആരോഹി ഒരു ചിരിയോടെ ആണ് എന്റെ അരികിലേക്ക് വന്നത്. പക്ഷെ എന്റെ മുഖം കണ്ടപ്പോൾ അവൾക്ക് എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നി.

എന്റെ എതിരെ കിടന്ന കസേരയിൽ ഇരുന്നുകൊണ്ട് അവൾ ചോദിച്ചു.

“എന്ത് പറ്റിയെടാ?”

“ഒന്നൂല്ല..”

അവൾ അവിടെ നിന്നും എഴുന്നേറ്റ് എന്റെ അരികിലേക്ക് വന്നിരുന്നു.

“മര്യാതിക്ക് പറയുന്നുണ്ടോ നീ?”

“നീ എന്തിനാ ഈ സ്ലീവ് ലെസ്സ് ഡ്രസ്സ് ഇടുന്നത്?”

“അതിനെന്താടാ ഇപ്പോൾ കുഴപ്പം?”

“ഒരുത്തന്മാരുടെയും നോട്ടം ശരിയല്ല.”

അവൾ കുറച്ച് നേരത്തേക്ക് നിശ്ശബ്ദതയായി. എന്റെ വാക്കുകൾ അവളെ വേദനിപ്പിച്ചുവോ? ഗൗരവത്തിന്റെ മുഖം മൂടി അണിഞ്ഞു നടക്കുന്ന ഒരു ലോല പുഷ്പ്പമാണവൾ.. മനസൊന്നു വേദനിച്ചാൽ വാടി തളരും.

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.. ഇല്ല.. അവളുടെ മുഖം വാടിയിട്ടില്ല.. ഗൗരവത്തിൽ എന്തോ ആലോചിക്കുകയാണവൾ.

“ഡാ.. എന്റെ കോൺഫോർട് അല്ലെ ഞാൻ നോക്കേണ്ടത്. എനിക്ക് ഈ ഡ്രെസ്സ് ധരിക്കുന്നത് നല്ലതാണെന്ന് തോന്നിയതിനാൽ ആണ് ഞാൻ ഇത് ഇട്ടത്, അത് എന്റെ മനസിന് ഒരു സന്തോഷം നൽകുന്നുണ്ട്. നമുക്ക് ആരുടേയും കണ്ണുകൾ മൂടിക്കെട്ടാനാകില്ലല്ലോ.. അങ്ങനെ നോക്കുകയാണെങ്കിൽ ഞാൻ കൂടെ ഉള്ളപ്പോൾ തന്നെ എത്ര പെൺപിള്ളേരെ നീ നോക്കിയിട്ടുണ്ട്.”

ആരോഹി അവളുടെ ഭാഗം ന്യായീകരിച്ചു. അവൾ പറഞ്ഞതും ശരിയാണ്.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025