Kambikuttan Malayalam

Sex stories Kambikuttan kambikathakal

അദൃശ്യം 2

വച്ചാൽ സംശയം ആണ് , പ്രേമിച്ചു ഒളിച്ചോടി കല്യാണം കഴിച്ചതാണ് , ഇപ്പോൾ അതാണ് പ്രശ്നം ഞാൻ ഫോണിൽ സംസാരിച്ചുകൂടാ, എന്റെ വീട്ടിൽ പൊയ്ക്കൂടാ, അവിടെ നിന്ന് ആരും ഇങ്ങോട്ട് വന്നു കൂടാ, അയൽവക്കത്തൊന്നും പോയിക്കൂടാ , മാരണം ” വന്ന പെണ്ണ് പറഞ്ഞു. “നിങ്ങൾ പ്രേമം ആയിരുന്നോ ലവ് ജിഹാദ് ആണോ ?’

” ജിഹാദ് ഒന്നുമല്ല ചേച്ചി ഞങ്ങൾ രണ്ടും ക്രിസ്ത്യാനികൾ ആണ് , അങ്ങേർ പെന്തക്കോസ്ത് ഞാൻ മാർത്തോമാ ”

” ആ അത് നന്നായി , ഞങ്ങളും മാർത്തോമാ ആണ് , പേരെന്താ ?”

“സരിത ജോൺ , അങ്ങേരുടെ പേര് ജോണ് മാത്യു , ഇലക്ട്രീഷ്യൻ ആണ് ”

“ഇലക്ട്രീഷ്യൻ ആണോ അത് നന്നായി ഇവിടെ എന്നും കറന്റ് പോക്കാണ് , ഇടിവെട്ടി നമ്മുടെ മിക്സിയും ഗ്രൈൻഡറും എല്ലാം പോയി , ഇപ്പോൾ അരീം ഉഴുന്നും കല്ലിൽ ഇട്ടാണ് ആട്ടുന്നത് , ഇനി ഇപ്പോൾ ജോണ് മാത്യു ശരിയാക്കി തരുമല്ലോ ”

സരിത ഒന്ന് ഞെട്ടി കൂടെയുള്ള പോലീസുകാരന് സർവീസ് വല്ലതും അറിയാമോ എന്തോ, ഇനി ഇവരുടെ സകല സാധനവും നന്നാക്കണം എന്ന് പറഞ്ഞാൽ അറിയില്ലെകിൽ കള്ളി വെളിച്ചത്താകുമോ. “ചേച്ചീ ഉപ്പ് താ കറി തിളക്കുന്നു”

“അയഡിൻ ചേർത്ത ഉപ്പ് വേണോ അതോ കല്ലുപ്പ് വേണോ ”

“എന്തേലും താ ”

“ജോർജുകുട്ടി പ്രകൃതിയുടെ ആളാണ് , കല്ലുപ്പ് വേണം , നമ്മളൊക്കെ പൊടിയുപ്പ് ആണ് , അതാ ചോദിച്ചത് ”

“എന്നതിലും താ , അതിയാൻ ഇപ്പോൾ ഉണ്ണാൻ വരും , വേഗം താ ”

” ഓ, നിങ്ങൾ പ്രേമിച്ചു കിട്ടിയവർ അല്ലെ , പുതുമോടി , നൂൺ ഷോ ഒക്കെ എന്നും കാണും അല്ലെ , ഇപ്പം ഉപ്പ് തരാം ”

റാണി പോയി ഒരു കൊച്ചു പ്ളേറ്റിൽ ഉപ്പു കൊണ്ട് വന്നു സരിതക്ക് കൊടുത്തു , കൂട്ടത്തിൽ അവളെ ഒന്ന് ആകമാനം നോക്കി , കഴുത്തിൽ സ്വർണ്ണം ഒന്നുമില്ല ഒരു താലി ചരട് ഉണ്ട് , ഇവർ മാർത്തോമാ ആണെന്ന് പറഞ്ഞിട്ട് താലി ഹിന്ദുക്കളുടെ പോലെ ആണല്ലോ. “ഇതാണോ താലി , ഇത് ഹിന്ദുക്കളുടെ താലി പോലെ ഉണ്ടല്ലോ നമ്മടെ മിന്നു അല്ലല്ലോ ”

സരിത ഒന്ന് ഞെട്ടി , ഇവർ ഒരു ബുദ്ദൂസ് ആണെന്ന് പറഞ്ഞത് ശരിയല്ലല്ലോ, ക്രിസ്ത്യാനിക്ക് വേറെ താലി ഉണ്ടോ, ഭഗവാനെ. “അതെ ചേച്ചീ , ജോണ് മാത്യു എന്നെ വീട്ടിൽ നിന്നും ചാടിച്ചു കൊണ്ട് വന്നതാണ് താലീം മാലേം ഒന്നും മേടിക്കാൻ കാശില്ലായിരുന്നു , ആരാണ്ടെടെ എടുത്തു കൊണ്ട് വന്നതാണ് ”

“അയ്യോ അതെന്ന പൊക്കണം കേടാ ഒരു മിന്നു മേടിക്കാൻ ഇല്ലാത്തവന്റെ കൂടെ ആണോ നീ ഒളിച്ചോടിയത് , നല്ല പണിക്കാരൻ ആയിരിക്കും അല്ലെ ”

“ഇലക്ട്രീഷ്യൻ അല്ലെ ചേച്ചി നല്ല പണി ഉണ്ടെന്നത് പറഞ്ഞത് ”

” പോടീ മണ്ടീ ആ പണി അല്ല മറ്റേ പണീടെ കാര്യം ആണ് ചോദിച്ചത് , നാണമാണോ പറയാൻ ” റാണി ഒരു കള്ളച്ചിരി ചിരിച്ചു ”

“അയ്യോ ചേച്ചീ അതൊക്കെ ഒരു കഥയാ പിന്നെ പറയാം മീൻ കരിഞ്ഞു കാണും , സരിത ഉപ്പും വാങ്ങി ഓടി രക്ഷപെട്ടു.

“കോൺസ്റ്റബിൾ, എങ്ങിനെ ഉണ്ട് ജോർജുകുട്ടി ഫാമിലി? ഇൻഫർമേഷൻ കിട്ടാൻ എളുപ്പമാണോ?” സരിതയുടെ ഭർത്താവായി അഭിനയിക്കുന്ന ജോൺ ചോദിച്ചു, ” ദേ , കോൺസ്റ്റബിൾ വിളി എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല, നിങ്ങളും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025