Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആരോഹി

എന്റെ കണ്ണുകൾ അറിയാതെ ഇത്രയും നേരം എന്റെ ശരീരത്ത് ഒട്ടിച്ചേർന്നിരുന്ന അവളുടെ മുലകളിൽ തറച്ചു. വളരെ വലുതൊന്നും അല്ല. എങ്കിലും അവളുടെ ശരീരത്തിന് അനുസരിച്ചുള്ള വലിപ്പമുണ്ട്.

എന്റെ നോട്ടം അവൾ കണ്ട്.

“എന്താടാ ചെക്കാ ഇങ്ങനെ നോക്കുന്നെ?”

“എത്ര ആണെടി ഇത് സൈസ്?”

അറിയാതെ വായിൽ നിന്നും വീണു പോയതാണ് ആ വാക്കുകൾ. പറഞ്ഞു കഴിഞ്ഞപ്പോഴാണ് എന്താ ചോദിച്ചതെന്ന് ഞാൻ തന്നെ ബോദ്ധ്യവനായത്.

അവൾ കണ്ണുകൾ മിഴിച്ച് എന്നെ നോക്കുന്നത് എനിക്ക് കാണാനായി. അബദ്ധം പറ്റിയവനെപ്പോലെ ഞാൻ കണ്ണുകൾ രണ്ടും ഇറുക്കി അടച്ചു.

“നാറീ…”

അവളുടെ കൈ എന്റെ തോളിൽ പതിച്ചു. പക്ഷെ ആ അടിക്ക് എന്നെ വേദനിപ്പിക്കുവാനുള്ള കരുത്തൊന്നും ഉണ്ടായിരുന്നില്ല.

ഞാൻ കണ്ണുകൾ തുറക്കാതെ തന്നെ ബൈക്കിന്റെ ടാങ്കിൽ തല ചേർത്ത് ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ നിശ്വാസം എന്റെ ചെവിയിൽ പതിക്കുന്നത് ഞാൻ അറിഞ്ഞു. അവളുടെ നേർത്ത ശബ്‌ദം എനിക്ക് കേൾക്കാനായി.

“മുപ്പത്തിനാല്.”

ആ സ്വരത്തിലെ കുസൃതി എനിക്ക് തിരിച്ചറിയാനായി. ഞാൻ നിവർന്ന് നോക്കുമ്പോൾ അവൾ എന്റെ അരികിൽ നിന്നും നടന്നു പോവുകയാണ്. കുറച്ച് ദൂരം നടന്നിട്ടവൾ തിരിഞ്ഞ് നിന്നു എന്നെ കുസൃതിത്തരം നിറഞ്ഞ ഒരു നോട്ടം നോക്കി.

ഞാൻ ശബ്‌ദം ഉണ്ടാക്കാതെ ചെറു ചിരിയോടെ ചുണ്ടുകൾ അനക്കി.

“സോറി…”

അവൾ അതെ രീതിയിൽ തന്നെ എന്നോട് പറഞ്ഞു.

“പോടാ ചെക്കാ..”

..

അമ്മയെ കുഞ്ഞയുടെ വീട്ടിൽ ആക്കി ആരോഹിയുടെ ഫ്ലാറ്റിനു മുന്നിൽ എത്തുമ്പോൾ അവൾ എന്നെ കാത്തു വെളിയിൽ തന്നെ നിൽപ്പുണ്ട്. അവളുടെ വേഷം കണ്ട് ഞാൻ ശരിക്കും ഞെട്ടി പോയി.

ഒരു കുങ്കുമ കളർ ടോപ്പും മുട്ടുവരെ മാത്രം നീളമുള്ള ഒരു ബ്ലാക്ക് സ്കർട്ടും ആണ് അവളുടെ വേഷം. ഇത്തിരി ഗ്ലാമർ വേഷം ആണെങ്കിലും അവൾ ശരിക്കും അതിൽ സുന്ദരി ആയിട്ടുണ്ടായിരുന്നു.

“എന്ത് വേഷം ആണെടി പെണ്ണേ ഇത്.”

അവൾ ചുണ്ടുകൾ കോട്ടി പിടിച്ചു.

“സ്ലീവ് ലെസ്സ് ഇടുന്നത് വിലക്കി. ഇനി ഇതും ഇടേണ്ടെന്നാണോ?”

“ഞാൻ ഒന്നും വിലക്കുന്നില്ല എന്റെ കൊച്ചേ.. നീ ബൈക്കിലോട്ടു കയറിയെ.”

അവൾ ഒരു ചിരിയോടെ എന്റെ പിന്നിലേക്ക് കയറി ഇരുന്നു.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025