Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 29

“കൃഷ്ണേട്ടാ…..അവൾ ആ കാലിൽ പിടിച്ചു പൊട്ടി കരഞ്ഞു…..വഴിയോരത്തു കാറ് വന്നു നിൽക്കുന്ന കണ്ട ജി കെ പാർവതിയെ എഴുന്നേൽപ്പിച്ചു…..അകത്തേക്ക് പോ…..ആരോ വരുന്നുണ്ട്…..പാർവതി കണ്ണുകൾ തന്റെ സാരിത്തുമ്പ് കൊണ്ട് തുടച്ചിട്ട് അകത്തേക്ക് കയറി…..

“ജി കെ…..വിളിച്ചു കൊണ്ട് അകത്തേക്ക് കയറി വന്ന ഗോപുവിനെ കണ്ടു അയാൾ അമ്പരന്നു…..

“ആരിത്…..വാ…ജി കെ വിഷമം ഉള്ളിലൊതുക്കി കൊണ്ട് വിളിച്ചു…..

ഇറയത്തു തൂണിൽ ചാരി ഗോപുവിരുന്നു…..

“എന്തായി ഇലക്ഷൻ പ്രചാരണം ഒക്കെ…ജി കെ തിരക്കി….

“ആദ്യ റൌണ്ട് മിന്നൽ പര്യടനം കഴിഞ്ഞു…

ഇപ്രാവശ്യം എന്താണ് അമ്പലപ്പുഴ തിരഞ്ഞെടുത്തത്…..നെന്മാറ ഒഴിഞ്ഞു കിടക്കുകയാണല്ലോ…..

“വേണ്ട ജി കെ….ആ സീറ്റ്….ഞാൻ ആരാധിക്കുന്ന ഒരു മനുഷ്യന് വേണ്ടീട്ട ഇട്ടേക്കുകയാണ്…..നിങ്ങൾ…ജി കെ….നിങ്ങള് നിൽക്കണം…..

“അയ്യോ ഞാനോ…..അങ്ങനെ ഒരു തീരുമാനമേ ഇല്ല….തന്നെയുമല്ല രാഷ്ട്രീയമൊക്കെ വീട്ടു ഗോപു…അവരോടൊപ്പം നില്ക്കാൻ എനിക്കാകില്ല…..അല്ല….ഇത് ഒരു എതിർ കക്ഷിക്കാരനാണ് വന്നു പറയുന്നത് ഞാൻ മത്സരിക്കാൻ …ജി കെ ചിരിച്ചു കൊണ്ട് പറഞ്ഞു…

പാർട്ടിയുടെ അടിസ്ഥാനത്തിലല്ല ജി കെ ഞാനീ പറയുന്നത്…ജി കേക്ക് ഞങ്ങളുടെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചു കൂടെ….

“അതൊന്നും ശരിയാവില്ല ഗോപു…..ജി കെ പറഞ്ഞു….

“ജി കെ എന്റെ അടുത്തറിയാവുന്ന നേരും നെറിയുമുള്ള ഒരു രാഷ്ട്രീയ ഗുരു സ്ഥാനത്ത് നിൽക്കുന്നയാളാണ് അങ്ങ്….ആലോചിച്ചു ഒരു തീരുമാനത്തിൽ എത്താൻ സമയം വേണമെന്ന് അറിയാം….എന്നാലും പറയട്ടെ…നിങ്ങളെ പോലെ ഒരാൾ കേരളത്തിന്റെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നതുകൊണ്ടു പറയുകയാ….ഒഴിവു കഴിവുകൾ പറയരുത്….ഇന്ന് വൈകിട്ട് നടക്കുന്ന പത്രസമ്മേളനത്തിൽ ഞാൻ ഈ വിഷയം വളരെ തന്മയത്തത്തോടെ അവതരിപ്പിക്കും….അങ്ങ് എതിര് പറയില്ല എന്ന് കരുതുന്നു….അത് പോകട്ടെ വിദേശ പര്യടനം ഒക്കെ എങ്ങനെയുണ്ടായിരുന്നു…..എവിടെ പാർവതി ചേച്ചി…..

“അകത്തുണ്ട്….നല്ല സുഖമില്ല….അതാണ് ഞാൻ ചായ കുടിക്കാൻ പോലും….

“സാരമില്ല….ജി കെ…എന്തായാലും പോസിറ്റീവ് റിപ്ലയ്ക്കായി ഞാൻ കാത്തിരിക്കുന്നില്ല…എന്തായാലും ഞാൻ ആ മനസ്സ് വായിക്കുന്നു….എന്നോട് എതിരുണ്ടാകില്ല എന്ന് കരുതുന്നു….ഇത് ഒരു അഭിമാന പോരാട്ടമാണ്…..

“ജി കെ അല്പം ആലോചിച്ചു…എന്നിട്ടു പറഞ്ഞു….എന്നാൽ ഞാൻ ഒരു ആഗ്രഹം പ്രകടിപ്പിച്ചോട്ടെ…..

“എന്തും പറഞ്ഞോളൂ…..പൂർണ്ണ സമ്മതമാണ്…..

“ഗോപു നെന്മാറയിലേക്ക് മാറണം….എനിക്ക് അമ്പലപ്പുഴ സീറ്റ് തരാൻ പറ്റുമോ…..എനിക്ക് അവിടെ നിൽക്കേണ്ടുന്ന കുറെ ആവശ്യങ്ങൾ ഉണ്ടെന്നു കൂട്ടിക്കോ…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025