Kambikuttan Malayalam

Sex stories Kambikuttan kambikathakal

അലീന

” എന്റെ മോന്റെ കരച്ചിൽ ദൈവം കണ്ടു. അതാണ് ഈ നിമിഷത്തിനു വേണ്ടി ,മൂന്നു പ്രാവിശ്വവും അവന്റെ ജീവൻ തിരികെ നൽകിയത്”
അമ്മ അതും പറഞ്ഞ് പൊട്ടി കരഞ്ഞു.
ഞങ്ങളൊന്ന് ഫ്രഷായി കാപ്പി കുടിച്ചു. വീട്ടുകാരിൽ നിന്നു അപ്പോഴും  ആഞ്ഞെട്ടൽ മാറിയിട്ടില്ലായിരുന്നു.
കുറച്ച് കഴിഞ്ഞ് പപ്പ എന്റെ അടുത്ത് വന്നു.
” നീ ഗായത്രിയെയും കൂട്ടി ഇപ്പോൾ തന്നെ അലീനയുടെ വീട്ടിൽ പോകണം “പപ്പ പറഞ്ഞു.
അത് ശരിയാണെന്ന് എനിക്കും തോന്നിഅവളെയും കൂട്ടി ഞാൻ അങ്ങോട്ട് തിരിച്ചു.
കുറച്ച് ദൂരം കൂടുതൽ ഉണ്ട് .
വണ്ടി മെയിൻ റോഡിലൂടെ വേഗതയിൽ പോയി
എല്ലാവരും കാറിനെ നോക്കുന്നുണ്ട്.
ഞാൻ അലീനയുടെ വീടിന്റെ ഗേറ്റ് കടന്ന് വണ്ടി അകത്ത് നിർത്തി.
ഞാൻ മാത്രം പുറത്തിറങ്ങി. അലീനയുടെ അച്ഛൻ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു.
“എന്താ മോനെ നീ കാണിച്ചേ , അവൾക്ക് അത്രയേ അയുസ്സുള്ളൂ എന്ന് വിജാരിച്ചാൽ പോരെ നീ എന്തിനാ ആത്മഹത്യക്ക് ശ്രമിച്ചേ .നിന്നെ വന്ന് കാണാനള്ള മാനസിക അവസ്ഥ അയിരുന്നില്ല എനിക്ക്. പിന്നെ അറിഞ്ഞു നീ ചെന്നൈയിൽ പോയി എന്ന്. നീ അവളെ മറക്കണം ”
ഇത്രയും പറഞ്ഞ് അയാൾ പൊട്ടി കരഞ്ഞു. അവളുടെ അമ്മയും സഹോദരിയും പുറത്ത് വന്നിരുന്നു. “വിവാഹത്തിനു വീട്ടുകാർ സമ്മതിച്ചു എന്ന് മോനെ അറിയിക്കാൻ വണ്ടി എടുത്ത് ഇറങ്ങിയതായിരുന്നു അവൾ ” അവളുടെ അമ്മ അതും പറഞ്ഞ് പൊട്ടി കരഞ്ഞു.
കാറിൽ നിന്നും ഒരാൾ ഇറങ്ങുന്നത് കണ്ട് എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് പോയി.
എല്ലാവരും ഞെട്ടി നിൽക്കുകയാണ് , അവിടെ ഒരു പൊട്ടി കരച്ചിൽ മുഴങ്ങി. ഞാൻ നടന്നതെല്ലാം അവരോട് പറഞ്ഞു.
“ദൈവം മോനെ കൈവിടില്ല” അലീനയുടെ പപ്പ പറഞ്ഞു. ഗായത്രിയെ  മോളായി കണ്ടിരുന്നു അമ്മയും പപ്പയും ,ചേച്ചിയായി കണ്ട് അലീനയുടെ അനിയത്തി യും . എല്ലാവരുടെയും മുഖത്ത്  സന്തോഷവും അൽഭുതവും നിറഞ്ഞു . ഞങ്ങൾ വീട്ടിനകത്തു ചെന്നു. ഗായത്രിയോട് വിശേഷം തിരക്കാൻ ലാളിക്കാനും അവർ തുടങ്ങി. അവർ അവരെ പപ്പാ എന്നും അമ്മാ എന്നും വിളിച്ചു. അലീനയുടെ ഫോട്ടോ നോക്കി എല്ലാവരും പൊട്ടി കരഞ്ഞു. ചെയറിൽ ഇരുന്ന എന്നെ തേടി ഒരു കാറ്റ് വന്നു,അതിന് അലീന ചൂടുന്ന മുല്ലപ്പൂവിന്റെ സുഗന്ധം ഉണ്ടായിരുന്നു. എന്റെ മടിയിൽ വിരിഞ്ഞ ഒരു മുല്ലപ്പൂ കണ്ടു. അത് എവിടെ നിന്ന് വന്നതെന്ന് അറിയില്ല. ഞാൻ വീടിനു പുറത്തിറങ്ങി    അലീനയുടെ കല്ലറയുടെ മുന്നിൽ എത്തി. അതിന്റെ മാർബിളിൽ അവളുടെ ഫോട്ടോ ഉണ്ടായിരുന്നു. ഞാൻ ആ പൂവ് അവളുടെ കല്ലറയിൽ വച്ചു. എന്റെ മുന്നിൽ ഒരു നിഴൽ പ്രതൃക്ഷമായി,അതെ അവൾ അലീന. “ഞാൻ പറഞ്ഞതല്ലേ ഏട്ടനെ വിട്ട് പോകില്ല എന്ന് നമ്മൾ ഒരുമിച്ച് ജീവിക്കും ” എന്റെ കാതുകളിൽ മുഴങ്ങി. ആനിഴൽ എന്റെ പുറകിൽ നിന്ന ഗായത്രിയുടെ അടുത്ത് വന്നു ആനിഴലും ഗായത്രിയും ഒന്നായി മാറി. ഗായത്രി അല്ല എന്റെ അലീന  അതെ അവൾ തന്നെ ……

ശുഭം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025