Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആരോഹി

..

ആരോഹിയോടൊപ്പം കൊല്ലത്ത് ട്രെയിനിൽ വന്നിറങ്ങുമ്പോൾ മനസ്സിൽ തെല്ലൊരു ഭീതി ഉണ്ടായിരുന്നു. ആദ്യായിട്ടാണ് ആരോഹിയുടെ വീട്ടിൽ പോകുന്നത്. അവളുടെ അച്ഛനെയും അമ്മയെയും പറ്റി വ്യക്തമായ ഒരു ധാരണയില്ല. രാത്രി ഒരു 9 മണി ആയി ഞങ്ങൾ കൊല്ലത്ത് എത്തിയപ്പോൾ.

റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി ആരോഹി ചുറ്റും കറങ്ങി നോക്കുമ്പോഴാണ് പിന്നിൽ നിന്നും ഒരു പെണ്ണിന്റെ സ്വരം.

“ചേച്ചീ..”

ഞാനും ആരോഹിയും ഒരുമിച്ച് തിരിഞ്ഞു നോക്കി. ഒരു 20 വയസ് തോന്നിക്കുന്ന പെൺകുട്ടി.

“അദിതി..”

ആരോഹി ആ പെൺകുട്ടിയെ കെട്ടിപ്പിടിച്ചു.

“സംഗീത് എവിടെ?”

“പുറത്ത് കാറിൽ ഉണ്ട്.”

“അച്ചു.. ഇതാണ് എന്റെ അനിയത്തി അദിതി.”

ആരോഹിയെ പോലെ തന്നെ ഒരു കൊച്ചു സുന്ദരി തന്നെ ആയിരുന്നു അദിതിയും.

“അദിതി…”

ആരോഹി എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ അദിതി പറഞ്ഞു.

“ചേട്ടനെ എനിക്ക് പരിചയപെടുത്തണ്ട, എനിക്ക് നല്ലപോലെ അറിയാം.. ആയുഷ് എന്ന അച്ചു ചേട്ടൻ.. ഞാൻ ഫോട്ടോ കുറെ കണ്ടിട്ടുള്ളതല്ലേ.”

ഞാൻ അത് കേട്ട് ചിരിച്ചു. കുറച്ച് വായാടി ആണെന്ന് തോന്നുന്നു.

അദിതി ഞങ്ങളെയും കൂട്ടി പെട്ടെന്ന് കാറിന്റെ അടുത്തേക്ക് നടന്നു. ഒരു പോളോ കാറിൽ ഞങ്ങളെയും കാത്ത് സംഗീത് ഇരിപ്പുണ്ടായിരുന്നു.

ആരോഹിയുടെ അനിയനാണ് സംഗീത്.. ആരോഹിക്ക് തൊട്ടു താഴെ ഉള്ളത്.. ഏറ്റവും ഇളയതാണ് അദിതി.

കാറിൽ വീട്ടിലേക്ക് പോകുന്നതിനിടയിൽ ഞാൻ സംഗീതിനെ പരിചയപ്പെട്ടു. അവൻ അധികം സംസാരിക്കുന്ന ടൈപ്പ് അല്ലെന്ന് കുറഞ്ഞ സമയം കൊണ്ട് തന്നെ ഞാൻ മനസിലാക്കി. കാറിൽ കയറിയപ്പോൾ തൊട്ട് വാ തോരാതെ സംസാരിക്കുകയാണ് ആരോഹിയും അദിതിയും. ചേച്ചിയും അനിയത്തിയും നല്ല കൂട്ടാണെന്ന് എനിക്ക് മനസിലായി.

ഒരു അരമണിക്കൂറത്തെ യാത്ര കൊണ്ട് ഞങ്ങൾ അവളുടെ വീട്ടിൽ എത്തി. ശരിക്കും ഞാൻ ഞെട്ടിയത് അവളുടെ വീട്ടിൽ എത്തിയപ്പോഴാണ്.

ആരോഹി അത്യാവിശം ക്യാഷ് ഉള്ള ഒരു വീട്ടിലെ ആണെന്ന് ഞാൻ ഊഹിച്ചിരുന്നു. പക്ഷെ എന്റെ ആ പ്രതീക്ഷകൾക്കും അധീതമായി ഒരു പടുകൂറ്റൻ ബംഗ്ലാവിലേക്കാണ് ഞാൻ ചെന്നുകയറിയത്. ഒരു വലിയ ഗേറ്റ് കടന്ന് ഏകദേശം ഒരു 300 മീറ്റർ ഉള്ളിലേക്ക് പോകണം അവളുടെ വീടിന്റെ മുറ്റത്തെത്താൻ. രാത്രി ആയതിനാൽ ആ ബംഗ്ലാവിന്റെ വെളിയിൽ തന്നെ നിരവധി ലൈറ്റുകൾ പ്രകാശിച്ചിരുന്നു. വീട്ടു മുറ്റത്ത് മൂന്നു കാറുകൾ കിടപ്പുണ്ട്. കാറിൽ നിന്നും ഇറങ്ങി ആ വീട് കണ്ടു അതിശയിച്ച് നിൽക്കുന്ന എന്നെ നോക്കി ആരോഹി ഒന്ന് ചിരിച്ചു.

അവൾ എന്റെ കൈയും പിടിച്ച് വലിച്ച് ആ വലിയ വീടിനകത്തേക്ക് നടന്നു.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025