Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുരാഗപുഷ്പങ്ങൾ 2

” മ്മ്… പിന്നെ തനിക്ക് ഈ രാജുവിന്റെ വീട് അറിയാമോ…. ഇന്ദുവിനെ കെട്ടാൻ പോകുന്ന….”
അമൽ മറ്റാരും കേൾക്കാതെ ശബ്ദം താഴ്ത്തി അവളോട്‌ ചോദിച്ചു….

” ഉവ്വ… ആ പാടം കടന്ന് അപ്പുറത്ത് പോയാൽ മതി… എല്ലാവരും പറഞ്ഞു തരും…. എന്തിനാ ഇപ്പൊ അയാളുടെ വീട്ടിൽ പോകുന്നെ…. ആൾ അത്ര നല്ലവനല്ല കെട്ടോ… ”
അവൾ ഒരു താക്കീത് പോലെ പറഞ്ഞു…

” ഞാനും… ”
ഒരു ചിരിയോടെ അവനും പറഞ്ഞു…

” ആരതി…ചുമ്മ സൊറ പറഞ്ഞിരിക്കാതെ നീ ഇങ്ങോട്ട് ഒന്ന് വരണുണ്ടോ??…”
പിന്നിൽ നിന്നും ഒരു ശബ്ദം കേട്ട് അവർ രണ്ടു പേരും തിരിഞ്ഞ് നോക്കി…. ഇന്ദുവായിരുന്നു അത്…. അന്ന് അമ്പലത്തിൽ വച്ച് തന്നെയും ആരതിയെയും ഒരുമിച്ച് കണ്ടപ്പോൾ മുഖത്തു വന്ന അതേ ഭാവമല്ലേ അതെന്ന് അമലിന് തോന്നി…. ആരതി അവളുടെ അടുത്ത് ചെന്നിട്ടും അതേ പോലെ തന്നെ അവൾ അവനെ നോക്കി നിന്നു…. അൽപ്പം കഴിഞ്ഞ് ചവിട്ടി കുലുക്കി അകത്തേക്ക് പോയി….

കുറച്ചു നേരം കൂടി അവിടെ ഇരുന്നിട്ട് ആരും കാണാതെ അമൽ അവിടെ നിന്നും ഇറങ്ങി നടന്നു…. രാജുവിനെ കാണണം എന്നുള്ളതായിരുന്നു ലക്ഷ്യം…. പാടത്തിലൂടെ നടന്ന് അവന് പഴയ ഓലപ്പുരയുടെ അടുത്തെത്തി… അപ്പോളാണ് അവിടെ നിന്നും ആരൊക്കെയോ സംസാരിക്കുന്നത് അവൻ കേട്ടത്…. അതിനിടയ്ക്ക് ആരോ ഇന്ദുവെന്ന് പറയുന്നതും എല്ലാവരും കൂടി ആർത്തു ചിരിക്കുന്നതും കേട്ട് അവൻ നടത്തം അവസാനിപ്പിച്ചു…. അവൻ ഓലപ്പുരയുടെ പിന്നിൽ പോയി നിന്ന് അത് ആരൊക്കയാണെന്ന് വിടവിലൂടെ നോക്കി…. ഒന്ന് രാജുവായിരുന്നു… കൂടെ ഒരു നാലഞ്ചു പേരുകൂടി ഇരുന്നു മദ്യപിക്കുകയാണ്…. എല്ലാവരും എന്തോ പറഞ്ഞു ചിരിക്കുന്നുമുണ്ട്….

” എന്നാലും മുതലാളിയെ സമ്മതിച്ചിരിക്കുന്നു… ഒരിക്കലും പിടി തരില്ലെന്ന് പറഞ്ഞു മാറിക്കൊണ്ടിരുന്ന ആ ഇന്ദുവിന്റെ വയറ്റിലും ഉണ്ടാക്കി നാളെ കഴിഞ്ഞ് കെട്ടാനും പോകുന്നു….വേറെ ആരെ കൊണ്ട് പറ്റും… ”
അതിലൊരുത്തൻ പറഞ്ഞു….

” എങ്കിലും സാധാരണ ആവശ്യം കഴിഞ്ഞാൽ മുതലാളി എല്ലാ പെണ്ണുങ്ങളെയും ഒഴിവാക്കാറാണല്ലോ പതിവ്…. പക്ഷെ ഇവിടെ എന്ത് പറ്റി… ”

” അതിന് അവൾ എവിടോ പോയി ആരുടെയോ കൊച്ചിനെ വയറ്റിൽ ഇട്ടോണ്ട് വന്നാൽ എന്റെ ആവശ്യം എങ്ങനാടാ തീരുക….”
ഒരു ചിരിയോടെ രാജു പറഞ്ഞു…. അതു കേട്ട് അമലും അവിടെ ഇരുന്നവരും ഒരുപോലെ ഞെട്ടി….

” മുതലാളി ഇത് എന്താ പറയുന്നേ???.. ”
വേറെ ഒരുത്തൻ ചോദിച്ചു….

“‘സത്യമാഡാ…. അവളെ ഞാൻ ഒന്ന് തൊട്ടിട്ടു കൂടിയില്ല…. അവളുടെ കൊച്ചിന്റെ തന്ത വേറെ ആരോ ആണ്… എനിക്കതിൽ യാതൊരു പങ്കുമില്ല…. ”
അപ്പോളും അയാളുടെ ക്രൂരമായ ചിരി മാഞ്ഞിട്ടുണ്ടായിരുന്നില്ല…..

” അവിടെ പുറം പണിക്ക് പോയ ഒരുത്തനാണ് അവൾ ഗർഭിണി ആണെന്നും ആരൊക്കെ എത്രയൊക്കെ പലതരത്തിൽ ചോദിച്ചിട്ടും അവൾ കൊച്ചിന്റെ തന്ത ആരാണെന്ന് പറഞ്ഞില്ലെന്നും അറിയുന്നേ…. പിന്നെ എല്ലാം ഒരു ഞാണിൻ മേൽ കളിയായിരുന്നു മോനെ…. ആ കുഞ്ഞ് എന്റേതാണെന്ന് ഞാൻ തന്നെ നാട്ടിൽ അങ്ങ് പറഞ്ഞു പരത്തി…. അവളുടെ വീട്ടിൽ പോയി പ്രശ്നം ഉണ്ടാക്കി…. അവളുടെ ഭാഗം കേൾക്കാൻ പോലും ആരും സമ്മതിച്ചിട്ടുണ്ടാകില്ല…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025