” ചേട്ടാ ചേട്ടന്റെ ഫ്രണ്ട് മൊബൈൽ വാങ്ങി പാർക്കിംഗ് ഏരിയയിലേക്ക് പോയി ”
“ഏത് ഫ്രണ്ട് ” ഞാൻ തിരക്കി.
“ചേട്ടന്റെ കൂടെ മൊബൈലിൽ വാൾ പേപ്പറിലുള്ള ആ ചേച്ചി ആണ് വാങ്ങിയത്. ഞാൻ മൊബൈൽ ഓൺ ആക്കി ഉറപ്പ് വരുത്തിയശേഷമാണ് കെടുത്തത്. ഹോം സ്ക്രീനിലുള്ള ഫോട്ടോ ”
ഞാൻ ഒരു നിമിഷത്തേക്ക് നടുങ്ങി , ഞാനും അലീനയും കൂടെ നിൽക്കുന്ന ഒരു ഫോട്ടൊ ആണ് മൊബൈലിലെ വാൾ പേപ്പർ .
ഞാൻ പയ്യന് ഒരു നന്ദി പറഞ്ഞ് പാർക്കിംഗ് ഏരിയയിലേക്ക് പോയി. ഞാൻ ഞെട്ടി, എന്റെ അലീനയുടെ മുഖമുള്ള ആ പെൺകുട്ടി എന്റെ ബൈക്കിന്റെ അടുത്ത് നിൽക്കുന്നു. ഞാൻ അവിടേക്ക് പോയി , ഞാൻ അടുത്തെത്തിയതും അവൾ മൊബൈൽ ഫോൺ എന്റെ നേരെ നീട്ടി ഞാൻ അതു വാങ്ങി പോക്കറ്റിൽ ഇട്ട് നനഞ്ഞ തുണി ഉള്ള കവർ ബൈക്കിൽ തൂക്കി . അവൾ എന്റെ അടുത്ത് നിന്നെങ്കിലും എനിക്കൊന്നും തോന്നിയില്ല.കാരണം അവൾ എന്റെ അലീന അല്ല എന്ന് ഞാൻ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചിരുന്നു.
അവൾ എന്റെ കയ്യിൽ പിടിച്ച് വലിച്ച്എന്നെയും കൊണ്ട് തീരത്തേക്ക് നടന്നു ,ഞാൻ ഒന്ന് ഞെട്ടി.
അവളുടെ കയ്യിൽ പിടിച്ചതിനും ഫോളോ ചെയ്തതിനും ഏട്ടനെ കൊണ്ട് തല്ലിച്ചവളാണ്. അവർ എന്റെ കയ്യിൽ പിടിച്ച് എന്നെയും വലിച്ചോണ്ട് പോകുന്നു.
തീരത്തിനുത്തുള്ള ഒരു കല്ലു കെട്ടിൽ അവൾ ഇരുന്നു.
“ഇരിക്ക് ” അവൾ ആവശ്യപ്പെട്ടു.
ഞാൻ ഇരുന്നു ,ഒരു സിസ്റ്റൻസ് ഇട്ടു തന്നെ .
“അരാ അവൾ അലീന ” ,അവൾ തിരക്കി. ഒരേ മുഖമുള്ള അലീനയെ കുറിച്ച് അറിയാൻ അവൾക്ക് ആകാംഷ ഉണ്ടായിരുന്നു.
” അത് ” ഞാൻ നിർത്തി
“പറയൂ ” അത് ഒരു അപേക്ഷ ആയിരുന്നു.
“അവൾ അലീന എന്റെ എല്ലാം ആയിരുന്നു. എന്റെ കാമുകി, പ്രണയിനി, എന്റെമനസ്സ്, ഒരു നിമിഷത്തേക്കെങ്കിലും എന്റെ ഭാര്യ ” . ഞാൻ നിർത്തി
“അവൾ എവിടെയാണ് ? എന്തു പറ്റി ” അവളുട ചോദ്യം ഒരു അമ്പു പോലെ മനസ്സിൽ തുളച്ച് കയറി.
” അവൾ മരിച്ചു ഇന്നേക്ക് മൂന്ന് വർഷം ആകുന്നു” .
എന്റെ കണ്ണ് നനഞ്ഞ് പെയ്ത് തുടങ്ങിയിരുന്നു.
” സോറി കരയരുത് ”
” അത് കുഴപ്പമില്ല മൂന്ന് വർഷമായി അവളെ ഓർത്ത് കരയാത്ത ഒരു ദിവസം പോലും എന്റെ ഓർമയിൽ ഇല്ല ” ഞാൻ എങ്ങനെയോ പറഞ്ഞു.
“എന്താണ് സംഭവിച്ചത് പറയാൻ വിരോധമുണ്ടോ”
അത് എന്നെ 8 വർഷം പുറകോട്ട് ചിന്തിപ്പിച്ചു.
