“പപ്പയും ഞങ്ങൾക്ക് നല്ല ഫ്രീഡം നൽകിയിട്ടുണ്ട്. പപ്പയുടെ ഇഷ്ടത്തിന് ഒന്നും ഞങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചിട്ടില്ല.”
“എനിക്കൊരിക്കലും തന്റെ വീട്ടിൽ വരാണോല്ലോടോ.. തന്റെ വീട്ടുകാരെയൊക്കെ ഒന്ന് കാണാല്ലോ.”
അപ്പോഴേക്കും ആരോഹി ബിയർ പകുതി തീർത്തിരുന്നു.
“അതിനെന്താ.. ഈ പ്രാവിശ്യം ഞാൻ നാട്ടിൽ പോകുമ്പോൾ നീയും കൂടി വാ. വീട്ടിലും അവരെല്ലാം പറയുന്നുണ്ട് നിന്നെ ഒന്ന് കാണണമെന്ന്.”
ഞാൻ അതിശയത്തോടെ അവളെ നോക്കി.
“അവർക്കൊക്കെ എന്നെ അറിയാമോ?”
“പിന്നെ അറിയാതെ.. എനിക്കിങ്ങനെ ഒരു ഫ്രണ്ടിനെ കിട്ടിയ കാര്യം ഞാൻ അവരോടു പറയാതിരിക്കുമോ?.. പിന്നെ നമ്മൾ കറങ്ങാൻ പോകുന്ന ഫുൾ സ്റ്റാറ്റസും അവർ കാണുന്നുണ്ട്.”
പെൺകുട്ടികൾക്ക് കുറച്ച് സ്വാതന്ത്രം കൊടുക്കുന്ന കുറച്ച് ഉയർന്ന ചിന്താഗതി ഉള്ളവരാണ് അവളുടെ പപ്പയും മമ്മിയും എന്ന് ഞാൻ മനസ്സിലോർത്തു.
“അവിടെ വൈൻ തകർത്ത് കുടിക്കുന്നത് കണ്ടല്ലോ.”
ആരോഹിയുടെ കണ്ണുകൾ ഒന്ന് വിടർന്നു.
“എന്ന ടേസ്റ്റ് ആയിരുന്നടാ അതിന്, എനിക്ക് ഒരുപാട് ഇഷ്ട്ടമായി.”
“അവന്റെ ചാച്ചൻ ഉണ്ടാക്കിയ നല്ല വീര്യം കൂടിയ വൈൻ ആയിരുന്നു മോളെ, അതിന്റെ കൂടിയ ഈ ബിയറും കൂടി.”
“എപ്പോഴൊക്കെ അല്ലേടാ ഇതൊക്കെ പറ്റുള്ളൂ, പിന്നെ നീ എന്റെ കൂടെ ഉണ്ടല്ലോ.”
അവൾ കുടിച്ച് തീർന്ന കുപ്പി താഴേക്ക് വെച്ചു.
“വാ.. കയറ്, ഇപ്പോൾ തന്നെ ലേറ്റ് ആയി.. നിന്നെ ഞാൻ ഫ്ലാറ്റിൽ എത്തിക്കാം.”
അവൾ എന്റെ നേരെ കൈ വിടർത്തി കാണിച്ച് കൊണ്ട് പറഞ്ഞു.
“നിൽക്ക്, രണ്ടു കാര്യങ്ങൾക്ക് ഇപ്പോൾ തീരുമാനം ഉണ്ടാക്കണം.”
“എന്താ?”
“ഒന്ന്.. എനിക്കിപ്പോൾ മൂത്രം ഒഴിക്കണം.”
“അഹ്, ബെസ്ററ്.. പെട്ടെന്ന് ബൈക്കിൽ കയറ്.. ഞാൻ ഫ്ലാറ്റിൽ കൊണ്ടാകാം.”
“അവൾ ദയനീയമായി എന്നെ നോക്കി കൊണ്ട് പറഞ്ഞു.
“ഇത് ഫ്ളാറ്റവരെ എത്തില്ലെടാ.”
അവളുടെ മുഖഭാവം കണ്ട് എനിക്ക് ചിരിയാണ് വന്നത്.
“ഒരു കാര്യം ചെയ്യ്.. നീ ആ മതിലിന്റെ അവിടെ പൊയ്ക്കോ.”
ഞാൻ അടുത്തുണ്ടായിരുന്ന മതിൽ അവൾക്ക് ചൂണ്ടി കാണിച്ചു.
അവൾ അയ്യേ എന്നുള്ള അർഥത്തിൽ മുഖം ചുളിച്ചു.
“വേറെ ഒരു വഴിയും ഇല്ല മോളെ..”
