Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 6❤️

 

“വേണ്ടാത്തത് വിളിച്ചു പറഞ്ഞാലുണ്ടല്ലോ ഇനിയും കിട്ടും എന്റേൽന്നു….””

എന്റെ ചെവിക്ക് പിടിച്ചു കൊണ്ടായിരുന്നു ആളുടെ ഡയലോഗ്……

“എനിക്ക് നിന്നെക്കാൾ വലുതൊന്നുമല്ല ഭദ്ര…..എന്നാലും അവൾ ഒരു പാവം കുട്ടിയല്ലേടാ….അതിനു നമ്മളല്ലാതെ വേറെ ആരാ ഉള്ളെ……ഒരുപാട് കണ്ണീരു കുടിച്ചിട്ടുണ്ട് ഈ പ്രായത്തിനിടയിൽ ആ പാവം….ഇനി നമ്മളായിട്ട് അതിനെ സങ്കടപ്പെടുത്തരുത്…..””

 

 

“അതിനു ഞാനൊന്നും പറഞ്ഞില്ല…
സ്റ്റേഷനിൽ വച്ച് സുദേവനെപ്പറ്റി ഓരോന്ന് ചോദിച്ചതിന്റെ സങ്കടാ അവൾക്ക്……”

 

 

“”ഹ്മ്മ്,, നീ ആയിട്ട് അവളെ സങ്കടപ്പെടുത്തരുതന്നെ ഞാൻ പറഞ്ഞുള്ളു…. അവൾക്ക് ഇനി സ്വന്തമെന്ന് പറയാൻ നീ മാത്രമാ ഉള്ളത്……എപ്പോഴും നിങ്ങൾ ഒരുമിച്ചായിരിക്കണം….ഒരിക്കലും അവളെ നീ തനിച്ചാക്കരുത്….മനസ്സിലായോ….?? “‘

അത്രയും പറഞ്ഞ് എന്റെ കവിളിൽ തലോടി കൊണ്ട് ഏട്ടത്തി എഴുന്നേറ്റു പോയി……..

ഭദ്രയുമായി ഞാൻ പിന്നെയൊന്നും സംസാരിച്ചില്ല…..
ഉച്ചക്ക് ശേഷം ഒന്ന് പുറത്തിറങ്ങി, ഫ്രണ്ട്‌സിനെയെല്ലാം കണ്ട് അവരോടൊപ്പം കുറച്ചു നേരം ചിലവഴിച്ചാണ് തിരിച്ചു വീട്ടിലേക്ക് പോന്നത്….വീട്ടിലെത്തുമ്പോൾ സമയം രാത്രി ആയിരുന്നു……ഇതിനിടയിൽ ഞാൻ രാജശേഖർ സാറിനെ വിളിച്ച്‌ ഇന്ന് സ്റ്റേഷനിൽ പോയ കാര്യം സംസാരിച്ചിരുന്നു…..ഒപ്പം ഭദ്രയ്ക്ക് സുദേവന്റെ മരണത്തിൽ എന്നെപ്പറ്റിയുള്ള സംശയവും ഞാൻ അദ്ദേഹത്തോട് സൂചിപ്പിച്ചു…. വെറും തെറ്റിധാരണയുടെ പുറത്തുള്ള സംശയമല്ലെ എന്നും, അത് മാറ്റിയെടുക്കാവുന്നതായത് കൊണ്ട് കാര്യമാക്കണ്ടന്നും സർ അഭിപ്രായപ്പെട്ടു….
പിന്നെ സർ പറഞ്ഞ കാര്യം എനിക്ക് ഒരുപാട് ആശ്വാസം തരുന്നതായിരുന്നു…..സുദേവന്റെ murder കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനു ട്രാൻസ്ഫർ ഓർഡർ ആയി നിൽക്കുകയാണെന്നും പകരം ആ കേസ് ഏറ്റെടുക്കാൻ താല്പര്യമുണ്ടെന്നു അറിയിച്ച് രാജശേഖർ സർ കമ്മീഷണറോട് സംസാരിച്ചിട്ടുണ്ടെന്നും ആയിരുന്നു അത്…. രാഷ്ട്രീയപരമായോ ഡിപ്പാർട്മെന്റിൽ നിന്നോ മറ്റ് ഇടപെടലുളൊന്നും ഉണ്ടായില്ലെങ്കിൽ നാളെ തന്നെ അനുകൂലമായ ഒരു മറുപടി തരാമെന്ന് കമ്മീഷണർ ഉറപ്പ് തന്നിട്ടുണ്ടെന്നും സർ പറഞ്ഞു….
മാത്രമല്ല സുദേവന്റെ കേസിനെപ്പറ്റി അൺഒഫീഷ്യൽ ആയി തന്റെ രീതിയിൽ ഒരു parallel investigation നടക്കുന്നുണ്ടെന്നും എത്രയും പെട്ടന്ന് പ്രതിയെ കണ്ടുപിടിച്ച് കേസ് ക്ലോസ് ചെയ്യുമെന്നും സർ എനിക്ക് ഉറപ്പ് നൽകി…..

 

 

അന്ന് രാത്രി ഒരുപാട് വൈകിയാണ് ഭദ്ര റൂമിലേക്ക്‌ വന്നത്….ഞാൻ ഓഫീസിലെ കുറച്ചു എമർജൻസി വർക്കുകളുമായി മല്ലിട്ട് ഇരുന്നതിനാൽ ഞങ്ങൾക്കിടയിൽ സംസാരമൊന്നും ഉണ്ടായില്ല….അല്ലെങ്കിലും ഭദ്രയോട് മിണ്ടാൻ ഞാനാണല്ലോ എന്നും ആഗ്രഹിച്ചിട്ടുള്ളത്….അവളായിട്ട് എന്നോട് സംസാരിക്കാൻ ഒരിക്കലും തുനിഞ്ഞിട്ടില്ല…..ആകെ വാ തുറന്നത് ഇന്ന് എന്നെ കുറ്റം പറയാൻ മാത്രം……ഞാൻ കിടക്കുമ്പോഴേക്കും അവൾ ഉറങ്ങിയിരുന്നു….

 

 

പിറ്റേന്ന് ഓഫീസിൽ പോകാൻ നേരം എനിക്കിടാനുള്ള ഡ്രസ്സ്‌ അയെൺ ചെയ്ത് എടുത്തു വച്ചിരിക്കുന്നത് ഞാൻ കണ്ടു…ഭദ്ര തന്നെയായിരിക്കും അത് ചെയ്തിട്ടുണ്ടാവുക എന്ന് എനിക്ക് ഉറപ്പായിരുന്നു….

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025