Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആരോഹി

താൻ അത്ര പാവം ഒന്നും അല്ലെന്ന് കാണിക്കാൻ മുഖത്തു ഗൗരവം വരുത്തി അവൾ പറഞ്ഞു.

“പോടാ..”

അപ്പോഴാണ് ആരോഹിക്കു കൊടുക്കാനുള്ള ഫയലുമായി രേഷ്മ അവിടേക്ക് വന്നത്.

ഫയൽ ആരോഹിയുടെ കൈയിൽ കൊടുത്തുകൊണ്ട് അവൾ എന്നോട് ചോദിച്ചു.

“എന്താടാ ഇന്ന് ലേറ്റ് ആയത്.”

“ബൈക്ക് ചതിച്ചു.. രാവിലെ സ്റ്റാർട്ട് ആയില്ല. പിന്നെ ബസിലാണ് വന്നത്.”

രേഷ്മ ആരോഹിയുടെ നേരെ തിരിഞ്ഞു.

“നീ എന്താ ഇവന്റെ കാബിനിൽ?”

അവൾ ചുമ്മാ എന്നുള്ള രീതിയിൽ കണ്ണിറുക്കി കാണിച്ചു.

“ഇപ്പോൾ ഇവിടെ ബോയ്സിനിടയിൽ ഒരു സംസാരം ഉണ്ട്.. നീ ഇപ്പോൾ എപ്പോഴും ഇവന്റെ കൂടെയാണെന്ന്.”

രേഷ്മ ആ പറഞ്ഞത് ഇഷ്ട്ടപ്പെടാത്ത മട്ടിൽ ആരോഹി പറഞ്ഞു.

“അങ്ങനെ ആണെങ്കിൽ ഇപ്പോൾ അവന്മാർക്കെന്താ?”

“അവന്മാർക്കൊന്നും ഇല്ല.. പക്ഷെ ഇവനാണ് കുഴപ്പം.”

എനിക്കെന്ത് കുഴപ്പം എന്ന മട്ടിൽ ഞാൻ രേഷ്മയെ നോക്കി.

ഒരു കള്ള ചിരിയോടെ രേഷ്മ പറഞ്ഞു.

“ഇവൾ നിന്റെ പിറകെ ആണെന്ന് അറിഞ്ഞാൽ ഇവിടെ നിനക്ക് വീഴാൻ ചാൻസ് ഉള്ള പെൺപിള്ളേർ നിന്നെ മൈൻഡ് ചെയ്യില്ലല്ലോ.. ഉദാഹരണത്തിന് ഞാൻ.”

“അയ്യോ.. എനിക്കിപ്പോൾ അങ്ങനെ ആരും വീഴാണ്ടായേ.. പ്രതേകിച്ചു നീ.”

“അതെന്താടാ എനിക്കൊരു കുറവ്..”

“നിനക്കൊരു കുറവും ഇല്ല.. പക്ഷെ ആൾറെഡി എനിക്ക് ആളുണ്ട്.”

സത്യത്തിൽ ഞാൻ ചുമ്മാ തട്ടിവിട്ടതാണ്.. പക്ഷെ ആരോഹിയും രേഷ്മയേയും ഒരേ സമയം എന്നെ തുറിച്ച നോക്കി.

“ഡാ കള്ളാ.. എന്നിട്ടെന്താടാ ഇതുവരെ എന്നോട് പറയാഞ്ഞത്. ആരാടാ ആള്?”

“അതൊക്കെ സീക്രെട് ആണ്.”

“അയ്യടാ.. അവന്റെ ഒരു സീക്രെട്.. ആരാണെന്ന് അറിഞ്ഞിട്ടേ ഞാൻ ഇവിടെ നിന്നും പോകുന്നുള്ളൂ.”

രേഷ്മ എന്റെ കാബിനിലേക്ക് ഇടിച്ചിട്ടു കയറി. എവിടെ എങ്ങനാ എന്താ

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025