ആരോഹി ഒരു സ്റ്റെപ്പും ഇറങ്ങുമ്പോൾ അവളുടെ ചലനം അനുസരിച്ച് മുടി പൊങ്ങുന്നതും താഴുന്നതും കാണാൻ നല്ല ഭംഗി തോന്നി എനിക്ക്.
പടികൾ ഇറങ്ങി കഴിഞ്ഞ അവൾ തിരിഞ്ഞ് എന്നെ നോക്കി. ഞാൻ ഒരു ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു.
“എന്താടാ അവിടെ തന്നെ നിന്നെ?”
“നീ പാടി ഇറങ്ങുമ്പോൾ നിന്റെ മുടി അനങ്ങുന്ന കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു.”
അവൾ കുസൃതി നിറച്ച കണ്ണുകളോടെ എന്നെ നോക്കി.
“എന്റെ മുടി തന്നെയാണോ നീ നോക്കിയത്, അതോ പിറകിൽ നിന്നും എന്റെ….”
പാതിയിൽ നിർത്തിയ അവളുടെ ചോദ്യം എനിക്ക് മനസിലായി.
“അയ്യടി.. നോക്കാൻ പറ്റിയ ഒരു ചന്തി.”
“ച്ചി.. പോടാ..”
അവൾ എന്റെ കൈയിൽ നുള്ളിയ ശേഷം മുന്നോട്ട് നടന്നു. അപ്പോഴാണ് എന്റെ ശ്രദ്ധയിൽ അവിടെ ഒരു ബെഞ്ചിൽ ഇരിക്കുന്ന സാബു പെട്ടത്. വായി നോട്ടം തന്നെ പരിപാടി. ഒരു പെണ്ണിനെ ഗഗനമായി നോക്കികൊണ്ടിരിക്കുകയാണ്.
“ഡി.. നിന്റെ കാമുകൻ ഇവിടെ ഉണ്ടല്ലോ.”
അവൾ നടത്തം നിർത്തി എന്നെ നോക്കി.
“എന്റെ കാമുകനോ?”
“സാബു.. ദോ അവിടെ ഇരിപ്പുണ്ട്.”
അവൾ തല ചരിച്ച് ഞാൻ ചൂണ്ടിക്കാണിച്ചിടത്തേക്ക് നോക്കി.
“ഓഹ്.. വായി നോട്ടം തന്നെ ആണല്ലോ പരിപാടി.”
പെട്ടെന്നാണ് എനിക്ക് ഗൾഫിൽ നിന്നും അച്ഛന്റെ കാൾ വന്നത്. ഞാൻ കമ്പി കൊണ്ടുള്ള കൈവരിയിൽ ചാരി നിന്ന് അച്ഛനോട് സംസാരിച്ച് തുടങ്ങി.
ആരോഹിയുടെ ശ്രദ്ധ അപ്പോഴും സാബുവിൽ ആയിരുന്നു. അവൾ ഇടം കണ്ണുകൊണ്ടു അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. സാബു തങ്ങളെ കണ്ട് കഴിഞ്ഞു എന്ന് അവൾക്ക് മനസിലായി. പക്ഷെ അവന്റെ നോട്ടം അവളുടെ പിന്നിൽ മറ്റെന്തിലോ ആണ്. ആരോഹി തല തിരിച്ച് പിന്നിലേക്ക് നോക്കി. ഫോണിൽ സംസാരിച്ച് കൊണ്ടിരുന്ന ആയുഷിന്റെ ഇടത് കൈ അവളുടെ ചന്തിയിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിൽക്കുകയാണ്. അതിലേക്കാണ് സാബുവിന്റെ മുഴുവൻ ശ്രദ്ധയും.
ഞാൻ ഫോണിൽ സംസാരിച്ച് കഴിഞ്ഞപ്പോൾ കൈ വരിയിൽ ചരിഞ്ഞ് നിന്ന് കായലിലേക്ക് നോക്കുകയായിരുന്നു ആരോഹി.
അവൾ എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചു.
“എന്താടി ചിരിക്കൂന്നേ?”
“നീ എന്റെ ബാക്കിൽ ഒന്ന് കൈ ചേർത്ത് പിടിച്ചേ.”
അവളുടെ പറച്ചിൽ കേട്ട് ഞാൻ കണ്ണ് മിഴിച്ച് നിന്നു പോയി.
“എന്താടി നാറീ ഈ പറയുന്നത്?”
