Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 8❤️

 

 

“”ഭ…..ഭദ്ര……””

ഞാൻ പെട്ടന്ന് മുന്നിലേക്ക് നോക്കി.. ഭദ്ര എന്റെ നെഞ്ചിൽ മുഖം ചേർത്ത് അവിടെ തന്നെ കിടപ്പുണ്ട്…ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ…
സത്യമേത്…?? മിഥ്യയേതെന്ന് അറിയാതെ ഞാൻ കുഴങ്ങി…പെട്ടന്ന് മുറിയിലെ വെളിച്ചം നഷ്ട്ടപ്പെട്ടു…ചുറ്റും ഇരുട്ട് പരന്നു….ഞാൻ വേഗം തപ്പി തടഞ്ഞു എഴുന്നേറ്റു…എന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം മാത്രം മുറിയിൽ മുഴങ്ങി കേൾക്കാൻ തുടങ്ങി….

 

 

 

“’ഭദ്ര…. ഭദ്ര…. ഭദ്രാ….. “’

എന്റെ ശബ്ദത്തിൽ ഭയം നിറഞ്ഞിരുന്നു….ഭദ്ര എഴുന്നേൽക്കുന്നില്ല…ഇരുട്ടിലൂടെ ഞാൻ തപ്പി തടഞ്ഞ് മുറിയുടെ ഒരു മൂലയിലേക്ക് നീങ്ങി…പെട്ടന്ന് മുറിയിൽ വെളിച്ചം വന്നു…ബെഡിൽ ഭദ്ര ഉണ്ടായിരുന്നില്ല…ഇല്ലാ,, മുറിയിൽ ഭദ്രയെ കാണുന്നില്ല…ഞാൻ അടിമുടി ഭയന്ന് വിറയ്ക്കുവാൻ തുടങ്ങി….ഞാൻ ചുറ്റും കണ്ണോടിച്ചു…ബെഡിൽ ആരോ മൂടിപ്പുതച്ചു കിടക്കുന്ന പോലെ തോന്നി പെട്ടന്ന്…

 

 

“ഭദ്രാ…ഭദ്രാ….””

ഞാൻ പതിയെ വിളിച്ചു കൊണ്ട് ബെഡിനരുകിലേക്ക് നീങ്ങി…..പെട്ടന്ന് കട്ടിലിനടിയിൽ നിന്നും രണ്ടു നീളൻ കൈകൾ വെളിയിലോട്ട് വന്ന് എന്റെ കാലുകളിൽ പിടുത്തമിട്ടു…അലറി വിളിക്കാൻ നോക്കിയെങ്കിലും ശബ്ദം തൊണ്ടക്കുഴിയിൽ ഉടക്കിയത് പോലെ പുറത്തേക്ക് വന്നില്ല….ആ കൈകൾ എന്നെ കട്ടിലിനടിയിലേക്ക് വലിച്ചിഴച്ചു….ഞാൻ ഭയത്തോടെ കട്ടിലിന്റെ കാലിൽ ചുറ്റിപ്പിടിച്ചു കൊണ്ട് ഒച്ച വയ്ക്കാൻ ശ്രമിച്ചെങ്കിലും ശബ്ദമില്ലാതെ എന്റെ നാക്ക് ഉഴറി…ഒരു കാറ്റ് തട്ടി തുറന്നത് പോലെ റൂമിന്റെ ഡോർ തുറക്കപ്പെട്ടു…ആ കൈകൾ എന്നെ പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ട് പോയി….ഞാൻ മരണവെപ്രാളത്തിൽ നിലത്തു കിടന്ന് പിടയുന്നുണ്ടായിരുന്നു….കുറച്ചു ദൂരം വലിച്ചു കൊണ്ട് പോയതിനു ശേഷം ദൂരെയെങ്ങോട്ടോ എടുത്തെറിയപ്പെട്ട പോലെ ഞാൻ തെറിച്ചു വീണു….

 

 

 

എന്തോ പതുപതുത്ത സാധനത്തിന്റെ മുകളിലാണ് ഞാൻ ചെന്ന്

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025