Kambikuttan Malayalam

Sex stories Kambikuttan kambikathakal

അലീന

മണിയായി സമയം പോയത് അറിഞ്ഞില്ല ഓർമകൾ അത്രയ്ക്ക് ആഴമേറിയത് ആയിരുന്നു. അവിടെ നിന്നും എണീറ്റ് ബൈക്കെടുത്ത് വീട്ടിലേക്ക് വിട്ടു. മെയിൽ റോഡിൽ നിന്നും കുറേ അകലെയാണ് വീട് ഒരു  ചെറിയ റോഡിലൂടെയാണ് പോകാനുള്ളത്. വണ്ടി പതുക്കെ വിട്ടു നോക്കിയപ്പോൾ എതിരെ ഒരു ജീപ്പ് നിർത്തി ഇട്ടിക്കുന്നു. ഞാൻ എത്തിയപ്പോൾ ജീപ്പിന്റെ ഹെഡ് ലൈറ്റുകൾ തെളിഞ്ഞു. ഞാൻ ബൈക്ക് നിർത്തി ,വഴി മാറി പോകാനുള്ള സ്ഥലം ഇല്ലായിരുന്നു. ഞാൻ ബൈക്ക് സ്റ്റാന്റിൽ ഇട്ട് ഇറങ്ങി
“എന്താ കാര്യം വഴി മാറ് പോകട്ടെ ”
പറഞ്ഞതും ജീപ്പിൽ നിന്ന് ഇറങ്ങിയവൻ എന്നെ അടിച്ച് നിലത്തിട്ടു .കൂടെ രണ്ടു പേർ ഉണ്ടായിരുന്നു. എല്ലാവരും നല്ല ജിമ്മൻമാർ ആണ് .നിലത്ത് കിടന്ന എന്നെ പൊക്കിയെടുത്ത്” ഇനി എന്റെ പെങ്ങളുടെ പുറകേ നടക്കോ?”

അവന്റെ ചോദ്യം ഈ തല്ല് എന്തിനാണ് എന്ന് എനിക്ക് മനസ്സിലാകി തന്നു.
അവന്റെ കൂടെ വന്നവരും എന്നെ പെരുമാറി. മനസ്സ് തകർന്നവന് എങ്ങനെ തിരിച്ചടിക്കാൻ പറ്റും . .

“ഇനി എന്റെ പെങ്ങളുടെ മുൻപിൽ കാണരുത് ”

അവൻ ഒരു വാണിഗ് കൂടെ തന്ന് എന്നെ റോഡിലിട്ടിട്ട് വണ്ടിയും എടുത്ത് അവർ അവിടുന്ന് പോയി.
ഭാഗ്യത്തിന് എല്ലെന്നും പൊട്ടിയില്ല. ശരീരത്തിൽ ച തവുണ്ട്.
ഞാൻ അടുത്തുള്ള ഹോസ്റ്റിപിറ്റലിൽ പോയി , തിരക്കിയപ്പോൾ ബൈക്കിൽ നിന്നും വീണതാണെന്നു പറഞ്ഞു. ഒരാഴ്ച ബാങ്കിൽ നിന്നും ലീവെടുത്തു. ഫുഡ് ഓഡർ ചെയ്ത് വരുത്തി കഴിച്ചു , പുറത്തെങ്ങും പോയില്ല നല്ല വേദന ഉണ്ടായിരുന്നു. നാളെ ബാങ്കിൽ പോണം ഞായറാഴ്ച ആയതു കൊണ്ട് ഒന്നു കറങ്ങി വരാമെന്ന് വിചാരിച്ചു. ഇനിയും ഇവിടെ ഇരുന്നാൽ പ്രാന്ത് പിടിക്കും . ആ ഒരാഴ്ച മനസ്സിൽ പഴയ കാര്യങ്ങളോർത്ത് പതിവുപോലെ കരച്ചിലായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങി ഒരു മാളിൽ പോയി അതിനുള്ളിലെ ഒരു കോഫി ഷോപ്പിൽ ഒഴിഞ്ഞ ഒരു ടേബിളിൽ ഇരുന്നു ഒരു ചായ ഓഡർ ചെയ്ത് തല കുനിച്ച് ഇരുന്നു.

” നല്ലതുപോലെ കിട്ടിയല്ലോ , ഇനി എങ്കിലും എന്നെ ഫോളോ ചെയ്യരുത് “.

വാക്കുകൾ കേട്ട് ഞാൻ മുയർത്തി നോക്കി. അതെ എന്റെ അലീനയുടെ മുഖമുള്ള പെൺകുട്ടി .

“എന്തിനാ എന്നെ ഫോളോ ചെയ്തതും കൈയ്യിൽ പിടിച്ചതും ? ആരാ അനീല ?”

അവളുടെ ആ ചോദ്യങ്ങൾ എന്നെ ഉണർത്തി
എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ടേബിളിൽ വീണുകൊണ്ടിരുന്നു.

“എന്താ ? എന്തിനാ കരയുന്നേ?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025