Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 8❤️

“”അമ്മു നീ ഇതെവിടെയാ…എത്ര നേരമായി ഞാൻ വിളിക്കുന്നു…. “”
തെല്ലു ദേഷ്യത്തോടെയാണ് ചോദിച്ചതെങ്കിലും ഉള്ളിലെ പരിഭ്രാന്തി കാരണം എന്റെ ശബ്ദം ഇടറിയിരുന്നു…..

 

 

“”സോറി അനന്തേട്ടാ……ഒരു അബദ്ധം പറ്റി എനിക്ക്…എല്ലാം പറയാം…ഞാൻ ഇപ്പോൾ മ്മ്‌ടെ കാർ കിടക്കുന്നതിന്റെ ഓപ്പോസിറ്റ് നിൽക്കുന്നുണ്ട്….. “”

ഭദ്ര പറയുന്നത് കേട്ട് ഞാൻ കാറിൽ നിന്നും ഇറങ്ങി നോക്കിയപ്പോൾ റോഡിന്റെ ഓപ്പോസിറ്റ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ഒരു റെഡ് കളർ Ford Figoയിൽ നിന്ന് ഭദ്ര ഇറങ്ങി വരുന്നതാണ് ഞാൻ കണ്ടത്….എന്നെ നോക്കി ചിരിച്ചെങ്കിലും ഭദ്രയുടെ ആ ചിരി പെട്ടെന്ന് തന്നെ മാഞ്ഞു…..മുഖത്തെ ഗൗരവം തിരിച്ചറിഞ്ഞതും ഞാൻ നല്ല ദേഷ്യത്തിലാണെന്ന് അവൾക്ക് മനസ്സിലായി കാണണം….കാൾ കട്ട്‌ ചെയ്ത് കൊണ്ട് അവൾ ഫോൺ ഹാൻഡ് ബാഗിലേക്ക് ഇട്ടു…. അപ്പോഴാണ് തൊട്ട് പിന്നാലെ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഗംഗ ഇറങ്ങി വന്നത്……പെട്ടെന്ന് ഭദ്രയെ ഗംഗയോടൊപ്പം അവിടെ വച്ച് കണ്ട അമ്പരപ്പിൽ ഞാൻ പതിയെ റോഡ് ക്രോസ്സ് ചെയ്ത് അവരുടെ അരികിലേക്ക് നടന്നു….

അടുത്തെത്തിയ എന്നെ നോക്കി എന്റെ പെണ്ണ് പിന്നെയും ചിരിച്ചെങ്കിലും അത് ഗൗനിക്കാത്ത മട്ടിൽ ഗംഗയെ മാത്രം നോക്കി പരിചയഭാവം കാണിച്ചത് അവളെ തെല്ലു പരിഭവപ്പെടുത്തിയെന്ന് അപ്പോഴത്തെ ആ മുഖഭാവത്തിൽ നിന്നും എനിക്ക് മനസ്സിലായി…..എങ്കിലും ഞാൻ അത് ശ്രദ്ധിക്കാത്ത മട്ടിൽ നിന്നു….

 

 

 

 

“”ഹായ് അനന്തു…കുറെ നേരമായോ ഭദ്രയെ കാത്തു നിൽക്കാൻ തുടങ്ങിയിട്ട്…ഞങ്ങൾ ഹോസ്പിറ്റലിൽ വച്ച് കണ്ടതാ….അനന്തു ഇവിടെ വെയിറ്റ് ചെയ്യുന്നുണ്ടാകും എന്ന് ഭദ്ര പറഞ്ഞപ്പോൾ ഞാൻ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞു കൂടെ കൂട്ടി….. “””

എനിക്കൊരു ഷേക്ക്‌ ഹാൻഡ് തന്നിട്ട് പുഞ്ചിരിയോടെ ഗംഗ അത് പറഞ്ഞപ്പോൾ ഞാൻ ഭദ്രയെയും മറികടന്ന് ഗംഗയുടെ അരികിലായി നിന്നു……ആ സമയം ഗംഗയും സംസാരത്തിനിടയിൽ എന്റെ അടുത്തേക്ക് ചേർന്നു നിന്നിരുന്നു…..

 

 

“”താങ്ക്സ് ഫോർ ദ ലിഫ്റ്റ്…. പറഞ്ഞ സമയമായിട്ടും ഇവളെ കാണാതെയായപ്പോൾ ഞാൻ ഹോസ്പിറ്റലിലേക്ക് വരാൻ നിൽക്കുകയായിരുന്നു…. അല്ല ഗംഗ എന്താ ഹോസ്പിറ്റലിൽ….?? “”

 

“”എന്റെയൊരു ഫ്രണ്ടിന്റെ പേരെന്റ് അവിടെ അഡ്‌മിറ്റെഡ് ആണ്…. ആളെയൊന്ന് കാണാൻ പോയതാ…. “”

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025