Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 5❤️

ആ നിമിഷം ഗ്രീൻ റൂമിനകത്ത് നിന്നും ഏട്ടത്തിയുടെയും മീനാക്ഷിയുടെയും കൂടെ അങ്ങോട്ടേക്ക് കടന്നു വരുന്ന ഭദ്രയിലേക്ക് എന്റെ മിഴികൾ പാഞ്ഞു….

ചുവന്ന പട്ടുസാരിയിൽ ആഭരണങ്ങളെല്ലാം അണിഞ്ഞ് നവവധുവായി ഒരുങ്ങി വരുന്ന ആ അനുപമസൗന്ദര്യത്തിൽ ഏറെ അഴകുള്ള കരിമഷിയെഴുതിയ മിഴികളിൽ കണ്ണുനീരിന്റെ ലാഞ്ചന ഞാൻ കണ്ടു……തലയുയർത്തി നോക്കിയ അവൾ എന്നെ കണ്ട നിമിഷം ആ ആധരങ്ങൾ എന്നോടെന്തോ പറയുവാൻ വിറ കൊള്ളുന്നതായി എനിക്ക് തോന്നി….വിവാഹത്തിന് ഭദ്രയ്ക്ക് പൂർണസമ്മതം തന്നെയാണോ എന്ന് ആ നാവിൽ നിന്ന് തന്നെ കേൾക്കണമെന്നു ഞാൻ തീരുമാനിച്ചുറപ്പിച്ചിരുന്നു…..

 

“എനിക്ക് ഭദ്രയോട് ഒന്ന് സംസാരിക്കണം……””
പതിയെ ആണ് പറഞ്ഞതെങ്കിലും എന്റെ ശബ്ദം ഹാളിൽ മുഴുങ്ങി കേട്ടതായി എനിക്ക് അനുഭവപ്പെട്ടു….

ആരുടേയും അനുവാദ വാക്കുകൾക്ക് കാത്തു നിൽക്കാതെ ഞാൻ നേരെ ഭദ്രയുടെ അരികിലേക്ക് നടന്നു….

 

ഞാൻ അരികിലേക്ക് എത്തുന്ന നേരമത്രയും ഭദ്ര തല കുമ്പിട്ടു നിൽക്കുകയായിരുന്നു…
ഞാൻ അടുത്തെത്തിയപ്പോൾ അവളുടെ ഒപ്പം നിന്നിരുന്ന ഏട്ടത്തിയും മീനാക്ഷിയും അല്പം മാറി നിന്നു….. ഭദ്രയുടെ പുറകിലൂടെ അപ്പോൾ അങ്ങോട്ട് വന്ന രേഷ്മ കടന്നു പോകുന്നതിനു മുൻപ് എന്നെ ഒന്ന് തുറപ്പിച്ചു നോക്കിയതു ഞാൻ ശ്രദ്ധിച്ചിരുന്നുവെങ്കിലും അത് വക വയ്ക്കാത്ത പോലെയുള്ള എന്റെ നിൽപ്പ് അവളെ തെല്ലു അലോസരപ്പെടുത്തിയതായി എനിക്ക് അപ്പോഴത്തെ അവളുടെ മുഖഭാവത്തിൽ നിന്നും മനസ്സിലായി…..

 

 

“”ഭദ്ര…………….”””

തൊട്ട് മുന്നിൽ എന്റെ മുഖത്ത് നോക്കാൻ പോലും മടിച്ചു നിന്നിരുന്ന ഭദ്രയെ ഞാൻ പതിയെ വിളിച്ചു…..
അതിന്റെ പ്രതികരണം എന്നോണം എന്റെ നേരെ മുഖമുയർത്തിയ അവളുടെ മിഴികൾ നിർജീവമായിരുന്നു….എന്റെ വാക്കുകൾക്ക്‌ കാതോർക്കുന്ന പോലെ എന്നെ തന്നെ അവൾ നോക്കി നിന്നു…..

 

“ഭദ്ര എനിക്ക് നിന്നെ ഇഷ്ട്ടമായിരുന്നു….എന്റെ ഉള്ളിലെ ആ ഇഷ്ട്ടം ഞാൻ നിന്നെ ഒരിക്കൽ അറിയച്ചതുമാണ്….വിവാഹം കഴിക്കണമെന്ന എന്റെ ആഗ്രഹവും…അന്നൊരു മറുപടി നൽകാതെ നീ പോയത് എന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു…അങ്ങനെ നീ പെരുമാറാൻ കാരണം,, എന്നെ ഭദ്രയ്ക്ക്‌ ഇഷ്ട്ടപ്പെടാത്തത് കൊണ്ടല്ല മറിച്ച്‌ അത് നിന്റെ വീട്ടുകാർ സുദേവനുമായുള്ള വിവാഹം നേരത്തെ നിശ്ചയിച്ചത് കൊണ്ടായിരുന്നു എന്നു വിശ്വസിക്കാനാണ് എനിക്ക് ഇപ്പോഴും ഇഷ്ട്ടം….നിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ എനിക്ക് മനസ്സിലാകും…സുദേവ് ഇപ്പോൾ എവിടെയാണെന്ന് പോലും ആർക്കും അറിയില്ല….. അവസാനനിമിഷം അവൻ ഈ വിവാഹം വേണ്ടെന്നു വച്ചു പോകാനുള്ള കാരണമെന്തെന്നും നമുക്ക് അറിയില്ല… ഇവിടെ എല്ലാവരും ഇപ്പോൾ ആഗ്രഹിക്കുന്നത് ഞാൻ നിന്നെ വിവാഹം ചെയ്യണമെന്നാണ്….. മനസ്സിൽ നിന്നോടുള്ള ഇഷ്ട്ടം ഇനിയും കൂടെ ഉള്ളതിനാൽ എനിക്ക് അതിനു പൂർണസമ്മതവുമാണ്…….
നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ നിന്നെ ഞാൻ വിവാഹം കഴിക്കും നിനക്ക് സമ്മതമെങ്കിൽ മാത്രം…….ഇനി അതല്ല, സുദേവന് എന്താണ് സംഭവിച്ചതന്നറിയണമെന്നും അവൻ തിരിച്ചു വരുന്നത് വരെ കാത്തിരിക്കണമെന്നുമാണ് നിന്റെ തീരുമാനമെങ്കിൽ ഞാനും ഇവിടെ എല്ലാവരും അതിനെ അംഗീകരിക്കും….ഒരാളും ഇഷ്ട്ടമില്ലാത്ത ഒരു വിവാഹത്തിന് നിന്നെ നിർബന്ധിക്കില്ല….ഒരാളും……
അത് ഞാൻ നിനക്ക് തരുന്ന വാക്കാണ്……”””

 

അത്രയും ഞാൻ പറഞ്ഞു നിർത്തിയപ്പോൾ ഭദ്രയുടെ മിഴികൾ ഈറനണിഞ്ഞിരുന്നു….
ഒരു നിമിഷം തല കുമ്പിട്ട് നിന്ന അവൾ എന്റെ നേരെ മുഖമുയർത്തി തന്നെ അത് പറഞ്ഞു…..

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025