Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 8❤️

വീണത്….അവിടമാകെ ഒരു രൂക്ഷ ഗന്ധം പരന്നിരുന്നു….എനിക്ക് ഛർദ്ധിക്കാൻ വന്നു…ഞാൻ പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു….. പക്ഷേ കാലിലെന്തോ തട്ടി വീണ്ടും മറിഞ്ഞു വീണു….. ശരീരമാകെ പുകയുന്ന വേദന…..ഞാൻ നിലത്താകെ പരതി…കൈ എവിടെയൊ തടഞ്ഞു…തൊട്ട ഭാഗം സ്പോഞ്ച് പോലെ എന്തിലോ ആയിരുന്നു…അവിടം താഴ്ന്നു പോകുന്നത് പോലെ തോന്നി….കയ്യിൽ നനവറിഞ്ഞു.. നേരിയ വെളിച്ചത്തിൽ ഞാൻ സൂക്ഷ്മമായി നോക്കി….അതൊരു മനുഷ്യന്റെ മൃതശരീരമായിരുന്നു…..അഴുകി തുടങ്ങിയിരിക്കുന്നു അത്….ആ ശരീരത്തിലാണ് കൈ വച്ചതെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിത്തരിച്ചു പോയ ഞാൻ വിറയലോടെ ചാടിയെഴുന്നേറ്റു……

 

 

 

ഞാൻ ചുറ്റും നോക്കി…ഏതോ കാടിനുള്ളിലാണെന്ന് തോന്നുന്നു…തലയ്ക്കു ചുറ്റും ഭീതിപ്പെടുത്തുന്ന ശബ്ദവിന്യാസങ്ങൾ….നേരിയ നിലാവെളിച്ചം…….എന്ത് ചെയ്യണംമെന്നറിയാതെ ഞാൻ കുഴങ്ങി…ഭയം മൂലം മരിച്ചു പോകുമെന്ന് വരെ എനിക്ക് തോന്നി….പെട്ടന്ന് പിറകിൽ ഒരു ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി….അതാ ആ ശരീരം എഴുന്നേറ്റു നിൽക്കുന്നു…. തലയില്ലാത്ത ഒരു രൂപം…ശരീരത്തിന്റെ പകുതിയിലധികവും അഴുകി പോയി എല്ലുകൾ വെളിയിൽ കാണാം….മാംസഭാഗങ്ങൾ അടർന്നു വീണു കൊണ്ടിരിക്കുന്നു….ആ രൂപം തന്റെ നേർക്കാണ് പാഞ്ഞു വരുന്നതെന്ന് മനസ്സിലായ ഞാൻ അലറി വിളിച്ചു കൊണ്ട് തിരിഞ്ഞോടാൻ ശ്രമിച്ചു….പക്ഷേ അതിന് മുന്നെ ആ നീണ്ട നഖങ്ങൾ എന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങിയിരുന്നു….ആ ഭീകരരൂപത്തെ തള്ളി മാറ്റി ഞാൻ ഓടി…എന്നാൽ കുറച്ചു ദൂരം ഓടിയതും എന്തിലോ കാൽ തട്ടി വീണ്ടും ഞാൻ തെറിച്ചു വീണു…..വേഗം എഴുന്നേറ്റു നോക്കി….നിലത്ത് കൈകാലുകൾ ബന്ധിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന ഭദ്രയെയാണ് ഞാൻ കണ്ടത്…..

 

 

“”ഭദ്രാ……ഭദ്രാ….””

പെട്ടെന്ന് ആ കാഴ്ച കണ്ട് ഭയന്ന് നിലവിളിച്ച ഞാൻ ഭദ്രയുടെ അരികിലേക്കിരുന്നു കൊണ്ട് അവളുടെ കയ്യിലെയും കാലിലെയും കെട്ടുകൾ അഴിച്ചു മാറ്റി…..

 

 

അപ്പോഴേക്കും ആ രൂപം ഞങ്ങളുടെ അടുത്തേക്ക് എത്തറായിരുന്നു….ഞാൻ ഉറക്കെ വിളിച്ചു കൊണ്ട് ദേഹത്ത് തട്ടിയതും ഭദ്ര കണ്ണ് തുറന്നു…. ഭയന്ന് പരവശയായിരുന്ന അവൾ എന്നെ മുറുകെ കെട്ടിപ്പിടിച്ചു….വേഗം ഭദ്രയെ എഴുന്നേൽപ്പിച്ച് അവളുടെ കയ്യിൽ പിടിച്ച് കൊണ്ട് ഞാൻ ആ കാടിനുള്ളിലൂടെ ദിക്കറിയാതെ പാഞ്ഞു….. പെട്ടന്ന് ഞങ്ങളുടെ തൊട്ട് മുന്നിലായി മറ്റൊരു രൂപം പ്രത്യക്ഷപ്പെട്ടു…കണ്ണുകൾ പുറത്തേക്ക് തുറിച്ച് ദേഹം മുഴുവൻ കത്തിയെരിഞ്ഞ ഒരു ഭീകരസത്വം…..അതിന്റെ ദേഹത്ത് നിന്നും പുകപടലങ്ങൾ ഉയരുന്നുണ്ടായിരുന്നു….കത്തിക്കരിഞ്ഞ മനുഷ്യമാംസത്തിന്റെ രൂക്ഷമായ ഗന്ധം അവിടെ മൊത്തം പരന്നു…..

 

 

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025