Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 3

“പറ ചേച്ചി ..പോകാന്‍ കഴിയോ…ഹരിയെട്ടന്റെ കുഞ്ഞു കുഞ്ഞു ഇഷ്ട്ടങ്ങള്‍ എല്ലാം അറിയുന്ന ഹരിയെട്ടനെ ഇത്രയധികം മനസിലാക്കിയ സ്നേഹിക്കുന്ന ചേച്ചിക്ക് ഹരിയേട്ടനെ വിട്ടു പോകാന്‍ കഴിയോ…ഹരിയേട്ടന്‍ ഇല്ലാതെ ഒരു നിമിഷം എങ്കിലും ജീവിക്കാന്‍ കഴിയോ നിങ്ങള്ക്ക്…പറ കഴിയോ..എനിട്ട്‌ എനിക്ക് ഇഷ്ട്ടങ്ങളും എല്ലാം പറഞ്ഞു തന്നു പോകാ അല്ലെ…ത്യാഗം..അല്ലെ…ഇത്രേ ഉള്ളോ നിങ്ങളുടെ സ്നേഹം…ഇതിനാണോ നിങ്ങള്‍ ഇത്രേം കാത്തിരുന്നത് ..പറ”
അഞ്ജലിയെ പിടിച്ചു കുലുക്കി കൊണ്ട് ശില്‍പ്പ ചോദിച്ചപ്പോള്‍ ഭാവഭേധങ്ങള്‍ ഇല്ലാതെ ഹരിയെ മാത്രം നോക്കി ഒരു ശിലപ്പോലെ അഞ്ജലി നിന്നു…
“അതിനു അവനു നിന്നെ അല്ലെ വേണ്ടത് അല്ലാതെ ഞങ്ങളുടെ അഞ്ജലിയെ അല്ലാലോ”
റോസ് വീണ്ടും കലിപ്പില്‍ തന്നെ ആണ്..
“എന്ന് നിങ്ങളോടാരാ പറഞ്ഞെ…”
ശില്‍പ്പയും അതെ ടോണില്‍ തന്നെ തിരിച്ചടിച്ചു….
“ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്നതല്ലാതെ നിങ്ങള്‍ ചോദിച്ചോ ഹരിയെട്ടനോട്..പോട്ടെ അഞ്ജലി ചേച്ചി എന്താ ചോദിക്കഞ്ഞേ…ആരേലും വന്നു എന്ന് കേള്‍ക്കുമ്പോഴേക്കും ഉടനെ അങ്ങ് പോകുന്ന ആളാണോ ചേച്ചി സ്നേഹിച്ച ഈ ഹരി…”
അഞ്ജലിയോടത് ചോദിക്കുമ്പോള്‍ ഹരി അവളെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു…
“അപ്പൊ പിന്നെ നീയും ഇവനും തമ്മില്‍ ഉള്ള ബന്ധം എന്താ”
സുഷമയുടെതായിരുന്ന ആ ചോദ്യം..
“ഒരു പെണ്ണും ആണും തമ്മില്‍ ഒരുമിച്ചു നടന്നാല്‍ അതുടനെ പ്രേമമാണോ ?”
ശില്‍പ്പ തിരിച്ചു ചോദിച്ചു..സുഷമയും റോസും തല കുനിച്ചു..അഞ്ജലി അപ്പോള്‍ മുന്നോട്ടു വന്നുകൊണ്ട്‌ ഹരിയെ ഒന്ന് നോക്കി ശില്‍പ്പയുടെ കൈ പിടിച്ചു എന്നിട്ട് അവളുടെ കണ്ണുകളില്‍ നോക്കി…ഒരു നിമിഷം അഞ്ജലിക്ക് ശബ്ദം പുറത്തു വന്നില്ല…അവള്‍ തൊണ്ട ശേരിയാക്കുനത് പോലെ കാണിച്ചു..
“ശില്പ..പറ…നീ നീ ഹരിയുടെ”
അഞ്ജലിയുടെ ശബ്ദം അത്രയും തന്നെ പുറത്തു വന്നത് എങ്ങനെ ആണെന്ന് അവള്‍ക്കു പോലും അറിയില്ലായിരുന്നു..ഹരിയെ കാണാതെ ഹരിയെ വിട്ടുള്ള ഒരു നിമിഷം പോലും അവള്‍ക്കു ചിന്തിക്കാന്‍ കഴിയാത്തതാണ് …
“എന്‍റെ അഞ്ജലി ചേച്ചി ഹരിയേട്ടന്‍ എന്‍റെ ആങ്ങളയാണ്…എന്‍റെ അപ്പചിടെ മോനാണ്…ഞങ്ങള്‍ തമ്മില്‍ ഒരു വയസു വ്യത്യാസമാണ്…ഞങ്ങള്‍ കുഞ്ഞിലെ മുതലേ ഇങ്ങനെ ആണ്…ഇവിടെ ഇപ്പൊ വരാന്‍ തന്നെ കാരണം ഹരിയെട്ടയിയാ.”
ശില്‍പ്പയുടെ വാക്കുകളെ വിശ്വസിക്കാന്‍ കഴിയാതെ അഞ്ജലി ഹരിയെ നോക്കി…ഹരി അപ്പോളും ഭാവഭേധങ്ങള്‍ ഇല്ലാതെ നിന്നു…ശില്‍പ്പ തുടര്‍ന്നു.
“ചേച്ചി ചെചിക്കൊരു കാര്യം അറിയോ…ഈ ലോകാത്തു ഹരിയേട്ടന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് ചേച്ചിയെ ആണ്…അത് ചെചിക്കിത്രയും കാലം ആയിട്ടും മനസിലായില്ലേ…ചേച്ചിയോളം ഇങ്ങേര്‍ ആരേം സ്നേഹിച്ചിട്ടില്ല…ഞങ്ങളുടെ കുടുംബം മുഴുവന്‍ ചേച്ചിയെ എന്നോ ഹരിയെട്ടയിടെ ഭാര്യയായി കണ്ടു കഴിഞ്ഞു എന്നറിയോ…ആ ഹരിയെട്ടനെ വിട്ടാണോ ചേച്ചി പോകാന്‍ പോകുന്നെ”
ഒരു നിമിഷം കേട്ടതൊന്നും വിശ്വസിക്കാന്‍ കഴിയാതെ അവിടെ ഉള്ള ആളുകള്‍ മുഴുവന്‍ നിന്നു പരസ്പരം മുഖത്തോട് മുഖം നോക്കി…ഹരി അപ്പോളും നിര്‍വികാരനായിരുന്നു…അഞ്ജലി കണ്ണുകളില്‍ നിറച്ചു വച്ച മുഴുവന്‍ കണ്ണ് നീര്‍ തുള്ളികളും ഇറ്റ് വീഴാതെ പിടിച്ചു വച്ചു…

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025