“ഒന്നും ഇല്ലഞ്ഞിട്ടാണോ നീ ഇപ്പോള്‍ അങ്ങനെ പറഞ്ഞത്”
“ഓ അത് ഞാന്‍ ചുമ്മാ പറഞ്ഞതാ…വാ ക്ലാസില്‍ പോകാം”
അഞ്ജലി അവരെ നോക്കി ചിരിച്ചു കൊണ്ട് നടന്നു..അവര്‍ ഇരുവരും ഒന്നും മനസിലാകാത്ത പോലെ പരസ്പരം നോക്കി നിന്നു…
അവര്‍ നടന്നു കോറിഡോറില്‍ കയറിയപ്പോള്‍ ശില്‍പ്പ അഞ്ജലിയുടെ മുന്നിലേക്ക് വന്നു…അഞ്ജലി അവളെ ഒരു നിമിഷം നോക്കി…ശില്‍പ്പയും..
“ഹായ്”:
അഞ്ജലി ശില്‍പ്പക്ക് നേരെ നിന്നു ചോദിച്ചു…
“ഹായ് അഞ്ജലി ചേച്ചി”
ശില്‍പ്പ അവളുടെ കൈ പിടിച്ചു..
“തേര്‍ഡ് ഇയര്‍ ആണല്ലേ”
“അതെ ചേച്ചി”
“നല്ലപ്പോലെ പഠിച്ചോ…എക്സാം ആയില്ലേ”
“പഠിക്കുന്നുണ്ട് ചേച്ചി”
“ഉം”
“ചേച്ചി സുന്ദരിയാ”
“നീയും”
അഞ്ജലി അവളെ കെട്ടിപ്പിടിച്ചു കവിളില്‍ ഉമ്മ വച്ചു…അവളെ വല്ലാത്ത സ്നേഹത്തോടെ നോക്കി…റോസും സുഷമയും പിന്നേം കിളി പാറിയ പോലെ നിന്നു….അഞ്ജലി അവളുടെ മുഖത്തേക്ക് നോക്കി….അഞ്ജലിയുടെ കണ്ണുകള്‍ നിറഞ്ഞു…ശില്‍പ്പ അത് കണ്ടു അത്ഭുതത്തോടെ നോക്കി…
ആ സമയം അവിടേക്ക് ഹരി വന്നു…എല്ലാവരെയും നോക്കി ചിരിച്ചു…അഞ്ജലി കണ്ണുകള്‍ ആരും കാണാതെ തുടച്ചു,,,
“നിന്നോട് ഞാന്‍ എന്ത് ചെയ്യാന്‍ പറഞ്ഞാ വിട്ടേ”
ഹരി ശില്പ്പയോടായോ ചോദിച്ചു…
“അത് ഞാന്‍ അങ്ങോട്ട് പോകുവാരുന്നു ഹരിയേട്ട അപ്പോളാ അഞ്ജലി ചേച്ചി ഒക്കെ വരുന്നത് കണ്ടത്”
ശില്‍പ്പ അഞ്ജലിയെ നോക്കി പറഞ്ഞു..
“അതിനു…ഇവര്‍ ആരേലും വന്നു നിന്‍റെ എക്സാം എഴുതി തരോ…പോയി പറഞ്ഞ പണി ചെയ്യേടി”
ഹരി അല്പം കടുപ്പിച്ചു പറഞ്ഞു…ശില്‍പ്പ അയ്യോ എന്ന് പറഞ്ഞു കൊണ്ട് അവിടെ നിന്നും ഓടി പോയി…ഹരി വീണ്ടും അവരോടായി ചിരിച്ചു കൊണ്ട് നടന്നു പോയി..അഞ്ജലി തന്‍റെ സാരി തുമ്പില്‍ കൈ ഞെരിച്ചുടച്ചു…
ദിവസങ്ങള്‍ രണ്ടു മൂന്നു കഴിഞ്ഞു..എപ്പോളും ഹരിയും ശില്‍പ്പയും ഒന്നിച്ചു തന്നെ…ഒരാളെ പോലും ബൈക്കിന്‍റെ പുറകില്‍ ഇരുത്തി പ്രത്യകിച്ചു പെണ്ണുങ്ങളെ കൊണ്ടുപോകത്ത ഹരി ശില്‍പ്പയെയും കൊണ്ട് അഞ്ജലിയുടെ മുന്നിലൂടെ ബൈക്കില്‍ പോയത് കൂടെ ആയപ്പോള്‍ അഞ്ജലിക്ക് സഹിക്കാന്‍ കഴിയാത്തത്ര വേദന ആയി…ആ കോളേജ് മുഴുവന്‍ ശില്‍പ്പയും ഹരിയു പ്രണയത്തിലാണ് എന്ന് പറഞ്ഞു നടന്നു…ആ വാകമരവും ക്യാമ്പസിലെ ചുവരുകള്‍ പോലും അത് വിശ്വസിച്ചു…റോസും സുഷമയും കിരണും സൂരജും എല്ലാം ഈ വിഷയങ്ങളെ കുറിച്ച് സംസാരിക്കാതെ മാറി നടന്നു…അഞ്ജലിയും അതിനെ കുറിച്ച് ആരോടും ചോദിച്ചില്ല ..
