Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 3

“എന്‍റെ വിവാഹ സമ്മാനമാണ്…ഹരിയോട് പറയണം…ഒരുപാട് സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കണം…എന്‍റെ ഇഷ്ട്ടങ്ങളെ ഒരിക്കലും നിങ്ങളുടെ ജീവിതത്തില്‍ ഒരു പ്രശനം ആയി കാണരുത്..അവന്‍ ഒരിക്കലും എന്നെ അങ്ങനെ കണ്ടിട്ടില്ല..സത്യം…ഞാന്‍ ആണ് എന്നും പുറകെ നടന്നു ശല്യം ചെയ്തത്…ഇനി അതും ഉണ്ടാകില്ല….അവനെ…അവനെ പോന്നു പോലെ നോക്കിയേക്കണേ”
അഞ്ജലി വിതുമ്പി കരഞ്ഞു…ആകാശം കറുത്തിരുണ്ട് മൂഖമായി…ചുറ്റും നിന്നവര്‍ക്കെലാം സങ്കടം വന്നു…
“പോകുവാ..കാണാട്ടോ”
അഞ്ജലി അങ്ങനെ പറഞ്ഞു തിരിഞ്ഞു..വാകമരം ആടിയുലഞ്ഞു..എനിട്ടും ഒരു പൂ പോലും പൊഴിയാതെ നിന്നു…റോസും സുഷമയും തേങ്ങി കരഞ്ഞു…ശില്‍പ്പ വിതുമ്പി കൊണ്ട് തിരിഞ്ഞു നിന്ന അഞ്ജലിയെ പിടിച്ചു…
“ചേച്ചി…ചേച്ചി പോയേക്കല്ലേ ഒരു നിമിഷം..ഇപ്പൊ…ഇപ്പൊ വരാം..പോയേക്കല്ലേ”
അത് പറഞ്ഞുകൊണ്ട് ശില്‍പ്പ അവിടെ നിന്നും ഓടി….അഞ്ജലി ഒന്നും മനസിലാകാതെ റോസിനെ നോക്കി…അവര്‍ ഇരുവരും അവളെയും…അഞ്ജലി ആ വാക മരത്തില്‍ പതിയെ തൊട്ടു…
“പോയേക്കുവാ ഞാന്‍…ഇനി കാണില്ലാരിക്കും…ഇനി ആരേ നീ കണ്ണടച്ചു കാണിക്കും ആര്‍ക്കു വേണ്ടി നീ നിന്‍റെ പൂക്കള്‍ പൊഴിക്കും…എന്നെ ഓര്‍ക്കുവോ നീ…ഓര്‍ക്കരുത്…മറക്കണം എല്ലാം…ഇനി എന്നെ പോലെ ഒരു നിര്‍ഭാഗ്യവതിയായ അഞ്ജലി നിന്‍റെ തണലില്‍ ആര്‍ക്കു വേണ്ടിയും കാത്തിരിക്കാന്‍ ഇടവരാതിരിക്കട്ടെ”
ഒരു സുഹൃത്തിനോടെന്ന പോലെ അഞ്ജലി ആ വാകമരത്തില്‍ കൈ ചേര്‍ത്തു വച്ചുകൊണ്ട് പറഞ്ഞു..അപ്പോളേക്കും അവിടമാകെ ഒരുപാട് പേര് വന്നു നിറഞ്ഞിരുന്നു..എല്ലാവരും അഞ്ജലിയെ സങ്കടത്തോടെ നോക്കി..അപ്പോളേക്കും ശില്‍പ്പ ഹരിയും കൈയില്‍ പിടിച്ചു കൊണ്ട് വന്നു…അവിടെ പലര്‍ക്കും ഹരിയോട് ആദ്യമായി വല്ലാത്ത ദേഷ്യം തോന്നി…
അഞ്ജലി ഹരിയെ കണ്ടപ്പോള്‍ കണ്ണുകള്‍ തുടച്ചു കൊണ്ട് ചിരിച്ചു…ഹരി അവളെ തന്നെ നോക്കി നിന്നു…
“ഹരി…ഹരിയെ കാണണം എന്നു കരുതിത..പിന്നെ ഇപ്പൊ നീ ലൈബ്രറിയില്‍ ബുക്ക്‌ റഫര്‍ ചെയ്യുന്ന സമയം അല്ലെ അതാ പിന്നെ ഞാന്‍ വരാഞ്ഞേ….ഞാന്‍ പോകുവട്ടോ..ഇനി എന്‍റെ ശല്യം ഉണ്ടാകില്ലട്ടോ നിനക്ക്…പിന്നെ ഈ വാക മരച്ചുവട്ടില്‍ എന്നും ഇങ്ങനെ വന്നു നിന്നു നീ പറയുന്നപ്പോലെ നിന്‍റെ ഒരു നല്ല ദിവസം അലംബാക്കാനും ഞാന്‍ ഉണ്ടാകിലട്ടോ…രണ്ടു പേരും ഒരുപാട് സന്തോഷത്തോടെ ജീവിക്കണം ഒരു പാട് കാലം …ഞാന്‍ എന്നും നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കും”
അഞ്ജലിയുടെ കണ്ണുകള്‍ വേണ്ട എന്ന് വച്ചിട്ടും അവളുടെ സമ്മതത്തിനു കാത്തു നില്‍ക്കാതെ നിറഞ്ഞു…
“പൊക്കോട്ടെ”
അഞ്ജലി വീണ്ടും നടക്കാന്‍ ഭാവിച്ചു…
“ചേച്ചി…ചേച്ചി എങ്ങോട്ട ഈ പോകുന്നെ..പറ …ഈ ഹരിയേട്ടനെ വിട്ടു ചേച്ചിക്ക് പോകാന്‍ കഴിയോ …”
അഞ്ജലി തിരിഞ്ഞു നിന്നുകൊണ്ട് ഹരിയെയും ശില്‍പ്പയെയും മാറി മാറി നോക്കി… എല്ലാവരും ശില്‍പ്പയെ നോക്കി..

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025