ഹരിയെ കിട്ടില്ല എങ്കിലും പക്ഷെ അഞ്ജലിക്ക് അവനെ നഷ്ട്ടപ്പെട്ടു എന്ന സമാധാനം മരിയക്കും മൃധുലക്കും ഉണ്ടായി..
അവരെ ബൈക്കില്‍ ഒരുമിച്ചു കണ്ട അവള്‍ ആ ദിവസം മുഴുവന്‍ കരഞ്ഞു…അണയാന്‍ പോകുന്ന തീ ആളി കത്തും പോലെ അവളില്‍ ആ സങ്കടം പടര്‍ന്നു കയറി….അവളുടെ ഫോണ്‍ ബെല്ലടിച്ചപ്പോള്‍ അവള്‍ അതെടുത്തു ചെവിയോടു ചേര്‍ത്തു വച്ചു…
“ഹാ അച്ഛാ പറ”
“എന്താ മോളെ ഇപ്പോളും കരഞ്ഞിരിക്കുവാണോ”
“ഹേ അല്ലച്ച..കരയാനോ ഞാനോ എന്തിനു..ഒന്ന് പോ അച്ഛാ”
“മോളെ നീ അകലെ ആണെങ്കിലും അടുതാണെകിലും നിന്‍റെ മനസൊന്നു പിടഞ്ഞാല്‍ നിന്‍റെ കണ്ണൊന്നു നനഞ്ഞാല്‍ അതെനിക്ക് മനസിലാകും…ഹരി ആണല്ലേ പ്രശനം”
“ഹേ അങ്ങനെ പ്രശനം ഒന്നുല്ലച്ച …ഞാന്‍…ഹരി…അവന്‍ അവനിഷ്ട്ടമുള്ളവരെ അല്ലെ പ്രണയിക്കുക …അതിനിപ്പോള്‍ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും….ശില്‍പ്പ നല്ല കുട്ടി ആണ്…അവള്‍ അവനെ പോന്നു പോലെ നോക്കുന്നുണ്ട്..”
അഞ്ജലി സങ്കടം കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു..
“മോളെ”
‘ഇല്ലച്ച അച്ഛന്‍ പേടിക്കുന്ന പോലെ ഒന്നും ഞാന്‍ ചെയ്യുല…ഒരു ജീവിതം മുഴുവന്‍ എനിക്ക് വേണ്ടി മാറ്റി വച്ചു വേറെ ഒന്നും ആഗ്രഹിക്കാതെ മോഹിക്കാതെ ജീവിതത്തില്‍ ഒന്നിനെ കുറിച്ചും ചിന്തിക്കാതെ എനിക്ക് വേണ്ടി ജീവിച്ച എന്‍റെ അച്ഛനെ മറന്നു ഞാന്‍ എന്തെങ്കിലും ചെയ്യോ”
“മോളെ ജീവിതത്തില്‍ ഇങ്ങനെ പല പ്രതി സന്ധി ഘട്ടങ്ങളും വരും…അവിടെ പകച്ചു നില്‍കാതെ അതിനെ തരണം ചെയ്തു വരുന്നവരെ ജീവിതത്തില്‍ വിജയിചിട്ടുള്ളു എന്നും….”
“എന്‍റെ അച്ഛനെ പോലെ അല്ലെ…ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ അച്ഛന്‍ സമ്മതിക്കോ”
“ഉം പറ മോളെ”
“ഞാന്‍ നാളെ തിരികെ വന്നോട്ടെ വീട്ടിലേക്കു…വയ്യ ഇവിടെ…അവിടകുമ്പോള്‍ അച്ഛന്‍ ഉണ്ടല്ലോ…ഇനി ഇപ്പൊ എന്നായാലും സ്റ്റെഡി ലീവ് തുടങ്ങും…എക്സാം ഞാന്‍ വന്നു എഴുതികൊളാം …അടുത്ത ഫൈനല്‍ ഇയര്‍ മറ്റെവിടെ എങ്കിലും”
“നീ സീരിയസ് ആയിട്ടാണോ മോളെ”
“അതെ അച്ഛാ..ഇനി ഇവിടെ വയ്യ….ഞാന്‍ …ഞാന്‍ കരഞ്ഞു പോകും”
ഫോണിലൂടെ അഞ്ജലിയുടെ കരച്ചില്‍ കേട്ടു ദേവനാരായണന്‍റെ മനസു പിടച്ചു..
“മോളെ…മോള് കരയാതെ…അതച്ചനു താങ്ങാന്‍ കഴിയുല…”
അഞ്ജലി കരച്ചില്‍ നിര്‍ത്തി ഒന്ന് ചുമച്ചു ശേഷം ഫോണ്‍ വീണ്ടും ചെവിയോടു ചേര്‍ത്തു വച്ചു…
“മോളെ”
“ഹാ പറയച്ച…ഞാന്‍ ഓക്കേ ആണ്..”
“എന്‍റെ മോള്‍ക്ക് ഇഷ്ട്ടമില്ലാതെ ഇനി അവിടെ തുടരണ്ട..നാളെ തന്നെ ഇങ്ങു പോരെ ..അച്ഛന്‍ കാറയക്കം”
“ഉം ശെരി അച്ഛാ”:
അച്ഛന്റെ സമ്മതവും കിട്ടി അഞ്ജലി പുലരിക്കായി കാത്തിരുന്നു…
നേരം പുലര്‍ന്നു…അന്ന് രാവിലെ ഹരിക്ക് കണി കാണാന്‍ ആ വാക മര ചുവട്ടില്‍ അഞ്ജലി വന്നു നിന്നില്ല…ആരും തന്നെയും അഞ്ജലിയെ അന്വേഷിച്ചില്ല…ക്ലാസില്‍ കയറുന്ന സമയം കിരണും സൂരജും മാത്രം ഒഴിഞ്ഞു നില്‍ക്കുന്ന ആ വാക മരച്ചുവട്ടിലേക്ക് നോക്കി..,
