ഫാറൂഖിക്കയും ഞാനും ചേട്ടത്തിയും കൂടി അങ്ങെത്തിക്കൊള്ളാം…ഞാൻ പറഞ്ഞു….
ഷബീറിനെപ്പോഴാണ് സമാധാനമായത്…ചേട്ടത്തി ആരോടും പറഞ്ഞിട്ടില്ല……ശ്ശേ….താൻ ബാരി ഇക്ക ഇങ്ങോട്ടെന്തെങ്കിലും പറയും മുമ്പ് പറയണ്ടായിരുന്നു…….അവൻ ഫോണെടുത്തു സുനൈനയെ വിളിച്ചു…..
“ഇക്ക….ഇതെവിടെയാ…..അപ്പുറത്തു നിന്നും കരഞ്ഞ ഭാവത്തിലുള്ള ചോദ്യം…..
“എടീ ഞാൻ ഡ്രൈവിങ്ങിലായിരുന്നു……
“ഇക്ക…ഒന്ന് വേഗം വാ…വാപ്പി പോയി……നൈമാ ഇത്തി…..ഉമ്മിയുടെ മുടിയിൽ പിടിച്ചു വലിച്ചു ഭിത്തിയിൽ ഇടിച്ചു…..എന്റെ കഴുത്തിന് പിടിച്ചു നിന്റെ കെട്ടിയോനെന്തിയെടീ…..എന്നും ചോദിച്ചു….
ഇപ്പോൾ സെഡേഷനിലാണ്…..ഡോക്ടർ പറഞ്ഞു….വാപ്പി മരിച്ചതിന്റെ വിഷമമായിരിക്കും…..എന്ന്….ഉമ്മിയുടെ തലയിൽ സ്റ്റിച്ചുണ്ട……വേഗം വാ….ഞങ്ങൾ രണ്ട പെണ്ണുങ്ങള് ആകെ പെട്ട് നിൽക്കുകയാ…..ഡോക്ടർക്ക് ഉത്തരവാദിത്വപ്പെട്ട ആണുങ്ങളെ ആരെയെങ്കിലും കാണണമെന്നും പറഞ്ഞു…..മയ്യത്തു മോർച്ചറിയിലേക്ക് മാറ്റി………
ഷബീർ ഞെട്ടിപ്പോയി ആ വാർത്തകേട്ട്…തന്റെ അമ്മായിയപ്പൻ മരിച്ചിരിക്കുന്നു….ബാരി ഇക്കയോട് സീരിയസ് ആണെന്നാണുപറഞ്ഞിരിക്കുന്നത്….അവൻ തന്റെ കാറിൽ തിരികെ പാഞ്ഞു…..ഹോസ്പിറ്റലിൽ എത്തുമ്പോൾ സുനൈനയും അഷീമായും എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന കാഴ്ചയാണ് കണ്ടത്…..
സുനൈന അവനെ കണ്ടതും പൊട്ടിക്കരഞ്ഞുകൊണ്ട് നെഞ്ചിലേക്ക് വീണു…..ഷബീർ റംല കിടക്കുന്ന മുറിയിലേക്ക് ചെന്ന്…..റംലക്കു ബോധമുണ്ട്…തലയിൽ സ്റ്റിച്ചിട്ടിരിക്കുന്നു….
സുനൈനയും അഷീമായും മുറിയിലേക്ക് വന്നപ്പോൾ ഷബീർ പറഞ്ഞു…ഞാൻ ഡോക്ടറെ കണ്ടിട്ടുവരാം…..
“നിൽക്ക്…ഞാനും കൂടി വരാം….റംല പറഞ്ഞു…..
“അത് വേണ്ട അമ്മായി….ഞാൻ കണ്ടിട്ടുവരാം…മയ്യത്തു ഉച്ചക്ക് മുമ്പേ ഖബ്റടക്കാൻ പറ്റുമെങ്കിൽ അതല്ലേ നല്ലത്…..
“അതല്ല….എനിക്കും കാണണം ആ ഡോക്ടറെ…..അങ്ങനെ റംലയും ഷബീറും ഡോക്ടറുടെ മുറിയിലേക്ക് നീങ്ങി…..അഷീമായും സുനൈനയും ഒന്നും മനസ്സിലാകാതെ മുഖത്തോടു മുഖം നോക്കി…..പോകുന്ന വഴിയിൽ ഷബീറിനോട് റംല പറഞ്ഞു…..
