Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആരോഹി

അവർക്കൊപ്പം ഞങ്ങളും അവിടേക്ക് കയറി. അവർ രണ്ടുപേരുടെയും ഓരോ ചേഷ്ടകൾ കണ്ട് ആസ്വദിച്ച് തന്നെ ഞങ്ങൾ ദോശ കഴിച്ചു. അവർക്കിടയിൽ സ്നേഹത്തിന്റെ ഒരു അദൃശ്യ വലയം തന്നെ ഉണ്ടെന്ന് എനിക്ക് തോന്നിപ്പോയി.

ദോശ കഴിച്ച് കഴിഞ്ഞ അവർ വീണ്ടും പുറത്തേക്ക് ഇറങ്ങിയപ്പോൾ ഞങ്ങൾ വീണ്ടും അവരെ പിന്തുടർന്നു. പെട്ടെന്നാണ് മഴ പെയ്തു തുടങ്ങിയത്. അവർ രണ്ടുപേരും ഓടി ഒരു ബസ് സ്റ്റോപ്പിലേക്ക് കയറി. ഞങ്ങൾ കുറച്ചപ്പുറത്തേക്ക് മാറി ഒരു കടത്തിണ്ണയിലും കയറി നിന്നു.

നല്ല കനത്ത മഴയാണ്. കനത്ത കാറ്റിൽ മഴ ഞങ്ങളെ ചെറുതായി നനക്കുന്നുണ്ട്. ആരോഹി എന്നോട് നല്ലപോലെ ചോതുങ്ങി നിന്ന് ബസ് സ്റ്റോപ്പിൽ അവരുടെ പ്രവർത്തികൾ നോക്കുകയാണ്. ജീന മഴത്തുള്ളികൾ കൈയിലൊതുക്കി കളിക്കുന്നതും, സാർ അവളെ മഴയിലേക്ക് തള്ളിയിറക്കുന്നതും എല്ലാം ഞങ്ങൾ അവിടെ നിന്ന് കണ്ട് ആസ്വദിച്ചു.

കുറച്ച് കഴിഞ്ഞ ഞങ്ങൾ കാണുന്നത് അവർ മഴയിൽ കൈ കൂട്ടി പിടിച്ച് ഓടുന്നതാണ്.

ഞാൻ ആരോഹിയെ നോക്കുമ്പോൾ അവളെ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നതാണ് കണ്ടത്. വല്ലാത്ത ഒരു മുഖഭാവം അവൾക്ക്. ഒരു ആകർഷിണീയത പോലെ.

അവൾ എന്നോട് ചോദിച്ചു.

“നമുക്ക് ഫ്ലാറ്റിലേക്ക് പോയല്ലോ?”

“ഈ മഴയത്തോ?”

“മ്മ്.. മഴ നനഞ്ഞു പോകാം.”

ഞാൻ ഒന്നും മിണ്ടാതെ ബൈക്കിലേക്ക് കയറി. ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ അവൾ എന്റെ പിന്നിലേക്ക് കയറി ഇരുന്നു.

മഴ നനയുന്നത് എനിക്ക് പണ്ടേ ഇഷ്ട്ടമുള്ള ഒരു കാര്യമായിരുന്നു. പക്ഷെ അവളോടൊപ്പം ഉള്ള മഴ നനച്ചിൽ എനിക്ക് ഇതുവരെ ഇല്ലാത്ത ഒരു അനുഭൂതി ആണ് സമ്മാനിച്ചത്.

അവൾ എന്നോട് പറ്റി ചേർന്ന് ഇരിക്കുകയാണ്. ഞങ്ങൾക്ക് ഇടയിൽ ഒരു ഇഞ്ച് പോലും ഗ്യാപ് ഇല്ല. ആ കോരിച്ചൊരിയുന്ന മഴയിലും അവളുടെ മാറിടത്തിന്റെ ചൂട് എനിക്ക് അറിയാൻ കഴിയുന്നുണ്ട്.

ഫ്ലാറ്റിനു മുന്നിൽ ബൈക്ക് നിർത്തിയിട്ടും അവൾ എന്നിൽ നിന്നും അകന്ന് മാറിയില്ല. ആരോഹിയുടെ മനസ് വേറെ ഏതോ ലോകത്തായിരുന്നു.

“ആരോഹി.. നമ്മൾ ഫ്ലാറ്റിൽ എത്തി.”

പെട്ടെന്ന് അവൾ എന്നിൽ നിന്നും അകന്ന് മാറി. എന്നിട്ട് സാവധാനം ബൈക്കിൽ നിന്നും ഇറങ്ങി എന്നോട് ഒന്നും മിണ്ടാതെ അവിടെ നിന്നും നടന്നു.

ഞാൻ അവളെ തന്നെ നോക്കി നിന്നു. കുറച്ച് ചുവടുകൾ മുന്നോട്ട് പോയിട്ട് അവൾ തല ചരിച്ച് എന്നെ ഒന്ന് തിരിഞ്ഞു നോക്കി. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത ഒരു ലജ്ജാ ഭാവം അവളുടെ മുഖത്ത് ഉള്ളതായി തോന്നി. എന്നെ ഒന്ന് നോക്കി ചിരിച്ച ശേഷം അവൾ വേഗതയിൽ നടന്നകന്നു.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025