“അതേ… ജയ്പാൽ ആണോ..? ”
“അതേ ഞാൻ ഞാൻ തന്നെ”
“ആ.. നീ വന്നെതെന്തായാലും നന്നായി ഇതൊക്കെ ഞങ്ങള് പിടിച്ചിട്ടതാ.. ഇനി കുറച്ചു അകത്തുണ്ട് നീ വാ..”
“ശരി ചേട്ടാ…”
ജയ്പാൽ തന്റെ ബാഗ് എടുത്ത് ഒരു ഭാഗത്ത് കൊണ്ടുവച്ച് രമേശിന് പിന്നാലെ നടന്നു.ഒരു മുറിയിൽ എത്തിയതും ഒരു സ്ത്രീയേയും കുട്ടിയേയും അവൻ അവിടെ കണ്ടു.
“എടാ.. ജയ്പാൽ ഇതാണ് എന്റെ ഭാര്യ ദിവ്യ പിന്നെ ഇതെന്റെ മകൻ ദ്രുവ്. ഞങ്ങൾ ഇവനെ ദീപു എന്ന് വിളിക്കും ”
ദിവ്യ ജയ്പാലിനെ നോക്കി ചിരിച്ച ശേഷം.ദിവ്യ രമേശിനോട് പറഞ്ഞു.
“ജയ്പാൽ എന്നല്ലേ നിന്റെ പേര്”
“അതേ”
“എത്ര വയസ്സായി നിനക്ക്”
“ഇരുപത്തി രണ്ട് ”
“ആ.. ജയ്പാൽ ഈ കിടക്ക എടുത്ത് പുറത്തിടണം. നീ വരാൻ വൈകിയതു കൊണ്ട് കുറേ സാധങ്ങളൊക്കെ ഞങ്ങള് തന്നെ പുറത്തിട്ടു ”
അവൻ വരാൻ വൈകിയതിന്റെ നീരസ്സം അവൾക്കുണ്ടായിരുന്നു.അവരൊക്കെ കൂടി ആ കട്ടിൽ പിടിച്ചു പുറത്തിട്ടു.പിന്നീട് അവർ പറഞ്ഞതനുസരിച്ച് അടുക്കളയിലെ പാത്രങ്ങളും മറ്റും അവൻ പുറത്തു കൊണ്ടു വച്ചു.ആ ലോറിയിൽ വന്ന യൂണിയൻക്കാരും അവനും അതൊക്കെ എടുത്ത് ലോറിയിൽ കയറ്റി വച്ച് ആ ലോറിയിൽ അവനും കയറി പുതിയ വാടക വീട്ടിലേക്ക് പുറപ്പെട്ടു.അങ്ങനെ ആ ലോറി പുതിയ വീട്ടിൽ എത്തിയതും കിടക്കയും ടിവിയും സോഫയും മറ്റും അവനും യൂണിയൻക്കാരും പിടിച്ച് വീടിനുള്ളിലേക്ക് കയറ്റി വച്ച്.യൂണിയൻകാരും ലോറിക്കാരും പൈസ വാങ്ങിച്ച് യാത്രയായി.രമേശും ദിവ്യയും അവരുടെ മോനും ജയ്പാലും അവിടെ ബാക്കിയായി.അടുക്കളോട് ചേർന്ന് ഒരു റൂമും കൂടി മൊത്തം മൂന്ന് റൂമും പിന്നെ അടുക്കളയും രണ്ട് അറ്റാച്ച്ഡ് ബാത്ത്റൂമും ഒരു വലിയ ഹാളും ഉള്ള ഒരു വീടായിരുന്നു അത്. അടുക്കയോട് ചേർന്ന റൂം ജയ്പാലിന് കൊടുത്ത് ഹാളിനോട് ചേർന്ന ഒരു റൂം അവരുടെ മകനും മറ്റേ റൂമിൽ അവരും കിടന്നു.
“ആ ചെക്കൻ കൊഴപ്പല്ലാലെ…. ദിവ്യ ”
“ആ ഏട്ടാ കൊഴപ്പം ഒന്നും ഇല്ല.ഇന്നത്തെ പണിയൊക്കെ നന്നായി എടുത്തിട്ടുണ്ട്. രാത്രി വച്ച ഭക്ഷണവും നന്നായിട്ടുണ്ട്.എന്നെ അനാവശ്യമായിട്ട് നോക്കീട്ടൊന്നും ഇല്ല. വായ നോക്കിയല്ല.”
