അമ്മയുടെ മനസ്സില് എന്റെ ജോലി കാര്യം മാത്രമേ ഉള്ളു എന്ന് എനിക്ക് മനസ്സിലായി
“മനൂ…അമ്മ എന്തിയേടാ?”
‘ഇവിടെ ഉണ്ട് …കൊടുക്കാം”, കുഞ്ഞമ്മ തന്നെ എന്നും പറഞ്ഞു മൊബൈൽ അമ്മക്ക് കൊടുത്തു ഞാൻ.
എന്താണ് എന്നറിയാൻ ആകാംഷ കൂടി വന്നു, എങ്ങനേലും ഇവരുടെ വർത്തമാനം ഒന്ന് കഴിഞ്ഞിരുന്നെങ്കിൽ എന്നായിരുന്നു മനസ്സ് നിറയെ.
ഫോൺ അമ്മ കട്ട് ചെയ്തതും ഞാൻ ചോദിച്ചു – “എന്താ അമ്മെ കുഞ്ഞമ്മ പറയുന്നേ? എന്റെ ജോലി കാര്യം കവിതെച്ചിയോടു പറഞ്ഞോ?”
“കുഞ്ഞമ്മ കവിതയോട് പറഞ്ഞെടാ..”
“എന്നിട്ട് ?..”
“കവിത ഗർഭിണി ആണെന്ന് അന്ന് വന്നപ്പോൾ പറഞ്ഞിരുന്നില്ലേ , രണ്ടു മാസം ആയി പോലും. അപ്പോൾ അവരുടെ ഇന്റർനെറ്റ് ഷോപ്പ് നോക്കാൻ ചേച്ചിക് വേറെ ആളില്ല , നിന്നോട് നിക്കാവോ എന്ന് ?”
“ഞാനോ അമ്മേ ? അതിനു അതല്ലാലോ ഞാൻ പഠിച്ചേ ? അതൊന്നും എനിക്കറിയില്ല .”
എനിക്കൊന്നും മനസിലാകണൂണ്ടായിരുന്നില്ല. അമ്മക്കത് മനസ്സിലായി.
“അതൊന്നും എനിക്കറിയില്ല , അവള് പറയുന്നേ നീ ഒരു വർഷം അവിടെ ആ ഷോപ്പിൽ നിൽക്കുക ആണേൽ അനീഷിനോട് പറഞ്ഞു ഒരു നല്ല ജോലി ഗൾഫിൽ ശരി ആക്കി തരാം എന്നാ.”
അമ്മ ഒന്ന് നിർത്തി എന്നെ നോക്കി… എന്നിട്ട് പറഞ്ഞു..
“അവരുടെ വീട്ടിൽ താമസികുകേം ചെയ്യാം എന്ന്”
എന്താ വേണ്ടത് എന്ന് അറിയാതെ ഞാൻ പകച്ചു നിൽക്കുന്ന കണ്ടിട്ടായിരിക്കാം അമ്മ പറഞ്ഞു,
“നിനക്ക് അതിനു കവിതയെ വലിയ ഇഷ്ടം ആണല്ലോ? അവൾക്കും അങ്ങിനെ തന്നെ.
പിന്നെന്താ”
ഞാൻ ഒന്നും മിണ്ടിയില്ല.
എന്താ വേണ്ടത് എന്ന് അറിയില്ല
ഒരു ജോലിയാണിപ്പോൾ അത്യാവശ്യം. ഇതെങ്കിൽ ഇതു.
