Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജിതയിലൂടെ 5

അപ്പോഴാണ് പ്രേം അത്തുവിനെ ഓർത്തത്. പെട്ടെന്ന് അവന് മനസ്സിൽ എവിടെയോ ഒരു കുറ്റബോധം തോന്നി. അവൻ അവളെ നോക്കി.

 

“ഹ….. ഹ …..ഹ …..ഹ ….ഹ… ഹ……ഹ…..ഹ ….ഹ……ഹ……”

 

എന്നാൽ അവളുടെ മുഖം കണ്ട അവൻ പൊട്ടിച്ചിരിച്ചു പോയി……. മുഖത്തൊട്ടാകെ ക്രീം ആയി ചുണ്ടിന് മുകളിൽ മീശ പോലെ വന്നിരുന്ന അത്തുവിനെ കണ്ട് പ്രേം ചിരിച്ചു പോയി…… എന്നാൽ തന്നെ നോക്കി കളിയാക്കി ചിരിക്കുന്ന പ്രേമിനെ കണ്ടപ്പോൾ അവൾക്ക് അവനോടുള്ള അരിശം ഒന്നൂടെ കൂടി……

 

പ്രേമിനെ കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ട് അത്തു മുഖം കഴുകാനായി വാഷ് ബേസിനടുത്തേക്ക് പോയി. എന്നാൽ വാഷ് ബേസിനടുത്തെ കണ്ണാടി നോക്കിയ അത്തുവും അവൾടെ രൂപം കണ്ട് പെട്ടെന്ന് ചിരിച്ചു പോയി……..

 

“ചുമ്മാതല്ല ആ ചേട്ടനും ചിരിച്ചത്….” അത്തു ഓർത്തു.

 

എന്നാൽ അതൊന്നും അത്തു പുറത്തു കാണിച്ചില്ല. അവൾ ഗൗരവം നടിച്ച് ഹാളിലേക്ക് തിരിച്ചു വന്നു. അത്തു എന്ന കൊച്ചു കുറുമ്പത്തിയുടെ മുഖഭാവങ്ങൾ കണ്ട പ്രേമിന്റെ മനസ്സ് ആനന്ദത്തിലാടി.

 

അമലിന്റെ അമ്മ ഹാളിലേക്ക് വന്നു.

അമ്മ : “മക്കളേ 12 മണി കഴിഞ്ഞു. ഈ നമുക്ക് കഴിക്കാനിരിക്കാം…….???

 

പ്രേം : “ആന്റീ 12 മണി ആയതല്ലേ ഉള്ളൂ…. കുറച്ചൂടെ കഴിഞ്ഞിട്ട് പോരേ…..????

 

അമ്മ : “എല്ലാവർക്കും വിശക്കില്ലേ…..”

 

“ഹേയ് കുറച്ചുകൂടെ കഴിഞ്ഞിട്ട് മതി അമ്മേ……” അഭിയും അത്തുവും പറഞ്ഞു….

 

അമ്മ : “എന്നാൽ ശരി……. അപ്പോഴേക്കും ഞാനൊന്നു കുളിച്ചിട്ട് വരാം……”

 

അത്തു : ” ശരി അമ്മേ……”

 

എല്ലാവരും കൂടി ഹാളിൽ നിന്നും കുറച്ച നേരത്തേക്ക് വെളിയിലേക്ക് പോയി……

 

ഇതിനിടയിൽ പ്രേം അത്തുവിനോട് …….

 

പ്രേം : ” ഞാൻ പറഞ്ഞതിന് മറുപടിയൊന്നും തന്നില്ലല്ലോ…?”

എന്നാൽ അത്തു അത് കേട്ടഭാവം പോലും നടിച്ചില്ല….. പ്രേമിന് തെല്ലൊരു വിഷമം തോന്നിയെങ്കിലും അവൻ അത് കാര്യമാക്കിയില്ല……

 

അവർ പുറത്തിരിന്ന് ഓരോരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ കൗണ്ടർ അടിക്കുന്നതിൽ തമ്പുരാനായിരുന്ന പ്രേമിന്റെ ഓരോ കൗണ്ടറുകളും കേട്ട് എല്ലാവരും ആർത്താർത്തു ചിരിക്കുന്നു…… ഇതിനിടയിൽ പ്രേം അത്തുവിന്റെ മുഖത്തു നോക്കിയപ്പോൾ അവൾ ചിരയടക്കാൻ കഷ്ടപ്പെടുന്നതവൻ കണ്ടു…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025