ഒരു നല്ല റൂമിലാണ് ഞാൻ രാത്രി കിടന്നത് മദ്യലഹരിയിൽ ഒന്നും ഓർമ്മ വരുന്നില്ല.” എണീറ്റോ മദ്യപാനി ”
ആ ചോദ്യം എന്റെ പുറകിൽ നിന്നായിരുന്നു. അതെ അവൾ എന്റെ അലീനയുടെ മുഖമുള്ള അവൾ .
“ഞാനെങ്ങനെ ഇവിടെയെത്തി ” ഞാൻ അവളോട് ചോദിച്ചു.
“എന്റെ പേര് ഗായത്രി ,പിന്നെ താൻ ഇവിടെ എങ്ങനെ എത്തി എന്നുള്ളത് പിന്നെ പറയാം , ഇപ്പോഴും തന്നിൽ നിന്ന് മദ്യത്തിന്റെ ഗന്ധം വരുന്നുണ്ട് പോയി ഒന്നു ഫ്രഷ് ആയി വാ .”
അവൾ ബാത്ത് റും ചൂണ്ടി പറഞ്ഞു.
“ഇല്ല എനിക്ക് പോണം” എന്ന് പറഞ്ഞ് പുറത്തേക്ക് നടക്കാൻ ഞാൻ തിരിഞ്ഞു , പക്ഷെ ഇന്നലത്തെ മദ്യലഹരിയിൽ നടക്കാൻ സാധിക്കുന്നില്ല. കൈയ്യും കാലും വിറക്കുന്നുണ്ട്.
” പറഞ്ഞാൽ കേൾക്കില്ല അല്ലേ ”
അവൾ ഇതും പറഞ്ഞ് എന്നെ ബാത്ത്റൂമിലേക്ക് തള്ളി കയറ്റി.
ഒന്ന് കുളിക്കാതെ ഇനി കാലുറച്ച് നിൽക്കാൻ പറ്റില്ല ,ഞാനൊന്നു ഫ്രഷായി. ഇടക്ക് അവൾ ഡോറിൽ മുട്ടി ഞാൻ അല്പം ഡോറ് തുറന്നു . ഒരു പാന്റും ഷർട്ടും കയ്യിൽ വച്ച് എന്റെ നേരെ നീട്ടി തിരിഞ്ഞ് നിരക്കുകയാണവൾ ഗായത്രി .
“ദാ ഇത് ഇട്ടോളു ” അവൾ പറഞ്ഞു.
ഞാനത് വാങ്ങി ഡോറ് അടച്ചു . ഡ്രസ് മാറി പുറത്ത് വന്നു.
“താഴേക്ക് വാ” . അതും പറഞ്ഞ് അവൾ ഡോറ് തുറന്ന് പുറത്തേക്ക് പോയി.
ഞാൻ അവിടെ ഇരുന്ന് അലോചിച്ചു ,എന്താണ് നടക്കുന്നത്. ഞാൻ ഡോറ് തുറന്ന് താഴേക്ക് പോയി.
അവിടെ ഡൈനിംഗ് റ്റേബിളിനു ചുറ്റും ചിലർ ഇരിക്കുന്നുണ്ട്. ഗായത്രി പിന്നെ എന്നെ അന്ന് തല്ലിയ അവളുടെ ചേട്ടൻ പിന്നെ മദ്യവയസ്കരായ ഒരു സ്ത്രീയും പുരുഷനും അത് അവളുടെ അച്ഛനും അമ്മയും ആണെന്ന് എനിക്ക് മനസ്സിലായി.
താഴെ എത്തിയ ഉടനേ അവളുടെ ചേട്ടൻ എന്നെ വന്ന് കെട്ടിപ്പിടിച്ചു.
“സോറി അന്ന് ഒരു തെറ്റിദ്ധാരണ കൊണ്ടാണ് തല്ലിയത് സോറി ” അവളുടെ ഏട്ടൻ എന്നോട് പറഞ്ഞു.
“വാ മോനേ വന്ന് ഇരിക്ക് ” അവളുടെ അച്ഛനാണ്. ഞാൻ ഒരു ചെയറിൽ ഇരുന്നു.
“മോൻ ADI ബാങ്കിലെ മാനേജരാണ് അല്ലേ ”
” അതെ ”
“അത് എന്റെ കൂട്ടുകാരന്റെ ബാങ്ക് ആണ് . ” അവളുടെ അച്ഛൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
” ഇവൾ എല്ലാം ഞങ്ങളോടെ പറഞ്ഞു. എന്നാലും ഒരു പോലുള്ള മുഖം എങ്ങനെ കിട്ടി രണ്ടു പേർക്കും ,എല്ലാം ദൈവത്തിന്റെ വികൃതി ” അവളുടെ അച്ഛൻ ഒരു
