“ഡാ.. സാബു എന്റെ അവിടെ തൊടുമോ ഇല്ലയോ എന്ന് കുറച്ച് നേരമായി നോക്കി ഇരിക്കുവാണ്, അവന്റെ ഹൃദയം ഒന്ന് തകർക്കാം നമുക്ക്.”
ഞാൻ ഇടം കണ്ണിട്ട് സാബുവിനെ ഒന്ന് നോക്കി. അവൾ പറഞ്ഞത് ശരിയാണ്. എന്റെ കൈലേക്കാണ് അവന്റെ നോട്ടം. എനിക്കും ഒരു രസം തോന്നി.
ഞാൻ സാവധാനം എന്റെ കൈ ആരോഹിയുടെ ചന്തിയിലേക്ക് അമർത്തി. സാബുവിന്റെ മുഖം വിളരുന്നത് ഞാനും ആരോഹിയും കണ്ട്. അവൾ ചിരി കടിച്ചമർത്തി നിൽക്കുകയാണ്.
അവൻ മോഹിച്ച പെണ്ണിന്റെ ചന്തിയിൽ ഞാൻ കൈ വച്ചത് സഹിക്കാനാകാത്തുകൊണ്ടാണോ എന്തോ സാബു അവിടെ നിന്നും എഴുന്നേറ്റ് പോയി.
അത് കണ്ട് അവൾ പൊട്ടി ചിരിച്ചു. കൂടെ ഞാനും.
“ഹലോ.. അവൻ പോയി ഇനി ആ കൈ ഒന്ന് എടുത്തേ.”
ഞാൻ ഒരു വിടല ചിരി ചിരിച്ചു.
“കൈ അവിടെ ഇരുന്നോട്ടെ.. ഒരു സുഖമുണ്ട് അങ്ങനെ ഇരുന്നപ്പോൾ.”
ആരോഹി എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. പതുക്കെ അവളുടെ മുഖം ഇരുളുന്നത് എനിക്ക് മനസിലായി.
ഈശ്വരാ ഞാൻ പറഞ്ഞത് അവൾ കാര്യമായി എടുത്തോ?
ഞാൻ പെട്ടെന്ന് കൈ അവളുടെ ചന്തിയിൽ നിന്നും എടുത്തു മാറ്റി. അവളുടെ മുഖത്ത് വീണ്ടും ചിരി വിടർന്നു.
“ഇത്രേ ഉള്ളു നീ.. എന്റെ മുഖം ഒന്ന് വാടിയാൽ തീരും നിന്റെ ഉള്ളിലെ ബാലൻ കെ നായർ.”
ഞാൻ അവളുടെ തുടയിലേക്ക് നഖം കുത്തി ഇറക്കി കൊണ്ട് പറഞ്ഞു.
“അടുത്ത തവണ കാണിച്ച് തരാട്ടോ..”
‘ഓഹ്.. കാലിൽ വീഴുന്നതാകും. മുൻപൊരിക്കൽ നിന്റെ വീട്ടിൽ വച്ച് എന്റെ കാലിൽ വീണത് ഓർമ ഉണ്ടല്ലോ.”
എന്റെ മുഖം ഒന്ന് മങ്ങി.
“അയ്യോടാ.. മോന് ഫീൽ ആയോ? കുഴപ്പല്യാട്ടോ.”
ഞാൻ ഒന്നും മിണ്ടിയില്ല.
അവൾ കൊഞ്ചി കൊണ്ട് ചോദിച്ചു.
“പിണങ്ങിയോടാ നീ?”
എന്നിട്ടും ഞാൻ ഒന്നും മിണ്ടിയില്ല.
ആരോഹി എന്നോട് ചേർന്ന് നിന്ന് ചുണ്ടുകൾ എന്റെ ചെവിയോട് അടുപ്പിച്ച് ചോദിച്ചു.
“ഒരു ഉമ്മ തന്നാൽ പിണക്കം മാറുമോ?”
തമാശ ആണ് അവൾ പറയുന്നതെന്നറിയാം. എങ്കിലും എന്റെ മുഖത്ത് ചിരി പടർന്നു.
