Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 12

“എല്ലാവരും വെട്ടി വിഴുങ്ങുന്നതിനു മുമ്പ് ഒരു കാര്യം…..ഇന്നലെ രാത്രിയിൽ ഇവിടെ ഞാൻ ആരുടെ ഒക്കെയോ സ്വർണ്ണം എടുത്തു പണയം വച്ച് എന്ന് പറഞ്ഞു….ഈ അലവലാതിയുടെ (നയ്മയെ നോക്കി)കെട്ടിയോൻ പ്രസംഗിക്കുന്നത് കേട്ട്…..എടീ….സുനീ…നിന്റെ ഒരു കോപ്പും എനിക്ക് വേണ്ടാ…നിന്റെ കെട്ടിയോനോട് പറഞ്ഞേക്കും മൂന്നുമാസത്തിനകം നിന്റെ കോപ്പെല്ലാം എടുത്തു തരുമെന്ന്……പിന്നെ ഇങ്ങനെ വെട്ടി വിഴുങ്ങാൻ ഒരുത്തികളുടെയും കെട്ടിയോന്മാര് ഇവിടെ ഒന്നും സമ്പാദിച്ചു വച്ചിട്ടില്ല…..ഞാൻ ഒന്നുമില്ലാത്തവളാ……ഫാറൂക്കിനെ നോക്കി കൊണ്ട് പറഞ്ഞു…നാണമില്ലല്ലോ…..നിനക്ക്….ഇങ്ങനെ പെണ്ണുംപിള്ള വീട്ടിൽ വന്നു അട്ടിയിട്ട് കിടന്നു ഞണ്ണാൻ…സ്വന്തമായി ഉണ്ടാക്കി തിന്നാടോ…..അതിലാ അന്തസ്സ്…..ജോലിയും കൂലിയുമില്ലാതെ നടന്നാൽ ഇവിടുന്നു മൂന്നു നേരം മൃഷ്ടാനം കയറ്റാൻ കിട്ടുമെന്ന് കരുതിയോ…..

തന്റെ അമ്മായിയമ്മയുടെ ഭാവം കണ്ട ഫാറൂക്ക് ഇളഭ്യനായി……ആലിയയുടെ മുഖവും രോഷം കൊണ്ട് ചുവന്നു…..

“ഉമ്മക്കെന്താ ഭ്രാന്തു പിടിച്ചോ?ആലിയ ചോദിച്ചു….

“ആ പിടിക്കും….ഇനി അങ്ങോട്ടുള്ള കാര്യങ്ങൾ ഞാൻ തന്നെ വേണ്ടേ നോക്കാൻ….എന്നിട്ടു നയ്മയെ നോക്കി…..നാണം കേട്ട് എന്നെ കുറ്റവും പറഞ്ഞു…എനിക്ക് വേണ്ടി ഉണ്ടാക്കിയ മുതൽ തിന്നാനും എന്നെ ഭരിക്കാനും കുറച്ചു ചാവാലി പട്ടികൾ…ത്ഫൂ…..

“അവർക്കു ഭ്രാന്തല്ല….വേറെ എന്തോ അസുഖമാ ആലിയ ഇത്തി…..എന്നും പറഞ്ഞുകൊണ്ട് പ്ലേറ്റ് തള്ളി ഡൈനിങ് ടേബിളിനു നടുവിലേക്ക് നീക്കിയിട്ട് നൈമ എഴുന്നേറ്റു…..

“എടീ മോളെ…ഉമ്മ എന്തെങ്കിലും പറഞ്ഞെന്നു പറഞ്ഞു…നീ എന്താ ഈ കാണിക്കുന്നത്…മുഖത്തെ നീരസം പുറത്തു കാണിക്കാതെ ആലിയ ചോദിച്ചു…..

“എനിക്ക് വേണ്ടാ ഈ തള്ളയുടെ കൊലച്ചോറു…..നൈമ എഴുന്നേറ്റിട്ടു ഫാറൂഖിന് നേരെ തിരിഞ്ഞു ചോദിച്ചു…..”നാണമില്ലേ ഇക്ക…..ഇങ്ങനെ കേട്ടിട്ടും അതിനു മുന്നിൽ ഇരിക്കാൻ….നൈമ ചോദിച്ചു .ഫാറൂഖിന്റെ മുഖം താണു…ഫാറൂക്കും എഴുന്നേറ്റു….

“ഇനി നിങ്ങള് എവിടെ പോകുവാ മനുഷ്യ…..അവശേഷിച്ചിരുന്ന രോഷവും അടക്കി ആലിയ ചോദിച്ചു….

“നിന്റെ ഉമ്മ പറഞ്ഞത് ശരിയാ…..എന്തിനാ നാണം കേട്ട് ഇങ്ങനെ കിടക്കുന്നത്….അന്നേ അങ്ങ് തീരേണ്ടതായിരുന്നു…..നിറഞ്ഞ കണ്ണ് തുടച്ചുകൊണ്ട് ഫാറൂക്ക് പുറത്തേക്കിറങ്ങി….ഇതൊന്നും മനസ്സിലാകാതെ നസീറയും മക്കളും മുഖത്തോടു മുഖം നോക്കി…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025