Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 6❤️

ഏട്ടത്തി അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഇന്നലത്തെ സംഭവത്തോടെ മനസ്സിന്റെ കോണിൽ എവിടെയോ അവളോടുള്ള ഇഷ്ട്ടകേടും വെറുപ്പും സ്ഥാനം പിടിച്ചു തുടങ്ങിയതിനാൽ ആ ഡ്രസ്സ്‌ ഇടാൻ എനിക്ക് തോന്നിയില്ല…പകരം വേറെയൊന്ന് എടുത്തിട്ടാണ് ഞാൻ താഴേക്ക് വന്നത്…. താഴേക്കു വന്ന എന്റെ ഡ്രസ്സ്‌ കണ്ടപ്പോഴുള്ള ഭദ്രയുടെ ഭാവമാറ്റം ഞാൻ ശ്രദിച്ചിരുന്നു…കണ്ട മാത്രയിൽ അൽപ്പ നേരം എന്നെ തന്നെ നോക്കി നിന്ന അവൾ തല കുനിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി….ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ ഇരുന്നപ്പോൾ പതിവുപോലെ അവൾ എനിക്ക് വിളമ്പി തരാൻ നോക്കിയെങ്കിലും ഞാനതു തടഞ്ഞു…എന്നിട്ട് സ്വയം എടുത്തു കഴിക്കുകയാണ് ചെയ്തത്…കുടിക്കാൻ വെള്ളം ഒഴിച്ച് തരാൻ പോലും ഞാൻ ഭദ്രയെ അനുവദിച്ചില്ല.. കുറച്ചു നേരം എന്റെ അരികിൽ നിന്നതിനു ശേഷമാണ് അവൾ അവിടെ നിന്നും പോയത്….സാധാരണ ഞങ്ങൾ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കാറുള്ളത്…ഒരു വേള എന്തെങ്കിലും പറഞ്ഞ് ഭദ്ര ഇരിക്കാൻ മടി കാണിച്ചാലും ഞാൻ അവളെ നിർബന്ധിച്ച്‌ ഒപ്പം ഇരുത്താൻ നോക്കാറുണ്ട്….ഇന്നാണങ്കിൽ അതും ഉണ്ടായില്ല….ആ സമയം വീട്ടുകാരാരും അരികിൽ ഇല്ലായിരുന്നതിനാൽ ഭദ്രയോടുള്ള എന്റെ പെരുമാറ്റത്തിൽ വന്ന മാറ്റം ആരും ശ്രദ്ധിച്ചുമില്ല…..
ഓഫീസിലേക്ക് ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് ഉമ്മറത്തിരുന്ന അച്ഛൻ ഇന്ന് ഭദ്രയുടെ വീട്ടിലേക്ക് വിരുന്ന് പോകേണ്ട കാര്യം ഓർമ്മിപ്പിച്ചത്….കല്യാണം കഴിഞ്ഞ് അഞ്ചു ദിവസമായെങ്കിലും ഓഫീസിലെ തിരക്കും മറ്റും കാരണം അവിടെക്കുള്ള വിരുന്ന് പോക്ക് മാറ്റി വച്ചിരിക്കുകയായിരുന്നു….ആകെ പോയത് മാമന്റെയും മേമയുടെയും വീട്ടിലും പിന്നെ മറ്റ് മൂന്നു നാലു അടുത്ത ബന്ധുവീടുകളിലും മാത്രമായിരുന്നു….അതിന്റെ പേരിൽ സുരേന്ദ്രനങ്കിൾ കഴിഞ്ഞ ദിവസം വിളിച്ചു പരിഭവം അറിയിച്ചിരുന്നു…അച്ചനെയും അങ്കിൾ ഫോൺ ചെയ്ത് സംസാരിച്ചിരുന്നു ഈ കാര്യം…അത് കൊണ്ട് ഇന്ന് തന്നെ പോകണമെന്നും വൈകുന്നേരം ഓഫീസിൽ നിന്നും നേരത്തെ വരണം എന്നും അച്ഛൻ നിർബന്ധം പറഞ്ഞു….. വേറെ നിവൃത്തിയില്ലാത്തതിനാൽ ഞാൻ അത് സമ്മതിച്ചു….കാർ സ്റ്റാർട്ട്‌ ചെയ്ത് പോരാൻ നേരം വാതിൽക്കലിലേക്ക് നോക്കിയ എന്റെ കണ്ണുകൾ ഉടക്കിയത് അമ്മയുടെ പുറകിലായി വന്നു നിന്നിരുന്ന ആ കലങ്ങിയ കണ്ണുകളിലായിരുന്നു….ഒരിക്കൽ ഭ്രാന്തമായ പ്രണയം എന്നിൽ നിറച്ച ആ മിഴിയിണകളിലെ നനവ് മനസ്സിനെ തെല്ലോന്ന് വേദനിപ്പിച്ചുവെങ്കിലും ഉള്ളിലുണ്ടായിരുന്ന അമർഷം ആ വേദനയെ മായ്ച്ചു കളഞ്ഞു….************************************ 

അന്ന് വൈകുന്നേരം അല്പം നേരത്തെ തന്നെ ഓഫീസിൽ നിന്നും ഇറങ്ങി…ഒപ്പം സെലിനുമുണ്ടായിരുന്നു….അവളുടെ ടു വീലർ വർക്ക്‌ ഷോപ്പിൽ ആയിരുന്നതിനാൽ വീട്ടിൽ ഞാൻ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞു….ഒരു ആഷ് കളർ വോയിൽ സാരി ആയിരുന്നു അന്ന് സെലിന്റെ വേഷം..കണ്ണെഴുതിയിട്ടുണ്ട്.. നെറ്റിയിൽ ഒരു കുഞ്ഞു കറുത്ത പൊട്ടും…അത് അപൂർവ്വമായി മാത്രം സംഭവിക്കുന്നതാണ്…. മറ്റ് വസ്ത്രങ്ങളെക്കാൾ അവൾക്ക് ഭംഗി സാരി ആണെന്ന് ഞാൻ കുറെ തവണ പറഞ്ഞിട്ടുണ്ടെങ്കിലും ഡെയിലി ഓഫീസിലോട്ടും മറ്റും പോകുമ്പോൾ ധരിക്കാൻ കൂടുതൽ comfortable ചുരിദാർ ആണെന്നായിരുന്നു അവളുടെ അഭിപ്രായം….എന്തായാലും സാരി ഉടുക്കുന്ന ദിവസം പെണ്ണിന് ഒടുക്കത്തെ ഗ്ലാമർ ആണ്…അതിനെപ്പറ്റി ഇടയക്കിടയ്ക്ക് കമന്റ്‌ടിച്ച് കളിയാക്കി ഞാൻ അവളെ ദേഷ്യം പിടിപ്പിക്കുമായിരുന്നു….അന്നും അങ്ങനെ തന്നെ സംഭവിച്ചു….പോരാൻ നേരം കാറിൽ കയറിയപ്പോൾ, എന്നെ തനിച്ചു അടുത്ത് കിട്ടിയ നേരത്ത്, അന്ന് കളിയാക്കിയതിന്റെ കലിപ്പിന് പെണ്ണിന്റെ കയ്യിൽ നിന്നും പിച്ചലും മാന്തലുമൊക്കെയായി ആവശ്യത്തിനധികം മേടിച്ചു കൂട്ടി ഞാൻ….അത് അല്ലേലും പതിവായി കിട്ടുന്നതാണ്..ഞങ്ങൾ മാത്രം തനിച്ചുള്ള നേരങ്ങളിൽ സെലിന്റെ പെരുമാറ്റം കൊച്ചു കുട്ടികളെ പോലെയായിരിക്കും….
അല്ലാത്തപ്പോഴും മറ്റും ഞൊടിയിടയിൽ വളരെ പക്വതയോടെ പെരുമാറുകയും ഇടപെഴുകയും പ്രകൃതവുമാണ് അവൾക്ക്….എന്റെ വീട്ടിലുള്ളവർക്കും സെലിനെ നല്ലോണം അറിയാം..അന്ന് വെഡിങ് റിസപ്ഷന് വന്നത് കൂടാതെ അതിനു മുൻപൊരു ദിവസം ഞാൻ സെലിനെയും മായയെയും വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി എല്ലാവർക്കും പരിചയപ്പെടുത്തിയിരുന്നു…..ഏട്ടത്തിയുമായി അവൾ ഇടയ്ക്ക് ഫോൺ വിളിയും ചാറ്റിംഗും ഒക്കെ ഉണ്ട്….

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025