Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 5❤️

അമ്പലത്തിന്റെ പരിസരങ്ങളിൽ വച്ചുള്ള ഫോട്ടോഷൂട്ട് പരിപാടികളെല്ലാം തീർത്ത് ഞങ്ങൾ ഓഡിറ്റോറിയത്തിലേക്ക് നടന്നു…അവിടെ സ്റ്റേജിലും ഉണ്ടായിരുന്നു ബാക്കി ഫോട്ടോ എടുപ്പ്….വിവാഹത്തിന് ക്ഷണിക്കപ്പെട്ട ആൾക്കാർ കുറവായിരുന്നതിനാൽ അധികം നേരം വേണ്ടി വന്നില്ല….വിവരമറിഞ്ഞു ഓടിപ്പിടിച്ചെത്തിയ എന്റെ കുറച്ചു ആൾക്കാർ മാത്രമേ കൂടുതലായുള്ളൂ……ഭദ്രയുടെ അച്ഛന്റെ വീട്ടുകാരോടൊപ്പം അമ്മയുടെ വീട്ടുകാരും എത്തിയിട്ടുണ്ടോ എന്ന് ഞാൻ ശ്രദ്ധിച്ചിരുന്നു….ചുമ്മാ വന്നിട്ടുണ്ടെന്നു അറിയിക്കാൻ വിരലിൽ എണ്ണാവുന്ന കുറച്ചു പേർ മാത്രം….അല്ലേലും പത്താമത്തെ വയസ്സിൽ ബന്ധവും ഉത്തരവാദിത്വങ്ങളും മറന്ന് ആ പാവത്തിനെ കയ്യൊഴിഞ്ഞ അവരിൽ നിന്നും അതൊക്കെയല്ലേ പ്രതീക്ഷിക്കേണ്ടു… 

 

ഭക്ഷണം കഴിക്കാനിരുന്ന നേരം, നല്ല വിശപ്പ് തോന്നിയെങ്കിലും അധികം കഴിക്കാതെ ഞാൻ എഴുന്നേറ്റു….ഭദ്രയും കഴിച്ചെന്നു വരുത്താൻ മാത്രം എന്തൊക്കെയോ തൊട്ടും നുണഞ്ഞും ഇരുന്നതല്ലാതെ ഒന്നും കഴിച്ചില്ലായിരുന്നു…ഞാൻ എഴുന്നേൽക്കാൻ കാത്തിരുക്കുവായിരുന്നു എന്ന പോലെ ആയിരുന്നു അവളുടെ ഞെട്ടിപ്പിടഞ്ഞ് കൊണ്ടുള്ള എഴുന്നേൽപ്പ്….

 

ഇടയ്ക്ക് അല്പസമയം കിട്ടിയപ്പോൾ ജിതിനെ വിളിച്ച്‌ അവന്റെ കയ്യിൽ എൽപ്പിച്ചിരുന്ന എന്റെ ഫോൺ വാങ്ങി സെലിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു…. രണ്ടു തവണ ഡയൽ ചെയ്ത് മുഴുവൻ റിങ് ചെയ്തെങ്കിലും സെലിൻ ഫോൺ എടുത്തില്ല…മായയെ ഒന്ന് വിളിച്ചു നോക്കിയാലോ എന്ന് കരുതി നിൽക്കുമ്പോൾ ആണ് അച്ഛൻ എന്നെ എന്തോ പറയാൻ വിളിച്ചത്….ഞാൻ
ഫോൺ ജിതിനെ തന്നെ എൽപ്പിച്ച്‌ അച്ഛന്റെ അടുത്തേക്ക് പോയി…..

 

 

ഏട്ടത്തിയും മീനാക്ഷിയുമെല്ലാം കൂടെക്കൂടെ അടുത്ത് വന്ന് സംസാരിക്കുമ്പോൾ പോലും ഭദ്രയെ ഞാൻ ഒട്ടും ഹാപ്പിയായി കണ്ടില്ല…അവളുടെ മുഖത്ത് കണ്ട ആ മൂകത എന്നെ ഒരുപാട് വിഷമിപ്പിച്ചു….ഒപ്പം നിന്നിരുന്ന ഈ നേരമത്രയും അവൾ എന്നോട് മിണ്ടുക പോയിട്ട് ഒന്ന് ചിരിക്കുക കൂടി ചെയ്തില്ലായിരുന്നു…..ഫോട്ടോ എടുക്കുമ്പോഴും ഇടയ്ക്ക് പലപ്പൊഴും ദേവൂട്ടിയും മീനാക്ഷിയുടെ മോനും വന്നു അവളുടെ കയ്യിൽ തൂങ്ങിയപ്പോൾ മാത്രമാണ് ആ മുഖത്ത് ഞാൻ ഒരു പുഞ്ചിരിയും തെളിച്ചവുമൊക്കെ കണ്ടത്……
ഭദ്രയുടെ ഇപ്പൊഴത്തെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാമായിരുന്ന ഞാൻ അവളുടെ ആ പെരുമാറ്റം ഉൾകൊള്ളാൻ ശ്രമിച്ചു….

 

 

 

ചടങ്ങുകളും അവിടുത്തെ മറ്റു പരിപാടികളുമെല്ലാം കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്ക് പോകാൻ ഇറങ്ങി……
കാറിൽ കയറാൻ നിമിഷം ഭദ്ര സുരേന്ദ്രനങ്കിളിന്റെ നെഞ്ചിൽ ചാരി നിന്ന് കുറെ കരഞ്ഞു….മീനാക്ഷിയെ കെട്ടിപിടിച്ച്‌ യാത്ര പറയുമ്പോളും അവൾക്ക് കരച്ചിൽ അടക്കാനായില്ലാ……..ഞാൻ ഭദ്രയുടെ കൈപ്പിടിച്ച്‌ അവളെ കാറിൽ കയറ്റി ഇരുത്തി…എല്ലാവരോടും യാത്ര പറഞ്ഞ് ഞാനും കയറി…..ചേട്ടന്റെ കാറിലായിരുന്നു യാത്ര….ചേട്ടൻ ആയിരുന്നു ഡ്രൈവ് ചെയ്തത്….ചേട്ടത്തിയും മുൻസീറ്റിൽ കയറി ദേവൂട്ടിയെ മടിയിൽ ഇരുത്തി…….

 

കാർ മുന്നോട്ട് നീങ്ങി…….കണ്ണുകൾ തൂവാലകൾ കൊണ്ട് ഒപ്പുന്ന ഭദ്രയെ ഞാൻ പലപ്പോഴും നോക്കുന്നുണ്ടായിരുന്നു…പക്ഷെ അവൾ എന്നെ ശ്രദ്ധിച്ചിരുന്നില്ല…..ഇടയ്ക്ക് എപ്പോഴോ എന്റെ മുഖത്തേക്ക് നോക്കിയ അവൾ പതിയെ പറഞ്ഞു…….

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025