Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആരോഹി

ആയപ്പോഴേക്കും കാറിനുള്ളിലേക്ക്  ചെറു തണുപ്പ് അരിച്ച് കയറി തുടങ്ങി.ഒരു 7 മണി ആകാറായപ്പോഴേക്കും ഞങ്ങൾ കൊടൈക്കനാലിൽ എത്തി ചേർന്നു.

ആരോഹി നേരത്തെ തന്നെ അവിടെ റൂം ബുക്ക് ചെയ്തിരുന്നു. ആ ഹോട്ടലിലേക്ക് ആണ് ഞങ്ങൾ നേരെ പോയത്.

ആരോഹി തന്നെയാണ് റിസപ്ഷനിൽ കാര്യങ്ങളൊക്കെ സംസാരിച്ചത്. ഞാൻ ഹോട്ടലിനു വെളിയിൽ നിന്ന് പുറത്തെ കാഴ്ചകൾ കാണുകയായിരുന്നു അപ്പോൾ. ശരീരത്തേക്ക് തണുപ്പ് അരിച്ചിറങ്ങുന്നു.. രാത്രി ആകുമ്പോഴേക്കും നല്ല തണുപ്പാകും എന്ന് എനിക്ക് മനസിലായി.

പെട്ടെന്ന് പിന്നിൽ നിന്നും ആരോഹിയുടെ വിളി എന്നെ തേടി എത്തി.

“അച്ചു.. റൂമിലേക്ക് പോകാം.”

അവൾ കാറിന്റെ അരികിൽ നിൽക്കെയാണ്. ഹോട്ടലിലെ ഒരു സ്റ്റാഫ് ബാഗുകൾ കാറിൽ നിന്നും എടുക്കുന്നു.

ഞാൻ ആരോഹിയുടെ അടുത്തേക്ക് നടന്നു. സ്റ്റാഫ് ബാഗുകൾ എടുത്ത് കഴിഞ്ഞപ്പോൾ കാർ ലോക്ക് ചെയ്ത് ഞങ്ങൾ അയ്യാളെ പിന്തുടർന്നു.

അയ്യാൾ ഒരു റൂം തുറന്ന് അകത്തേക്ക് കയറിയപ്പോൾ ആരോഹിയും അയാൾക്ക് പിന്നാലെ അകത്തേക്ക് കയറി. ഞാൻ പുറത്ത് തന്നെ നിന്ന്.

പെട്ടെന്ന് ആരോഹി പുറത്തേക്ക് വന്ന ചോദിച്ചു.

“എന്താടാ അകത്തേക്ക് കയറാത്തത്?”

ഞാൻ ചെറിയൊരു അതിശയത്തോടെ അവളോട് ചോദിച്ചു.

“നമുക്ക് രണ്ടുപേർക്കും ഒരു റൂം ആണോ?”

അവൾ ഒരു ഭാവ മാറ്റവും ഇല്ലാതെ ചോദിച്ചു.

“എന്തെ.. രണ്ടു റൂം എടുക്കണമായിരുന്നോ.. ഇങ്ങോട്ട് കയറിവാടാ ചെക്കാ.”

ഞാനും ആരോഹിയും ഒരു റൂമിൽ കഴിച്ച് കൂട്ടുന്നു. ചെറിയൊരു പരിഭ്രവം നിറഞ്ഞ മനസോടെ ആണ് ഞാൻ റൂമിലേക്ക് കയറിയത്.”

ബാഗ് കൊണ്ട് വന്ന ആൾക്ക് ആരോഹി ടിപ്പ് കൊടുത്തപ്പോൾ അവൾ സന്തോഷം നിറഞ്ഞ ചിരി ഞങ്ങൾക്ക് സമ്മാനിച്ച് അവിടെ നിന്നും ഇറങ്ങിപ്പോയി.

ഡോർ ലോക്ക് ചെയ്ത ആരോഹി നേരെ ബാത്റൂമിലേക്ക് പോയപ്പോൾ ഞാൻ റൂം മൊത്തം വീക്ഷിച്ചു.

നല്ല വൃത്തിയുള്ള വലിയൊരു റൂം ആയിരുന്നു അത്. വലിയൊരു ബെഡ്, ടേബിൾ, കസേര, ഹെസ്റ്റർ, പിന്നെ ഒരു ഭിത്തിയുടെ മറവിനപ്പുറം ആഹാരം ഇരുന്ന് കഴിക്കാനുള്ള സൗകര്യത്തിന് ടേബിളും സെറ്റ് ചെയ്തിട്ടുണ്ട്. പുറത്തേക്ക് ഒരു ബാൽക്കണി ഉണ്ട്. ഞാൻ അവിടേക്ക് നടുന്നു. അവിടെ നിന്ന് നോക്കുമ്പോൾ മലംചെരുവിലും എല്ലാം ഉള്ള കെട്ടിടങ്ങളിൽ നക്ഷത്രങ്ങൾ പോലെ ലൈറ്റ് കത്തി കിടക്കുന്നു.

പെട്ടെന്ന് എന്റെ പിന്നിൽ നിന്നും ഒരു ചോദ്യം.

“നല്ല ഭംഗി ഉണ്ടല്ലേ കാണാൻ?”

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025