Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 6❤️

“”വരുന്നുണ്ടെങ്കിൽ കയറാം…ഇല്ലെങ്കിൽ ഞാൻ എന്റെ പാട്ടിനു പോകും….””

അത്രയും പറഞ്ഞു കാർ സ്റ്റാർട്ട്‌ ചെയ്ത് സീറ്റ് ബെൽറ്റ്‌ ഇട്ട് ഞാൻ ക്ലച്ച് ലൂസ് ചെയ്യാതെ അക്‌സെലെരിട്ടറിൽ കാലമർത്തി..വണ്ടിയുടെ മുരൾച്ച കേട്ടതും അവൾ വന്ന് പതിവിന് വിപരീതമായി ബാക്ക് ഡോർ തുറന്ന് കയറി ഇരുന്നു….അതോടെ എന്റെ സകല കണ്ട്രോളും തെറ്റി….

 

“‘ഞാൻ എന്താടി നിന്റെ ഡ്രൈവറോ….വന്ന് മുന്നില് കേറി ഇരിക്കടീ പുല്ലേ……”””

പെട്ടെന്നുള്ള എന്റെ ആ പൊട്ടിത്തെറിയിൽ ആകെ വിറച്ചു പോയിരുന്നു പെണ്ണ്…ഒരു നിമിഷം സ്തബ്ധയായി എന്നെ തന്നെ നോക്കിയ അവൾ വേഗം തന്നെ ഇറങ്ങി മുന്നിലെ സീറ്റിൽ കയറി ഡോർ അടച്ചിരുന്നു…..

“ഇനി സീറ്റ് ബെൽറ്റ്‌ ഇടാൻ വേറെ വല്ലവരും വന്ന് പറയണമായിരിക്കും……””

 

അതും കൂടി ഉച്ചത്തിൽ പറഞ്ഞ് ഞാൻ ദേഷ്യപ്പെട്ടതോടെ പെണ്ണ് ആകെ പേടിച്ചു പോയിരുന്നുന്ന് എനിക്ക് ഉറപ്പായി…..എന്റെ മുഖത്ത്‌ പോലും നോക്കാൻ മടിച്ചു കൊണ്ട് ഇരുന്ന അവൾ സീറ്റ് ബെൽറ്റ് ഇടാൻ നോക്കി….പേടി കൊണ്ടാണോ എന്തോ സീറ്റ് ബെൽറ്റ്‌ ഇടാൻ നേരം ആ കൈകൾ വിറയ്ക്കുന്നത് കണ്ടു…എത്ര ശ്രമിച്ചിട്ടും സീറ്റ് ബെൽറ്റ്‌ന്റെ കറക്റ്റ് ആ സ്ലോട്ടിലേക്ക് ക്ലിപ്പ് ഇടാൻ അവൾക്ക് പറ്റുന്നുണ്ടായിരുന്നില്ല…എന്റെ ദേഷ്യപ്പെടൽ കണ്ട് ആകെ പേടിച്ചു വിറച്ചിരിക്കുവാണവൾ….ഒടുക്കം ഞാൻ തന്നെ അവളുടെ കൈ തട്ടി മാറ്റി സീറ്റ് ബെൽറ്റ്‌ ഇട്ടു കൊടുത്തു…..ആ സമയം കോപം പൂണ്ടു ചുവന്ന എന്റെ മുഖത്തേക്ക് തന്നെ അവൾ ഭീതിയോടെ പാളി നോക്കുന്നതും ആ അധരങ്ങൾ വിറ കൊള്ളുന്നതും ഞാൻ ശ്രദ്ധിച്ചിരുന്നു….ഉള്ളിലെ ഭയം എസിയുടെ കൂളിങ്ങിലും തലയിൽ നിന്നുമുള്ള വിയർപ്പ്തുള്ളികളായി വദനങ്ങൾക്കിരുവശങ്ങളിലൂടെയും ഒലിച്ചിറങ്ങി അവളുടെ കഴുത്തറ്റമുള്ള ചുരിദാർ ടോപ്പിനെ നനയ്ക്കുന്നുണ്ട്….ആ കഴുത്തിൽ കിടന്നിരുന്ന, തങ്കവർണനിറമുള്ള ഞാൻ കെട്ടിയ താലിയിലേക്ക് കണ്ണുകൾ പതിഞ്ഞതും ഉള്ളിൽ നിരാശയുടെ നെടുവീർപ്പുയരുന്നത് ഞാൻ അറിഞ്ഞു…. തല കുനിച്ചിരിക്കുന്ന ഭദ്രയെ ഒന്ന് കൂടിയൊന്നു കലിപ്പിച്ചു നോക്കി കൊണ്ട് ഞാൻ വണ്ടി മുന്നോട്ട് എടുത്തു……

‘യാത്രയിലുടെ നീളം ഭദ്ര ഒന്നും മിണ്ടിയില്ല….കുറച്ചു മുന്നേ പോലീസ് സ്റ്റേഷനിൽ ഇരുന്ന് എന്നെ വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞവളാ….ഇപ്പോഴെന്താ ഇവളുടെ വായിൽ പഴമാണോ…?? ആശിച്ചു മോഹിച്ചു കെട്ടിയ പെണ്ണ് ഇങ്ങനെയൊരു സാധനമായല്ലോ ദൈവമേ…..ഏട്ടത്തി പറഞ്ഞത് പോലെ പാവമൊന്നുമല്ല ഈ കുരിപ്പ്…തനി ഭദ്രകാളി തന്നെയാ….’

 

“എന്താ പറഞ്ഞെ…..”

മനസ്സിലാണ് അത്രയും പറഞ്ഞതെങ്കിലും അവസാനം ‘ഭദ്രകാളി’ എന്നു പറഞ്ഞപ്പോൾ ശബ്ദം അൽപ്പം പുറത്തു വന്നിരുന്നു….അതവൾ കേട്ടു എന്നു തോന്നുന്നു….പുറത്തോട്ട് നോക്കിയിരുന്ന അവൾ പെട്ടെന്ന് മുഖം വെട്ടി തിരിച്ചു കൊണ്ടായിരുന്നു അത് ചോദിച്ചത്….

 

“എന്ത്……..”

 

 

 

“നിങ്ങളിപ്പോൾ എന്താ പറഞ്ഞെന്ന്…..”

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025