Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുരാഗപുഷ്പങ്ങൾ 2

” അതൊക്കെ അപ്പൂപ്പൻ ചുമ്മ പറഞ്ഞതല്ലിയോ…. മിന്നൂന്റെ അമ്മ ഒരു മണ്ടിയായൊണ്ട് എല്ലാം അത് പോലെ വിശ്വസിച്ചു…. ഒഴിഞ്ഞു പോന്നെ പോട്ടെന്നു വച്ചതാ മിന്നൂസേ…. അപ്പൂപ്പൻ അറിഞ്ഞില്ലല്ലോ മിന്നൂസ് അപ്പൊ അമ്മേടെ വയറ്റിൽ ഉണ്ടാരുന്ന കാര്യം…. ”

” അപ്പോ അമ്മ എഞ്ഞെ തിഞ്ഞാരുന്നോ..?? ”
അവളുടെ സംശയം കേട്ട് അയാൾ ചിരിച്ചു…

” മിന്നുവെ… നീ അപ്പൂപ്പനെ ബുദ്ധിമുട്ടിക്കാതെ വന്നേ… വാ കുളിക്കാം..”
ഇന്ദു അങ്ങോട്ടേക്ക് വന്നു കൊണ്ട് പറഞ്ഞു…..

” വേന്റ… മിന്നൂന് കുളിച്ചണ്ടാ…. മിന്നു കച കേക്കുവാ…. ”
അവൾ ചിണുങ്ങികൊണ്ട് അയാളുടെ തോളിലേക്ക് ചാഞ്ഞു….

” അപ്പൂപ്പന്റെ മിന്നൂസ് പോയി കുളിച്ചിട്ട് വാ… ഇനിയും കഥ പറഞ്ഞു തരാം… ”

” ചക്കര അപ്പൂപ്പൻ… ഉമ്മ… ”
മിന്നു അയാളുടെ കവിളിൽ ഉമ്മ വച്ചു… അപ്പോളേക്കും ഇന്ദു അവളെ വന്ന് എടുത്തു…

” ഈ അച്ഛനാ ഇവളെ വഷളാക്കുന്നത്…. പെണ്ണ് ഇപ്പോ ആരു പറഞ്ഞാലും കേൾക്കില്ലന്നായി… ”
ഇന്ദു പരിഭവം പറഞ്ഞു….

” കുഞ്ഞല്ലേടി… സാരമില്ല മാറിക്കോളും… അവൻ എത്താറായില്ലേ… ”

” എത്താറായിന്ന വിളിച്ചപ്പോ പറഞ്ഞേ… ദേ വന്നല്ലോ… ”
അപ്പോളേക്കും മുറ്റത്ത് ഒരു കാർ വന്നു നിന്നു…. അമൽ ഒരു പെട്ടിയുമായി അതിൽ നിന്നും ഇറങ്ങി അകത്തേക്ക് വന്നു…

” എന്റച്ചാ എനിക്ക് ഇത് വയ്യ…. തൊഴിലാളി പ്രശ്നം തീർക്കാൻ ചെന്ന് അവരുടെ എല്ലാ ഡിമാൻഡും അംഗീകരിക്കാമെന്ന് സമ്മതിച്ചപ്പോൾ ഇപ്പൊ അത് വേണ്ടന്ന്… സംഗതി നേതാക്കൻമാർക്ക് പണം വേണം… തൊഴിലാളികൾക്ക് ഒന്നും കൊടുത്തില്ലെങ്കിലും അവന്മാർക്ക് ഒന്നുമില്ല… നേതാക്കൻമാരെ എല്ലാത്തിനെയും തല്ലിക്കൊന്ന് കിണറ്റിൽ താഴ്ത്താനാ തോന്നുന്നേ…”
അവൻ വന്ന് കേറിയ പാടെ പരാതിക്കെട്ട് അഴിച്ചു….

” ആ… ഇതൊക്കെ തന്നാ എനിക്കും തോന്നിയിരുന്നത്… പിന്നെ ഒരു വ്യത്യാസം ഞാൻ അത് അങ്ങ് ചെയ്തുന്നുള്ളതാ…. അപ്പോൾ ഞാൻ നിനക്ക് കൊള്ളരുതാത്തവൻ….”
അയാൾ ഒരു ചിരിയോടെ പറഞ്ഞു… അതുകേട്ട് ഇന്ദുവും അമലും അമ്മയും ചിരിച്ചു…. മിന്നു അമലിന്റെ തോളിലേക്ക് ചാഞ്ഞു…. അവൻ അവളെ ഇന്ദുവിന്റെ കൈയിൽ നിന്നും വാങ്ങി….

മഹാദേവൻ മിന്നുവിനോട് പെരുമാറുന്നത് പോലെ ഒരിക്കലും അമലിനോട് പെരുമാറിയിട്ടില്ല…. അല്ലെങ്കിലും കർക്കശ്യക്കാരായ പല അച്ഛൻമാരുമാണ് പിന്നീട് കൊച്ചുമക്കളുടെ കളിക്കൂട്ടുകാരായി മാറുന്നത്….

അനുരാഗപുഷ്പവും തേടിയുള്ള അമലിന്റെ യാത്ര ഇന്ദുവിലും മിന്നുവിലും ചെന്ന് അവസാനിച്ചു…. പക്ഷെ അവരുടെ ജീവിതം ഇനിയും ബാക്കിയാണ് …… എല്ലാവരുടെയും യാത്രയ്ക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട്……

സ്നേഹത്തോടെ
“രുദ്ര ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025