“അൽപ്പം തണുത്തിട്ടുണ്ട്. രാവിലെ ഉണ്ടാക്കിയതാണേ….. ”
“അത് കൊഴപ്പല്യ ചേട്ടാ….”
വായിൽ വെള്ളം നിറഞ്ഞ ജയ്പാലിന് മറുപടി പറയാൻ കുറച്ചു കഷ്ട്ടപ്പെട്ടെങ്കിലും വായിലെ വെള്ളം ഇറക്കി അതിലേക്ക് കുറച്ചു നേരം നോക്കി ഇരുന്നു.ഇങ്ങനെ ഒരു വിഭവം ഉണ്ടെന്ന് അറിഞ്ഞത് തന്നെ കേരളത്തിലേക്ക് വന്നപ്പോഴാണ്.ആദ്യം ബീഫ് കറി കഴിക്കാൻ അൽപ്പം മടിക്കാട്ടിയെങ്കിലും വായിൽ വച്ച് ചവചരച്ചപ്പോൾ ആ മടി മാറി.അതിന്റെ സ്വാദ് അവൻ അത്രയും ഇഷ്ടപെട്ടിരുന്നു. ആലോചന മതിയാക്കി അവൻ അത് കഴിച്ചു തുടങ്ങി.കഴിച്ചു കഴിഞ്ഞ് അടുത്തുള്ള വാഷ്ബേസിനിൽ പോയി വായ കഴുകി അയാൾക്ക് പൈസ കൊടുത്ത്.
“ചേട്ടാ….. ഇവിടെ രമേശ് എന്ന് പറയുന്ന ആളുടെ വീട് എവിടെയാണെന്ന് അറിയുമോ..?”
“രമേശ്…..?”
“അവരുടെ ഭാര്യ അടുത്തുള്ള സ്കൂളിലെ ടീച്ചർ ആണെന്നാ പറഞ്ഞേ..”
“ആ.. ഇപ്പൊ മനസ്സിലായി അവര് ഇവിടത്തകാരല്ല മോനെ അതു കൊണ്ടാ മനസ്സിലാവാതിരുന്നേ ഇപ്പോ മനസ്സിലായി. മോൻ ആ വഴി കണ്ടില്ലേ ആ വഴി നേരെ പോയാൽ രണ്ടാമത്തെ വളവില് റൈറ്റ് സൈഡിലെ ഒന്നാമത്തെ വീട് ”
“ശരി ചേട്ടാ…”
“ആ… ശരി”
ജയ്പാൽ ആ വഴിയിലൂടെ നടന്നു. രണ്ട് വളവും കഴിഞ്ഞു റൈറ്റ് സൈഡിലെ ആദ്യത്തെ വീട് നോക്കിയപ്പോൾ അലമാരയും കസേരകളും ടേബിളും ടിവിയും കിടക്കയും പിന്നെ പല വീട്ടു സാധനങ്ങളും പുറത്തു വച്ചിരിക്കുന്നു. അവൻ തുറന്നിട്ട ഗേറ്റിലൂടെ അകത്തു കയറി നടന്ന് വാതിക്കൽ എത്തിയപ്പോൾ വീടിന്റെ അകത്ത് എന്തൊക്കെയോ വലിക്കുന്നതിന്റെ ശബ്ദം കേട്ടുകൊണ്ട് അവൻ കാളിങ് ബെൽ അടിച്ചു.
“ഏട്ടാ….. എനിക്ക് വേദന എടുക്കുന്നു.ഇത്രയും സാധനം പുറത്തിട്ടപ്പോ തന്നെ എനിക്ക് വയ്യാതായി.”
“എന്ത് ചെയ്യാനാ..ഇതും കൂടി അല്ലേ ഉള്ളു നീ പിടിക്ക്.”
“ഏട്ടാ… നിങ്ങള് പറഞ്ഞ ആ ബീഹാറി പയ്യൻ എവിടെ ”
“അവൻ പുറപ്പെട്ടുണ്ടെന്നാ പറഞ്ഞേ… അവൻ വരുന്ന വരെ കാത്തിരിക്കാൻ പറ്റില്ല ആ ലോറിക്കാര് ഇപ്പോ വരും.”
“ഈ കട്ടില് പൊന്തിക്കാൻ എനിക്ക് വയ്യ ഏട്ടാ….”
ടിങ് ടോങ്
“ഇതാരാവോ ”
“ഞാൻ നോക്കാം”
രമേശ് വാതിലിനടുത്തെത്തിയപ്പോൾ
“ചേട്ടാ… രമേശ് ആണോ….?”
